മലപ്പുറത്ത് എസ്‌ഐആറിന്റെ ഫോം വിതരണ ക്യാംപില്‍ സ്ത്രീകള്‍ക്ക് മുന്നില്‍ വച്ച് ഉടുമുണ്ട് പൊക്കി കാണിച്ച ബിഎല്‍ഒയെ നീക്കി
- Published by:meera_57
- news18-malayalam
Last Updated:
ഫോം വീട്ടില്‍ എത്തിക്കേണ്ടതല്ലേ എന്ന് ചില നാട്ടുകാര്‍ ചോദിച്ചതോടെ ബി.എല്‍.ഒ. പ്രകോപിതനായി
മലപ്പുറത്ത് (Malappuram) എസ്‌ഐആർ ഫോം വിതരണ ക്യാംപില്‍ സ്ത്രീകള്‍ക്ക് മുന്നില്‍ വച്ച് ഉടുമുണ്ട് പൊക്കി കാണിച്ച് ബി.എല്‍.ഒ. (Booth Level Officer) പൊതുജനങ്ങളോട് അപമര്യാദയായി പെരുമാറിയതായി ശ്രദ്ധയിൽ പെട്ടതിനാൽ ഇയാളെ ചുമതലയിൽ നിന്ന് നീക്കിയതായി ജില്ലാ കളക്ടർ വി.ആർ. വിനോദ് അറിയിച്ചു.
തവനൂർ മണ്ഡലം തൃപ്രങ്ങോട് പഞ്ചായത്തിലെ 38-ാം നമ്പര്‍ ബൂത്തിലെ ബി.എല്‍.ഒ. വാസുദേവനാണ് ഇങ്ങനെ പെരുമാറിയത്. വീടുകളില്‍ ഫോം എത്തിക്കണമെന്ന നിര്‍ദേശം പാലിക്കാതെ ക്യാംപ് എന്ന തരത്തിൽ പ്രായമായവരേയും സ്ത്രീകളേയും ക്യൂ നിര്‍ത്തി ഫോം വിതരണം ചെയ്തത് ചിലർ എതിര്‍ത്തതാണ് ബി.എല്‍.ഒയെ പ്രകോപിതനാക്കിയത്.
പൊന്നാനി ബ്ലോക്ക് ഓഫിസിലെ ജീവനക്കാരനാണ് വാസുദേവന്‍. ഇയാള്‍ക്ക് കാരണം കാണിക്കല്‍ നോട്ടിസും നല്‍കിയിട്ടുണ്ട്. ഇതിന് മറുപടി ലഭിച്ചശേഷമായിരിക്കും മറ്റ് നടപടികള്‍ സ്വീകരിക്കുക.
ബി.എൽ.ഒ. പൊതുജനങ്ങളോട് അപമര്യാദയായി പെരുമാറിയതായി ശ്രദ്ധയിൽ പെട്ടതിനാൽ ചുമതലയിൽ നിന്ന് നീക്കിയതായി മലപ്പുറം ജില്ലാ കളക്ടർ അറിയിച്ചു. വിഷയത്തിൽ ഉദ്യോഗസ്ഥനോടു വിശദീകരണം തേടും. ഇയാൾക്ക് പകരം ചെറിയ പരപ്പൂർ എ.എം.എൽ.പി.സ്കൂൾ അധ്യാപിക പ്രസീനയ്ക്ക് ബി.എൽ.ഒ. ചുമതല നൽകിയതായി പത്രക്കുറിപ്പിൽ പറയുന്നു.
advertisement
ഫോം വീട്ടില്‍ എത്തിക്കേണ്ടതല്ലേ എന്ന് ചില നാട്ടുകാര്‍ ചോദിച്ചതോടെ ബി.എല്‍.ഒ. പ്രകോപിതനായി. വില്ലേജ് ഓഫീസറോട് പോയി പറയണം എന്ന് നാട്ടുകാരോട് ആക്രോശിച്ചു. തര്‍ക്കം രൂക്ഷമായതോടെ നാട്ടുകാരും തര്‍ക്കിച്ചു. ഇതിൽ ചിലർ വീഡിയോ എടുത്തതോടെ ബിഎല്‍ഒയും ഫോണില്‍ വീഡിയോ എടുക്കാന്‍ ശ്രമിച്ചു. ചിലർ ഇടപെട്ട് ബിഎല്‍ഒയെ ശാന്തനാക്കി സീറ്റില്‍ ഇരുത്തി.
വീഡിയോ ചിത്രീകരണം തുടര്‍ന്നതോടെയാണ് സ്ത്രീകള്‍ തൊട്ടടുത്ത് നില്‍ക്കെ ഉടുമുണ്ട് ഉയര്‍ത്തി നഗ്നത പ്രദർശിപ്പിച്ചത്. 'എന്നാ ഇതു കൂടി എടുത്തോ' എന്ന് ആക്രോശിച്ചായിരുന്നു ഈ നഗ്നതാ പ്രദര്‍ശനം. ഇതുകണ്ട് ചില സ്ത്രീകള്‍ മുഖം തിരിക്കുന്നതും പ്രചരിക്കുന്ന ദൃശ്യങ്ങളിലുണ്ട്.
advertisement
Summary: A Booth Level Officer (BLO) was caught showing indecent gesture in front of women at a SIR enumeration form distribution camp in Malappuram. District Collector V.R. Vinod announced that he was removed from duty as it was noticed that he was behaving in an indecent manner towards the public
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
November 25, 2025 12:55 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മലപ്പുറത്ത് എസ്‌ഐആറിന്റെ ഫോം വിതരണ ക്യാംപില്‍ സ്ത്രീകള്‍ക്ക് മുന്നില്‍ വച്ച് ഉടുമുണ്ട് പൊക്കി കാണിച്ച ബിഎല്‍ഒയെ നീക്കി


