റാവൽപിണ്ടി ചിക്കൻ ടിക്ക മുതൽ ബാലകോട്ട് തിരമിസു വരെ: അത്താഴ മേശയിൽ പാകിസ്ഥാനെ ട്രോളി ഇന്ത്യൻ വ്യോമസേന
- Published by:Nandu Krishnan
- news18-malayalam
Last Updated:
ഇന്ത്യൻ വ്യോമസേനയുടെ 93-ാം വാർഷികാഘോഷത്തിലെ ഡിന്നർ മെനുവിലാണ് പാകിസ്ഥാന് നേരെയുള്ള ട്രോൾ
ഇന്ത്യൻ വ്യോമസേനയുടെ 93-ാം വാർഷികാഘോഷത്തിലെ ഡിന്നർ മെനുവാണ് സോഷ്യൽ മീഡിയയിലെ ഇപ്പൊഴത്തെ ചർച്ചാവിഷയം. കഴിഞ്ഞ ദിവസമായിരുന്നു വ്യോമസേനയുടെ 93-ാം വാർഷികാഘോഷം നടന്നത്. മെനുവിലെ വിഭവങ്ങളുടെ പേരുകൾക്കൊപ്പം ഓപ്പറേഷന്‍ സിന്ദൂരില്‍ വ്യോമസേന ലക്ഷ്യം വെച്ച നഗരങ്ങളുടെയും സ്ഥലങ്ങളുടെയും പേരുകൾ കൂടി ചേർത്തതാണ് ശ്രദ്ധയാകർഷിച്ചത്.
'റാവൽപിണ്ടി' ചിക്കൻ ടിക്ക മസാല, ' റഫീക്കി ' റാരാ മട്ടൺ, ' ഭോലാരി ' പനീർ മേത്തി മലൈ , 'സുക്കൂർ' ഷാം സവേര കോഫ്ത, 'സർഗോധ' ദാൽ മഖാനി , 'ജക്കോബാദ്' മേവാ പുലാവ്, 'ബഹവൽപൂർ' നാൻ എന്നിയായിരുന്നു മെനുവിൽ ഉണ്ടായിരുന്ന വിഭവങ്ങളുടെ പേരുകൾ.'ബാലാകോട്ട്' തിരമിസു, 'മുസാഫറാബാദ്' കുൽഫി ഫലൂദ , 'മുരിദ്കെ ' മീത്ത പാൻ എന്നിവയായിരുന്നു ഡെസേർട്ട് മെനു.
2019 ലെ ഓപ്പറേഷൻ ബന്ദറിലും ഈ വർഷം ആദ്യം ഓപ്പറേഷൻ സിന്ദൂരിലും ഇന്ത്യ വ്യോമാക്രമണത്തിന് ലക്ഷ്യം വച്ച പാകിസ്ഥാനിലെ സ്ഥലങ്ങളുടെ പേരുകളാണ് വഭവങ്ങൾക്കൊപ്പം ചേർത്ത് പാകിസ്ഥാനെ പരിഹസിച്ചത്.റാവല്‍പിണ്ടി, ബാലാകോട്ട്, ബഹവല്‍പൂര്‍, മുസാഫറാബാദ്, മുരിദ്കെ എന്നവ ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി ലക്ഷ്യമിട്ട സ്ഥലങ്ങായിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
October 09, 2025 8:23 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
റാവൽപിണ്ടി ചിക്കൻ ടിക്ക മുതൽ ബാലകോട്ട് തിരമിസു വരെ: അത്താഴ മേശയിൽ പാകിസ്ഥാനെ ട്രോളി ഇന്ത്യൻ വ്യോമസേന