'എന്ത് വിലകൊടുക്കേണ്ടിവന്നാലും വിട്ടുവീഴ്ചയ്ക്കില്ല'; ട്രംപിൻ്റെ 'തീരുവ ഭീഷണികൾക്കിടെ' പ്രധാനമന്ത്രി നരേന്ദ്ര മോദി
- Published by:Rajesh V
- news18-malayalam
Last Updated:
'ഇതിന് വ്യക്തിപരമായി വലിയ വില നല്‍കേണ്ടിവരുമെന്ന് എനിക്കറിയാം, പക്ഷേ ഞാന്‍ തയ്യാറാണ്'
ന്യൂഡല്‍ഹി: ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ പ്രഖ്യാപിച്ച യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് പരോക്ഷ മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യതാത്പര്യത്തിന് ഇന്ത്യ മുന്‍ഗണന നല്‍കുമെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി, കര്‍ഷകരുടെയും മത്സ്യത്തൊഴിലാളികളടക്കമുള്ളവരുടെയും താത്പര്യങ്ങളില്‍ ഇന്ത്യ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ലെന്നും അറിയിച്ചു. അതിനായി എന്തുവില കൊടുക്കാനും തയ്യാറാണെന്നും മോദി പറഞ്ഞു. ഡല്‍ഹിയില്‍ നടന്ന എം എസ് സ്വാമിനാഥന്‍ ശതാബ്ദി അന്താരാഷ്ട്ര സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി മോദി.
'കര്‍ഷകരുടെ താത്പര്യത്തിനാണ് ഞങ്ങളുടെ പ്രഥമ പരിഗണന. ഇന്ത്യയിലെ കര്‍ഷകരുടെയും കന്നുകാലി വളര്‍ത്തുന്നവരുടെയും മത്സ്യത്തൊഴിലാളികളുടെയും താത്പര്യങ്ങളില്‍ രാജ്യം ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ല. ഇതിന് വ്യക്തിപരമായി വലിയ വില നല്‍കേണ്ടിവരുമെന്ന് എനിക്കറിയാം, പക്ഷേ ഞാന്‍ തയ്യാറാണ്. രാജ്യത്തെ കര്‍ഷകര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും കന്നുകാലി വളര്‍ത്തുന്നവര്‍ക്കും വേണ്ടി ഇന്ത്യയും തയാറാണ്", ട്രംപിന്റെ തീരുവകള്‍ നിലവില്‍ വന്നതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ മറുപടി.
ഇതും വായിക്കുക: 'അന്യായം, നീതീകരിക്കാനാകാത്തത്, യുക്തിരഹിതം'; 50% തീരുവ ചുമത്തിയ ട്രംപിന്റെ നടപടിയെ രൂക്ഷമായി വിമർശിച്ച് ഇന്ത്യ
റഷ്യയില്‍നിന്ന് എണ്ണ വാങ്ങി യുക്രെയ്ൻ യുദ്ധത്തിന് സഹായധനം നല്‍കുകയാണെന്നാരോപിച്ച് ഇന്ത്യയ്ക്ക് 25 ശതമാനം അധികത്തീരുവ ഈടാക്കുന്ന എക്സിക്യുട്ടീവ് ഉത്തരവില്‍ ഡോണള്‍ഡ് ട്രംപ് ബുധനാഴ്ച ഒപ്പിട്ടിരുന്നു. ഓഗസ്റ്റ് 1ന് പ്രഖ്യാപിച്ച 25 ശതമാനം പകരച്ചുങ്കം കൂടിച്ചേര്‍ത്ത് ഇന്ത്യന്‍ ചരക്കുകള്‍ക്കുള്ള യുഎസ് തീരുവ ഇതോടെ 50 ആയി ഉയര്‍ന്നു. പകരച്ചുങ്കം വ്യാഴാഴ്ചയും അധികതീരുവ 21 ദിവസത്തിനകവും പ്രാബല്യത്തില്‍വരും. റഷ്യന്‍ എണ്ണയുടെ കാര്യത്തില്‍ സമവായമുണ്ടാക്കുന്നതിനുവേണ്ടിയാണ് 21 ദിവസത്തെ സമയം.
advertisement
ഇതും വായിക്കുക: റഷ്യയിൽ നിന്ന് എണ്ണ വാങ്ങൽ; ഇന്ത്യയുടെ മേല്‍ 25 % അധിക തീരുവ ചുമത്തി ട്രംപ്
ട്രംപിന്റെ തീരുമാനത്തെ കടുത്തഭാഷയില്‍ വിമര്‍ശിച്ച ഇന്ത്യ, രാജ്യതാത്പര്യം സംരക്ഷിക്കാന്‍ അനിവാര്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. റഷ്യൻ എണ്ണയുടെ തുടർച്ചയായ ഇറക്കുമതിക്ക് മറുപടിയായി അധിക തീരുവ ചുമത്താനുള്ള അമേരിക്കയുടെ തീരുമാനത്തെ ഇന്ത്യ ശക്തമായി അപലപിച്ചു, ഈ നീക്കത്തെ "അന്യായവും, നീതീകരിക്കാനാവാത്തതും, യുക്തിരഹിതവും" എന്ന് വിശേഷിപ്പിച്ചതിന് ഒരു ദിവസത്തിന് ശേഷമാണ് പ്രധാനമന്ത്രി മോദിയുടെ പരാമർശം.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
August 07, 2025 11:31 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
'എന്ത് വിലകൊടുക്കേണ്ടിവന്നാലും വിട്ടുവീഴ്ചയ്ക്കില്ല'; ട്രംപിൻ്റെ 'തീരുവ ഭീഷണികൾക്കിടെ' പ്രധാനമന്ത്രി നരേന്ദ്ര മോദി