COVID 19 LIVE Updates: ദില്ലിയിലെ ആദ്യത്തെ കോവിഡ് 19 മരണം സ്ഥിരീകരിച്ചു; രാജ്യത്ത് മരണം രണ്ടായി
- Published by:Gowthamy GG
- news18-malayalam
Last Updated:
രാജ്യത്ത് മരണം രണ്ടായി
ദില്ലിയിൽ ആദ്യത്തെ കോവിഡ് 19 മരണം സ്ഥിരീകരിച്ചു. 69 കാരിയായ ജനക്പുരി സ്വദേശിയായ യുവതിയാണ് മരിച്ചത്. യുവതി രാം മനോഹർ ലോഹിയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതോടെ രാജ്യത്ത് രണ്ട് മരണം റിപ്പോർട്ട് ചെയ്തു.
സംസ്ഥാനത്ത് മൂന്നു പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ രണ്ടു പേര്‍ തിരുവനന്തപുരം സ്വദേശികളും ഒരാള്‍ തിരുവനന്തപുരത്തെത്തിയ ഇറ്റാലിയന്‍ പൗരനുമാണ്. ഇറ്റലിയില്‍ നിന്നും യു.കെയില്‍ നിന്നും വന്നവരാണ് രോഗം സ്ഥിരീകരിക്കപ്പെട്ട മലയാളികള്‍. ഇതില്‍ വെള്ളനാട് സ്വദേശിക്ക് വൈറസ് ബാധ സംശയിക്കുന്നതായി ഇന്നലെ തന്നെ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതോടെ ഇതുവരെ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 22 ആയി. സംസ്ഥാനത്ത് 5486 പേര്‍ നിരീക്ഷണത്തില്‍ ഉണ്ടെന്നും ജാഗ്രത തുടരേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
advertisement
ഇന്ത്യയിൽ ഇതുവരെ 81 പേർക്ക് കൊറോണ വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചു. ആഗോള മരണസംഖ്യ 5,043 ആയി ഉയർന്നു. ചൈനയിൽ 3,176 പേർ മരിച്ചു. ഇറ്റലിയിൽ 1,016 പേരും ഇറാനിൽ 514 പേരും മരിച്ചു. ഏറ്റവും കൂടുതൽ പേർ മരണമടഞ്ഞത് ഈ മൂന്ന് രാജ്യങ്ങളിലാണ്.
കോവിഡ് ആശങ്കയുടെ പശ്ചാത്തലത്തിൽ ഐപിഎൽ മത്സരങ്ങൾ നീട്ടിവയ്ക്കാൻ ബിസിസിഐയിൽ ധാരണ. ഏപ്രിൽ രണ്ടാം വാരത്തിന് ശേഷം ടൂർണമെന്റുകൾ ആരംഭിക്കും. തീരുമാനം ബിസിസിഐ ഫ്രാഞ്ചൈസികളെ അറിയിച്ചു. ഏപ്രിൽ 15 മുതൽ അടച്ചിട്ട സ്റ്റേഡിയത്തിൽ മത്സരങ്ങൾ നടത്താനാണ് ധാരണ. ഔദ്യോഗിക പ്രഖ്യാപനം നാളെ ചേരുന്ന ഗവേണിംഗ് കൗൺസിൽ യോഗത്തിന് ശേഷം. ടൂർണമെന്റിന്റെ ഘടനയിലും മാറ്റമുണ്ടാകും. യാത്ര ഒഴിവാക്കുന്നതിന്റെ ഭാഗമായി രണ്ടോ മൂന്നോ സ്ഥലത്തുവെച്ചായിരിക്കും മത്സരങ്ങള്‍ നടത്തുക. ഈ മാസം 29ന് നടത്താനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 12, 2020 7:52 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
COVID 19 LIVE Updates: ദില്ലിയിലെ ആദ്യത്തെ കോവിഡ് 19 മരണം സ്ഥിരീകരിച്ചു; രാജ്യത്ത് മരണം രണ്ടായി