രാത്രി ഗൂഗിള്‍ മാപ്പ് നോക്കി വാഹനമോടിച്ചു നേരെ സെക്രട്ടേറിയറ്റിലേക്ക് ; മൂന്ന് യുവാക്കള്‍ പിടിയില്‍
- Published by:SIBILI S
- news18-malayalam
Last Updated:
കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. മൂന്ന് പേരും മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
തിരുവനന്തപുരം: ഗൂഗിൾ മാപ്പ് നോക്കി വാഹനമോടിച്ച് സെക്രട്ടറിയേറ്റിലേക്ക് ഇടിച്ചുകയറ്റിയ മൂന്ന് യുവാക്കൾ പിടിയിലായി. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. മൂന്ന് പേരും മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
കഴക്കൂട്ടത്തേക്ക് പോകവെയാണ് അപകടമുണ്ടായത്. കന്റോൺമെന്റ് ഗേറ്റ് വഴി സെക്രട്ടറിയേറ്റിലേക്ക് കാർ ഓടിച്ചുകയറ്റുകയായിരുന്നു. കന്റോൺമെന്റ് പൊലീസാണ് യുവാക്കളെ കസ്റ്റഡിയിലെടുത്തത്.
കാർ നിയന്ത്രണംവിട്ട് വരുന്നത് കണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ കൈകാണിച്ചതോടെ വാഹനം വെട്ടിച്ചു. ഗൂഗിൾ മാപ്പ് നോക്കിയാണ് യാത്ര ചെയ്തതെന്ന് യുവാക്കൾ പറഞ്ഞു. കോട്ടയം സ്വദേശികളാണ് ഇവർ. എറണാകുളത്ത് നിന്നാണ് ഇവർ തിരുവനന്തപുരത്തേക്ക് എത്തിയതെന്നാണ് വിവരം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Mar 14, 2026 9:02 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
രാത്രി ഗൂഗിള്‍ മാപ്പ് നോക്കി വാഹനമോടിച്ചു നേരെ സെക്രട്ടേറിയറ്റിലേക്ക് ; മൂന്ന് യുവാക്കള്‍ പിടിയില്‍








