നടിയെ ആക്രമിച്ച കേസ്; സിബിഐ അന്വേഷണമാവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹർജി ഹൈക്കോടതി തള്ളി
- Published by:Nandu Krishnan
- news18-malayalam
Last Updated:
കേസിന്റെ വിചാരണ വൈകിപ്പിക്കാനാണ് ദിലീപിന്റെ ഹർജിയെന്ന് ഹൈക്കോടതി
നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണമാവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹർജി ഹൈക്കോടതി തള്ളി. ഹൈക്കോടതി ഡിവിൽൻ ബഞ്ചാണ് ഹർജി തള്ളിയത്
കേസന്വേഷണം പക്ഷാപാതമില്ലാതെയും സുതാര്യമായും നടക്കാൻ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ടാണ് ദിലീപ് ഹർജി നൽകിയത്.
എന്നാൽ നിലവിൽ കേസിന്റെ വിചാരണ അന്തിമ ഘട്ടത്തിലാണെന്നും കേസിന്റെ വിചാരണ വൈകിപ്പിക്കാനാണ് ദിലീപിന്റെ ഹർജിയെന്നും നിരീക്ഷിച്ചാണ് ഹൈക്കോടതി ഹർജി തള്ളിയത്.
മുൻപ് ഇതേ ആവശ്യം ഉന്നയിച്ച് ദിലീപ് ഹൈക്കോടതി സിംഗിൾ ബഞ്ചിന് ഹർജി നൽകിയിരുന്നു. അന്നും ഈ ആവശ്യം കോടതി തള്ളുകയാണുണ്ടായത്. തുടർന്ന 2019ലാണ് ഡിവിഷൽ ബഞ്ചിന് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ഹർജി തള്ളിയത്.കേസ് ഏത് ഏജന്‍സി അന്വേഷിക്കണമെന്ന് പ്രതിക്ക് ആവശ്യപ്പെടാനാകില്ലെന്ന് വ്യക്തമാക്കിയാണ് നേരത്തെ ദിലീപിന്റെ ഹര്‍ജി സിംഗിള്‍ ബെഞ്ച് തള്ളിയത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
April 07, 2025 1:32 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നടിയെ ആക്രമിച്ച കേസ്; സിബിഐ അന്വേഷണമാവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹർജി ഹൈക്കോടതി തള്ളി