COVID 19 Live Updates | രാജ്യത്ത് കോവിഡ് 19 ബാധിതരുടെ എണ്ണം 315
- Published by:Naseeba TC
- news18-malayalam
Last Updated:
മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് വൈറസ് ബാധ വ്യാപിച്ചിരിക്കുന്നത്. ഇതേ തുടർന്ന് പരിശോധനകൾ കർശനമാക്കി.
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നു. മുംബൈയിൽ ഇന്ന് 8 കേസുകളാണ് പുതുതായി റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. കോവിഡ് 19 രാജ്യത്തെ ചിലയിടങ്ങളിൽ സാമൂഹ്യ വ്യാപനത്തിലേക്ക് കടന്നതായി ദേശീയ വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് വൈറസ് ബാധ വ്യാപിച്ചിരിക്കുന്നത്. ഇതേ തുടർന്ന് പരിശോധനകൾ കർശനമാക്കി. രാജ്യത്ത് 48 മണിക്കൂറിനിടെ എൻപതിലധികം പോസറ്റീവ് കേസുകളാണ് സ്ഥീരീച്ചത്.
രാജസ്ഥാൻ,പശ്ചിമ ബംഗാൾ, ലഡാക്ക് പഞ്ചാബ്, തിങ്കളാഴ്ച മുതൽ കൊച്ചി മെട്രോ യാത്രയ്ക്ക് നിയന്ത്രണംഉത്തർപ്രദേശ്,ഗുജറാത്ത് കർണ്ണാടക സംസ്ഥാനങ്ങളിലും ഇന്ന് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി നാളെ ജതാ കർഫ്യൂ നടക്കും.വിവിധ സംസ്ഥാനങ്ങൾ ജനാതാ കർഫ്യൂവിനെ തുടർന്ന് നിയന്ത്രണം കടുപ്പിച്ചതോടെ രാജ്യം നാളെ നിശ്ചലമാകും
Location :
First Published :
Mar 21, 2020 11:29 AM IST









