'വിദ്യാർഥികൾക്കെതിരെ UAPA ചുമത്തിയത് പൊലീസ്'; പി.ബിയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

Last Updated:

വിഷയം നിയമപരമായി സർക്കാരിന് മുന്നിലെത്തുമ്പോൾ ഉചിതമായ തീരുമാനമെടുക്കും. യു എ പി എ കരിനിയമമാണെന്ന് പി.ബിയിലെ ഭൂരിപക്ഷ അംഗങ്ങളും പറഞ്ഞു...

ന്യൂഡൽഹി: കോഴിക്കോട്ടെ യുഎപിഎ അറസ്റ്റിൽ പൊളിറ്റ് ബ്യൂറോയിൽ വിശദീകരണം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസാണ് വിദ്യാർത്ഥികൾക്കെതിരെ യു എ പി എ ചുമത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിഷയം നിയമപരമായി സർക്കാരിന് മുന്നിലെത്തുമ്പോൾ ഉചിതമായ തീരുമാനമെടുക്കും. യു എ പി എ കരിനിയമമാണെന്ന് പി.ബിയിലെ ഭൂരിപക്ഷ അംഗങ്ങളും പറഞ്ഞു. രണ്ട് ദിവസത്തെ സിപിഎം പൊളിറ്റ് ബ്യൂറോ യോഗം ഡൽഹിയിൽ സമാപിച്ചു.
പൊതു തിരഞ്ഞെടുപ്പിന് ശേഷമുള്ള നിലവിലെ രാഷ്ട്രീയ സാഹചര്യത്തിന് പുറമെ അയോധ്യ, ശബരിമല യുവതീപ്രവേശ വിഷയങ്ങളിലെ സുപ്രീംകോടതി തീരുമാനവും ചർച്ചയായി. ശബരിമല നിലപാടിൽ പിന്നോട്ടില്ലെന്നാണ് പി.ബി നിലപാട്.
ലിംഗസമത്വം ഉയർത്തിപ്പിടിക്കുന്ന നിലപാടിൽ മാറ്റമില്ല. സംസ്ഥാന സർക്കാരിനും മറിച്ചൊരു നിലപാടില്ല. സുപ്രീം കോടതി വിധിയിൽ വ്യക്തത വേണം. നിയമോപദേശം തേടണമെന്നും പി.ബി വിലയിരുത്തി.
മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ്, വിവിധ സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫലം എന്നീ വിഷയങ്ങളും പൊളിറ്റ് ബ്യൂറോ യോഗം ചര്‍ച്ച ചെയ്തു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'വിദ്യാർഥികൾക്കെതിരെ UAPA ചുമത്തിയത് പൊലീസ്'; പി.ബിയിൽ വിശദീകരണവുമായി മുഖ്യമന്ത്രി
Next Article
advertisement
IPL | രവീന്ദ്ര ജഡേജ ചെന്നൈ വിടുമോ? അഭ്യൂഹങ്ങൾക്കിടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഡീആക്റ്റിവേറ്റ് ചെയ്ത് താരം !
IPL | രവീന്ദ്ര ജഡേജ ചെന്നൈ വിടുമോ? അഭ്യൂഹങ്ങൾക്കിടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഡീആക്റ്റിവേറ്റ് ചെയ്ത് താരം !
  • രവീന്ദ്ര ജഡേജ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഡീആക്റ്റിവേറ്റ് ചെയ്തു, ചെന്നൈ വിടുമെന്ന അഭ്യൂഹങ്ങൾക്കിടെ.

  • 2012 മുതൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ അവിഭാജ്യ ഘടകമായ ജഡേജ, 143 വിക്കറ്റുകൾ നേടി.

  • ഐപിഎൽ 2023 ഫൈനലിൽ ഗുജറാത്തിനെതിരെ ജഡേജയുടെ മികച്ച പ്രകടനം സിഎസ്‌കെയെ കിരീട നേട്ടത്തിലെത്തിച്ചു.

View All
advertisement