കണ്ണൂർ: പൊതുപരിപാടികളിലെ പ്രസംഗവേദിയിൽ സ്ത്രീകളുടെ സാന്നിധ്യവും ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അനൗദ്യോഗികമായാണ് മുഖ്യമന്ത്രി ഈ നിർദ്ദേശം നൽകിയിരിക്കുന്നത്. താൻ പങ്കെടുക്കുന്ന പൊതു പരിപാടികളിൽ, പ്രസംഗിക്കുന്ന വേദികളിൽ സ്ത്രീപങ്കാളിത്തം നിർബന്ധമായി ഉണ്ടായിരിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
താൻ പങ്കെടുക്കുന്ന ഔദ്യോഗിക പരിപാടികളിൽ പ്രസംഗിക്കുന്നവരുടെ കൂട്ടത്തിൽ രണ്ട് സ്ത്രീകളെങ്കിലും കുറഞ്ഞത് ഉണ്ടായിരിക്കണമെന്നാണ് മുഖ്യമന്ത്രി അനൗദ്യോഗികമായി നിർദ്ദേശം നൽകിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ നിർദ്ദേശം സി പി എമ്മും സി പി ഐയും സംഘടിപ്പിക്കുന്ന ചടങ്ങുകളിൽ ഇതിനകം നടപ്പാക്കി തുടങ്ങി.
വനിതാമതിലുമായി ബന്ധപ്പെട്ട ചർച്ചകളെ തുടർന്നാണ് പൊതുവേദികളിൽ സ്ത്രീപങ്കാളിത്തം നിർബന്ധമാക്കാൻ സി പി എം തീരുമാനിച്ചത്. പാർട്ടി കേന്ദ്രനേതൃത്വം പലതവണ നിർദ്ദേശിച്ചിട്ടും ഇത് നടപ്പാകാത്തതിനെ തുടർന്നാണ് മുഖ്യമന്ത്രി തന്നെ നേരിട്ട് നിർദ്ദേശം നൽകിയത്. അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പങ്കെടുത്ത ഇടത് പ്രചാരണ വേദികളിൽ ഈ നിർദ്ദേശം നടപ്പാക്കിയിരുന്നു.
ലൈബ്രറി കൗൺസിൽ തെരഞ്ഞെടുപ്പ്, ഗ്രാമീണ മേഖലകളിലുള്ള ഗ്രന്ഥശാലാ - കലാസമിതി ഭാരവാഹികൾ എന്നിവയിലും സ്ത്രീ സാന്നിധ്യം ശക്തമാക്കാനാണ് സി പി എം തീരുമാനം.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.