സിപിഐ സിപിഎമ്മിനെ പരാജയപ്പെടുത്തി;രാമങ്കരി പഞ്ചായത്തിൽ ജയം യുഡിഎഫ് പിന്തുണയോടെ

Last Updated:

യുഡിഎഫ് അംഗങ്ങള്‍ സിപിഐക്ക് അനുകൂലമായി വോട്ട് ചെയ്തു

News18
News18
ആലപ്പുഴ രാമങ്കരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ പന്തുണയോടെ സിപിഐ സിപിഎമ്മിനെ പരാജയപ്പെടുത്തി. സിപിഐയിലെ രമ്യ മോള്‍ സജീവിനെ വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തു. സിപിഎമ്മിലെ മോള്‍ജി രാജേഷിനെയാണ് രമ്യ മോള്‍ സജീവ് പരാജയപ്പെടുത്തിയത്.13 അംഗ ഭരണസമിതിയില്‍ രമ്യ സജീവിന് ഏഴു വോട്ടും മോള്‍ജി രാജേഷിന് അഞ്ചു വോട്ടുമാണ് ലഭിച്ചത്.പ്രസിഡന്റിന്റെ വോട്ട് അസാധുവായി.
യുഡിഎഫിന്റെ വൈസ് പ്രസിഡന്റായിരുന്ന ഷീന രാജപ്പന്‍ രാജിവച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത്. അവസാനത്തെ ആറുമാസം കോൺഗ്രസ് അംഗത്തിന് പ്രസിഡന്‍റ്,വൈസ് പ്രസിഡന്റ് സ്ഥാനം നൽകാനുള്ള യുഡിഎഫിലെ ധാരണ പ്രകാരമാണ് ഷീന രാജപ്പന്‍ രാജിവച്ചത്. സിപിഐ സ്ഥാനാര്‍ഥിയെ നിറുത്തിയതോടെ യുഡിഎഫ് മത്സരത്തിൽ നിന്ന് പിൻമാറി. യുഡിഎഫ് അംഗങ്ങൾ സിപിഐക്ക് അനുകൂലമായി വോട്ട് ചെയ്തു.
13 അംഗ പഞ്ചായത്ത് ഭരണസമിതിയില്‍ ഒമ്പത് അംഗങ്ങളായിരുന്നു സിപിഎമ്മിനുണ്ടായിരുന്നത്. പാര്‍ട്ടിയുടെ വിപ്പ് ലംഘിച്ച് നാല് സിപിഎം അംഗങ്ങള്‍ വോട്ട് ചെയ്തതോടെ പഞ്ചായത്ത് ഭരണം കോൺഗ്രസിന്റെ കൈകളിലെത്തുകയായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സിപിഐ സിപിഎമ്മിനെ പരാജയപ്പെടുത്തി;രാമങ്കരി പഞ്ചായത്തിൽ ജയം യുഡിഎഫ് പിന്തുണയോടെ
Next Article
advertisement
Love Horoscope Oct 27 | ശക്തമായ വൈകാരിക ബന്ധം നിലനിൽക്കും; ചുറ്റുപാടുകൾ പ്രണയത്തിന് അനുകൂലമാകും: ഇന്നത്തെ പ്രണയഫലം
Love Horoscope Oct 27 | ശക്തമായ വൈകാരിക ബന്ധം നിലനിൽക്കും; ചുറ്റുപാടുകൾ പ്രണയത്തിന് അനുകൂലമാകും: ഇന്നത്തെ പ്രണയഫലം
  • ഇന്ന് മിക്ക രാശിക്കാർക്കും പ്രണയത്തിൽ നല്ല അനുഭവങ്ങൾ ഉണ്ടാകും

  • തുലാം രാശിക്കാർക്ക് പ്രണയബന്ധങ്ങളിൽ അഭിവൃദ്ധിയും വിശ്വാസവും

  • കന്നി രാശിക്കാർക്ക് ചെറിയ തെറ്റിദ്ധാരണകൾ നേരിടേണ്ടി വന്നേക്കാം

View All
advertisement