Driving Licence | പ്രായപൂര്‍ത്തിയാകാതെ വാഹനമോടിച്ച കുട്ടിയ്ക്ക് 25 വയസുവരെ ലൈസന്‍സ് നല്‍കരുതെന്ന് കോടതി
- Published by:Arun krishna
- news18-malayalam
Last Updated:
2021 നവംബറില്‍ കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നെങ്കിലും കഴിഞ്ഞദിവസമാണ് ഉത്തരവ് ആര്‍.ടി.ഒ.യ്ക്ക് ലഭിക്കുന്നത്
കോഴിക്കോട്: പ്രായപൂര്‍ത്തിയാകുന്നതിനുമുമ്പ് സ്‌കൂട്ടറുമായി നിരത്തിലിറങ്ങിയ കുട്ടിയ്ക്ക് 25 വയസ് വരെ ലൈസന്‍സ് നല്‍കരുതെന്ന് കോടതിവിധി. കുട്ടി ഓടിച്ച സ്‌കൂട്ടറിന്‍റെ രജിസ്ട്രേഷന്‍ ഒരുവര്‍ഷത്തേക്ക് റദ്ദ്ചെയ്യണമെന്നും കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി വിധിച്ചു.
2019-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പന്നിയങ്കരയില്‍ പോലീസ് വാഹനപരിശോധനയ്ക്കിടെ പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടറുമായി പോകുന്നത് പോലീസ് പിടികൂടിയിരുന്നു. 2021 നവംബറില്‍ കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നെങ്കിലും കഴിഞ്ഞദിവസമാണ് ഉത്തരവ് ആര്‍.ടി.ഒ.യ്ക്ക് ലഭിക്കുന്നത്. ഇതിന്‍റെ പശ്ചാത്തലത്തില്‍ വെള്ളിയാഴ്ച മുതല്‍ ഒരുവര്‍ഷത്തേക്കാണ് സ്‌കൂട്ടറിന്റെ രജിസ്ട്രേഷന്‍ റദ്ദ് ചെയ്യുകയെന്ന് കോഴിക്കോട് ആര്‍.ടി.ഒ. പി.ആര്‍. സുമേഷ് പറഞ്ഞു.
advertisement
വാഹനം ചേവായൂര്‍ ടെസ്റ്റ് ഗ്രൗണ്ടിലേക്ക് മാറ്റി. സ്‌കൂള്‍ വിദ്യാര്‍ഥികളടക്കം നിരവധിപേര്‍ ഇരുചക്ര വാഹനങ്ങളടക്കമുള്ള വണ്ടികളുമായി നിരത്തിലേക്കിറങ്ങുന്നത് പതിവാണ്. ഇത്തരത്തിലുള്ള ശിക്ഷകള്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള താക്കീതായി മാറുമെന്നാണ് മോട്ടോര്‍വാഹനവകുപ്പിന്റെ പ്രതീക്ഷ.
ലൈനിൽ തൊട്ടു മരിക്കണ്ട; ഷോക്കടിക്കാത്ത തോട്ടിയുമായി KSEB വരുന്നു
തിരുവനന്തപുരം: വൈദ്യുത കമ്പികളിൽ ലോഹത്തോട്ടികൾ (Iron Rod) തട്ടിയുള്ള അപകടങ്ങളൊഴിവാക്കാൻ പരിഹാരവുമായി കെഎസ്ഇബി (KSEB). ലോഹത്തോട്ടികൾക്ക് പകരം ഇൻസുലേറ്റഡ് വസ്തുക്കൾ ഉപയോഗിച്ചുള്ള തോട്ടികൾ കെഎസ്ഇബി നേരിട്ട് വിതരണം ചെയ്യാനാണ് തീരുമാനം. ചക്കയും മാങ്ങയുമൊക്കെ അടർത്തിയെടുക്കാൻ ആളുകൾ ലോഹത്തോട്ടികൾ ഉപയോഗിക്കുമ്പോഴുള്ള അപകടങ്ങൾ ഒഴിവാക്കാനാണിത്.
advertisement
ഫൈബറോ പിവിസിയോ ഉപയോഗിച്ചുള്ള തോട്ടികൾ ഇറക്കാനാണ് ധാരണ. ഇത്തരം ഇൻസുലേറ്റഡ് തോട്ടികൾ കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷൻ നിർമിക്കും. ഒരു തോട്ടിക്ക് 1860 രൂപ വരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. സുരക്ഷിതമായി എങ്ങനെ ഇൻസുലേറ്റഡ‍് തോട്ടികളുണ്ടാക്കാമെന്ന് വിദഗ്ധാഭിപ്രായം ആരാഞ്ഞ ശേഷമായിരിക്കും നിർമാണം തുടങ്ങുക.
Also Read- പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ അണ്ഡവില്‍പ്പന; തമിഴ്നാട്ടില്‍ 4 ആശുപത്രിക്കള്‍ക്കെതിരെ നടപടി
മാസത്തവണയായും പണമടയ്ക്കാം. ഇപ്പോൾ ലോഹത്തോട്ടികൾ ഉപയോഗിക്കുന്നവർ അവ കെഎസ്ഇബിക്ക് നൽകിയാൽ പകരം തോട്ടികൾ നൽകും. തോട്ടി ഉപയോഗിക്കുന്നതിനിടെ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് അപകട മരണങ്ങളുണ്ടായ അഞ്ച് സെക്ഷനുകളിലെ 50 ഉപഭോക്താക്കൾക്കാണ് ആദ്യഘട്ടമായി നൽകുക.
advertisement
ലോഹത്തോട്ടികൾ തിരികെ നൽകാൻ സാധിക്കാത്തവർക്ക് തോട്ടിയുടെ വില മാസതവണ പോലെ വൈദ്യുതിബില്ലിൽ ചേർത്തുനൽകും. ഇൻസുലേറ്റഡ് തോട്ടിയുണ്ടാക്കുന്ന രീതി വ്യാപകമായി പ്രചരിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 15, 2022 12:30 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Driving Licence | പ്രായപൂര്‍ത്തിയാകാതെ വാഹനമോടിച്ച കുട്ടിയ്ക്ക് 25 വയസുവരെ ലൈസന്‍സ് നല്‍കരുതെന്ന് കോടതി