സ്ഥാനാർഥി നിർണയത്തിൽ തഴഞ്ഞെന്ന് പരാതി;തിരുവനന്തപുരത്ത് ബിജെപി പ്രവര്‍ത്തകന്‍ ജീവനൊടുക്കി

Last Updated:

ബിജെപി സ്ഥാനാർഥിത്വം നിഷേധിച്ചപ്പോൾ സ്വതന്ത്ര സ്ഥാനാർഥിയായി നിൽക്കാൻ തീരുമാനിച്ചിരുന്നു

News18
News18
തദ്ദേശതിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിലെ സ്ഥാനാർഥി നിർണയത്തിൽ തഴഞ്ഞുവെന്ന് പരാതിപ്പെട്ട് ബിജെപി പ്രവര്‍ത്തകന്‍ ജീവനൊടുക്കി. തൃക്കണ്ണാപുരം വാർഡിലെ ബിജെപി പ്രവര്‍ത്തകന്‍ ആനന്ദ് കെ.തമ്പിയാണ് ജീവനൊടുക്കിയത്. വീടിനകത്ത് തൂങ്ങിയനിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻതന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സീറ്റ് ലഭിക്കാത്തതിനാൽ തൃക്കണ്ണാപുരം വാർഡിൽ സ്വതന്ത്രനായി മത്സരിക്കാൻ ആനന്ദ് തീരുമാനിച്ചിരുന്നു. ആത്മഹത്യ കുറിപ്പ് വാട്സാപ്പിലൂടെ സുഹൃത്തുക്കൾക്ക് അയച്ച ശേഷമായിരുന്നു ജീവനൊടുക്കിയത്. ആർഎസ്എസ്, ബിജെപി നേതൃത്വത്തിനെതിരേ ഗുരുതര ആരോപണങ്ങളാണ് കുറിപ്പിലുള്ളത്.ബിജെപി, ആർഎസ്എസ് നേതാക്കൾ മണ്ണ് മാഫിയ ആണെന്നും തൃക്കണ്ണാപുരത്ത് തന്നെ സ്ഥാനാർത്ഥിയാക്കാത്തതിന് പിന്നിൽ ബിജെപി നേതാക്കളാണെന്നും തൃക്കണ്ണാപുരത്ത് ബിജെപി സ്ഥാനാർത്ഥിയാക്കിയത് മണ്ണ് മാഫിയക്കാരനെയാണെന്നും സന്ദേശത്തിൽ ആനന്ദ് ആരോപിക്കുന്നു.
ബിജെപി സ്ഥാനാർഥിത്വം നിഷേധിച്ചപ്പോൾ തൃക്കണ്ണാപുരം വാർഡിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി നിൽക്കാൻ തീരുമാനിച്ചിരുന്നുവെന്നും ഇതോടെ ആർഎസ്എസ് പ്രവർത്തകരുടെയും ബിജെപി പ്രവർത്തകരും തന്നെ മാനസിക സമ്മർദത്തിലാക്കിയെന്നും സന്ദേശത്തിൽ പറയുന്നു. ബിജെപി പ്രവർത്തകരെയും ആർഎസ്എസ് പ്രവർത്തകരെയും തന്റെ ഭൗതികശരീരം കാണാൻ പോലും അനുവദിക്കരുതെന്നും കുറിപ്പിലുണ്ട്.
advertisement
‌(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡൽഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)
advertisement
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സ്ഥാനാർഥി നിർണയത്തിൽ തഴഞ്ഞെന്ന് പരാതി;തിരുവനന്തപുരത്ത് ബിജെപി പ്രവര്‍ത്തകന്‍ ജീവനൊടുക്കി
Next Article
advertisement
'തദ്ദേശ തിരഞ്ഞെടുപ്പ് വിജയം യുഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കും'; ലത്തീൻ സഭാ വികാരി ജനറൽ യൂജീൻ പെരേര
'തദ്ദേശ തിരഞ്ഞെടുപ്പ് വിജയം യുഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കും'; ലത്തീൻ സഭാ വികാരി ജനറൽ യൂജീൻ പെരേര
  • യു.ഡി.എഫ് തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്ന് യൂജീൻ പെരേര.

  • മത്സ്യത്തൊഴിലാളികളെ സർക്കാർ അവഗണിച്ചതാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചതെന്നും അദ്ദേഹം പറഞ്ഞു.

  • സർക്കാർ ജനപ്രശ്നങ്ങൾ അവഗണിക്കുന്നതിന്റെ സൂചനയാണ് ഈ തിരഞ്ഞെടുപ്പ് ഫലമെന്നും നിയമസഭാ തിരഞ്ഞെടുപ്പിലും ഇത് പ്രകടമാകുമെന്നും അദ്ദേഹം പറഞ്ഞു.

View All
advertisement