advertisement

'മുറിവേറ്റു, അയാൾ പേടിച്ച് ഒളിച്ചിരിക്കുകയാണ് '; ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് വിശ്വാസ്യത നഷ്ടപ്പെട്ടെന്ന് അമേരിക്ക

Last Updated:

ഇറാന്റെ പരമോന്നത നേതാവ് നിലവിൽ ഒളിവിലാണെന്നും അദ്ദേഹത്തിന് ഭരണപരമായ വിശ്വാസ്യത നഷ്ടപ്പെട്ടതായും യുഎസ് പ്രതിരോധ സെക്രട്ടറി

Rapid Read
അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്  (Image credit: X/ANI)
അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് (Image credit: X/ANI)
ഇറാന്റെ പുതിയ പരമോന്നത നേതാവായ മൊജ്തബ ഖമനയിക്ക് പരിക്കേറ്റതായും ശരീരം തിരിച്ചറിയാനാകാത്ത തരത്തിൽ രൂപമാറ്റം വരികയും ചെയ്തെന്ന് അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്. അമേരിക്കയും ഇസ്രായേലും നടത്തുന്ന ആക്രമണങ്ങൾക്കിടയിൽ ഇറാന്റെ നേതൃനിര ഒളിവിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊല്ലപ്പെട്ട മുൻ നേതാവ് ആയത്തുള്ള അലി ഖമനയിയുടെ മകൻ കൂടിയായ മൊജ്തബ , വ്യോമാക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് കോമയിലാണെന്നും അദ്ദേഹത്തിന്റെ ഒരു കാലെങ്കിലും നഷ്ടപ്പെട്ടുവെന്നുമുള്ള റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് അമേരിക്കൻ പ്രതിരോധ സെക്രട്ടറിയുടെ പ്രതികരണം.
പുതിയ നേതാവ് എന്ന് വിളിക്കപ്പെടുന്നയാൾക്ക് പരിക്കേറ്റിട്ടുണ്ടെന്നും മിക്കവാറും അദ്ദേഹം വിരൂപനായിട്ടുണ്ടാകുമെന്നും തങ്ങൾക്കറിയാമെന്ന് ഹെഗ്‌സെത്ത് പറഞ്ഞു. കഴിഞ്ഞ ദിവസം മൊജ്തബ ഒരു പ്രസ്താവന പുറത്തിറക്കിയെങ്കിലും അതിൽ ശബ്ദമോ വീഡിയോയോ ഉണ്ടായിരുന്നില്ലെന്നും അത് വെറുമൊരു രേഖാമൂലമുള്ള പ്രസ്താവന മാത്രമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇറാന്റെ പരമോന്നത നേതാവ് നിലവിൽ ഒളിവിലാണെന്നും അദ്ദേഹത്തിന് ഭരണപരമായ വിശ്വാസ്യത നഷ്ടപ്പെട്ടതായും പ്രതിരോധ സെക്രട്ടറി പറഞ്ഞു.
ഇറാനിൽ ധാരാളം ക്യാമറകളും വോയിസ് റെക്കോർഡറുകളും ഉണ്ടെന്നും എന്നിട്ടും എന്തുകൊണ്ടാണ് അദ്ദേഹം ഒരു രേഖാമൂലമുള്ള സന്ദേശം മാത്രം നൽകിയതെന്നും ചോദിച്ച ഹെഗ്‌സെത്ത്, അദ്ദേഹം ഭയന്നിരിക്കുകയാണെന്നും പരിക്കേറ്റ് ഒളിവിലാണെന്നും കൂട്ടിച്ചേർത്തു. പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഇറാന്റെ നേതൃത്വത്തെ ചോദ്യം ചെയ്ത അദ്ദേഹം, അവിടെ നിലവിൽ ആരാണ് ഭരണത്തിന് നേതൃത്വം നൽകുന്നതെന്ന് ഇറാന് പോലും അറിയില്ലായിരിക്കാമെന്നും പരിഹസിച്ചു.
advertisement
'ദി സൺ' റിപ്പോർട്ട് പ്രകാരം, മൊജ്തബ ഖമനയിയുടെ ഒരു കാലെങ്കിലും മുറിച്ചുമാറ്റേണ്ടി വന്നതായും അദ്ദേഹത്തിന് ഗുരുതരമായ പരിക്കേറ്റതായും സൂചനയുണ്ട്. ടെഹ്‌റാനിലെ സിന യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ കടുത്ത സുരക്ഷയിലാണ് ഖമനയി ചികിത്സയിൽ കഴിയുന്നതെന്നും അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമാണെന്നും റിപ്പോർട്ടുകൾ പറയുന്നു. മുജ്തബ ഖമനയി നിലവിൽ കോമയിലാണെന്നും അദ്ദേഹത്തിന്റെ ആന്തരാവയവങ്ങൾക്ക് ഗുരുതരമായ തകരാർ സംഭവിച്ചിട്ടുണ്ടെന്നും വിവരമറിഞ്ഞ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് വ്യക്തമാക്കുന്നു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
'മുറിവേറ്റു, അയാൾ പേടിച്ച് ഒളിച്ചിരിക്കുകയാണ് '; ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് വിശ്വാസ്യത നഷ്ടപ്പെട്ടെന്ന് അമേരിക്ക
Next Article
advertisement
'മുറിവേറ്റു, അയാൾ പേടിച്ച് ഒളിച്ചിരിക്കുകയാണ് '; ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് വിശ്വാസ്യത നഷ്ടപ്പെട്ടെന്ന് അമേരിക്ക
'മുറിവേറ്റു, അയാൾ പേടിച്ച് ഒളിച്ചിരിക്കുകയാണ് '; മൊജ്തബ ഖമനയിക്ക് വിശ്വാസ്യത നഷ്ടപ്പെട്ടെന്ന് അമേരിക്ക
  • ഇറാന്റെ പുതിയ നേതാവ് മൊജ്തബ ഖമനയിക്ക് ഗുരുതരമായ പരിക്കേറ്റതായും കോമയിലാണെന്നും റിപ്പോർട്ട്

  • അമേരിക്കൻ പ്രതിരോധ സെക്രട്ടറി മൊജ്തബ ഖമനയിക്ക് ഭരണപരമായ വിശ്വാസ്യത നഷ്ടപ്പെട്ടതായി പറഞ്ഞു

  • മൊജ്തബ ഖമനയി ടെഹ്‌റാനിലെ ആശുപത്രിയിൽ കടുത്ത സുരക്ഷയിൽ ചികിത്സയിൽ കഴിയുന്നതായി സൂചനയുണ്ട്

View All
advertisement