Ambedkar Jayanti | അംബേദ്കര്‍ ജയന്തി തമിഴ്നാട്ടില്‍ ഇനി സമത്വ ദിനം; പ്രതിജ്ഞ ചൊല്ലിക്കൊടുത്ത് സ്റ്റാലിന്‍
- Published by:Arun krishna
- news18-malayalam
Last Updated:
വിസികെ,സിപിഎം, മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ ഹാസന്‍ എന്നിവര്‍ സര്‍ക്കാരിന്‍റെ തീരുമാനത്തെ സ്വാഗതം ചെയ്തു
ഡോ.ബി.ആര്‍ അംബേദ്കറുടെ (BR Ambedkar) ജന്മദിനം തമിഴ്നാട്ടില്‍ ഇനി മുതല്‍ സമത്വ ദിനമായി (Equality Day) ആചരിക്കുമെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ (MK Stalin). ഇത് സംബന്ധിച്ച പ്രഖ്യാപനം സ്റ്റാലിന്‍ ഇന്നലെ സഭയില്‍ നടത്തിയിരുന്നു. ഇതോടൊപ്പം തന്തൈ പെരിയാര്‍ ഇ.വി രാമസ്വാമിയുടെ ജന്മദിനമായ സെപ്റ്റംബര്‍ 17 സാമൂഹിക നീതി ദിനമായി ആചരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
അംബേദ്കറുടെ സ്മരണക്കായി എല്ലാവരും ഈ ദിവസം സമത്വ പ്രതിജ്ഞയെടുക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. ചെന്നൈയില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന സമത്വ ദിനാചരണത്തില്‍ സ്റ്റാലിന്‍ സഹപ്രവര്‍ത്തകര്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചെന്നൈയിലെ അംബേദ്കര്‍ സ്മാരകത്തില്‍ അദ്ദേഹത്തിന്‍റെ പൂര്‍ണകായ വെങ്കല പ്രതിമ സ്ഥാപിക്കും. കൂടാതെ അംബേദ്കറുടെ തിരഞ്ഞെടുത്ത പുസ്കങ്ങള്‍ തമിഴിലേക്ക് വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിക്കുമെന്നും സ്റ്റാലിന്‍ പറഞ്ഞു.
വിസികെ,സിപിഎം, മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ ഹാസന്‍ എന്നിവര്‍ സര്‍ക്കാരിന്‍റെ തീരുമാനത്തെ സ്വാഗതം ചെയ്തു.
advertisement
ലോകത്തിലെ മരങ്ങളുടെ നഗരമായി തിരഞ്ഞെടുക്കപ്പെട്ട് മുംബൈ
മുംബൈ നഗരത്തെ ലോകത്തിലെ മരങ്ങളുടെ നഗരമായി (tree city of the world) പ്രഖ്യാപിച്ചു. ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ കാര്‍ഷിക ഓര്‍ഗനൈസേഷനും (FAO) ആര്‍ബര്‍ ഡേ ഫൗണ്ടേഷനും സഹകരിച്ചാണ് മുംബൈക്ക് (mumbai) ഈ അംഗീകാരം നല്‍കിയത്. ഇതോടെ ഈ ബഹുമതി നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ നഗരമായി മുംബൈ മാറി. രണ്ട് വര്‍ഷം തുടര്‍ച്ചയായി ഈ സ്ഥാനം നിലനിര്‍ത്തിയിരുന്നത് ഹൈദരാബാദായിരുന്നു (hyderabad). ഇത്തവണ17 രാജ്യങ്ങളിൽ നിന്ന് മൊത്തം 68 നഗരങ്ങളെ തിരഞ്ഞെടുക്കുകയും മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പ്രതിബദ്ധതയെ അഭിനന്ദിക്കുകയും ചെയ്തു.
advertisement
2020ല്‍ 23 രാജ്യങ്ങളിലെ 120 നഗരങ്ങളെയാണ് ഈ അംഗീകാരം തേടിയെത്തിയത്. 2021ല്‍ ഈ പട്ടികയില്‍ ഉള്‍പ്പെട്ട ഇന്ത്യൻ നഗരങ്ങളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് ഹൈദരാബാദും മുംബൈയുമാണ് ഉള്ളത്.
ബൃഹൻ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ (BMC) പ്രവര്‍ത്തനങ്ങളെ സംസ്ഥാന പരിസ്ഥിതി മന്ത്രി ആദിത്യ താക്കറെ അഭിനന്ദിക്കുകയും മുനിസിപ്പല്‍ കമ്മീഷണര്‍ ഡോ. ഇക്ബാല്‍ സിംഗ് ചാഹലിന് പ്രശസ്തി പത്രം നല്‍കുകയും ചെയ്തു.
ട്രീ സിറ്റീസ് ഓഫ് ദി വേള്‍ഡ് പ്രോഗ്രാമിന്റെ ഔദ്യോഗിക വെബ്സൈറ്റ് പ്രകാരം, മുംബൈയില്‍ 25,000 സന്നദ്ധസേവകരുടെ പ്രയത്‌നത്തിന്റെ ഫലമായി മൊത്തം 425,000 മരങ്ങള്‍ നട്ടുപിടിപ്പിച്ചിട്ടുണ്ട്. ഐക്യരാഷ്ട്ര സഭയുടെ എഫ്എഒയും ദി ആര്‍ബര്‍ ഡേ ഫൗണ്ടേഷനും ഒരു നഗരത്തെ ട്രീ സിറ്റിയായി അംഗീകരിക്കുന്നതിന് ചില മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്. വനങ്ങളുടെയും മരങ്ങളുടെയും പരിപാലനത്തെ നിയന്ത്രിക്കുന്ന ഒരു ഔദ്യോഗിക നയം രൂപീകരിക്കുക, ഒരു വൃക്ഷ പരിപാലന പദ്ധതിക്കായി വാര്‍ഷിക ബജറ്റ് നീക്കി വയ്ക്കുക, മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നതിനെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിന് വാര്‍ഷിക ചടങ്ങുകള്‍ നടത്തുക എന്നിവയാണ് ഇതില്‍ പ്രധാനമായും ഉള്‍പ്പെടുന്നത്.
advertisement
'2021ലെ ലോകത്തിലെ മരങ്ങളുടെ നഗരം എന്ന അംഗീകാരം ആദ്യമായി നേടിയതിന് മുംബൈയെ ഞങ്ങള്‍ അഭിനന്ദിക്കുന്നു. നഗരം ഇപ്പോള്‍ ഒരു സുപ്രധാന ആഗോള ശൃംഖലയുടെ ഭാഗമാണ്'', ആര്‍ബര്‍ ഡേ ഫൗണ്ടേഷന്റെ സിഇഒ ഡാന്‍ ലാംബെ എഴുതിയ കത്തില്‍ പറയുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Apr 14, 2022 2:15 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Ambedkar Jayanti | അംബേദ്കര്‍ ജയന്തി തമിഴ്നാട്ടില്‍ ഇനി സമത്വ ദിനം; പ്രതിജ്ഞ ചൊല്ലിക്കൊടുത്ത് സ്റ്റാലിന്‍










