ദുരന്തസമയത്ത് ലീവെടുത്ത് ഓടിയെത്തി; ആരോടും പറയാതെ ചുമടെടുത്തു.... ആ മലയാളി കളക്ടർ ആരാണ്?

Last Updated:
കൊച്ചി: കാക്കനാട് കെ.ബി.പി.എസ് പ്രസിൽ പ്രളയബാധിത പ്രദേശങ്ങളിലേക്കുള്ള അവശ്യസാധനങ്ങളുടെ ശേഖരണവും വിതരണവും നടക്കുകയായിരുന്നു. ലോറിയിൽ നിന്ന് സാധനങ്ങൾ ഇറക്കുന്ന സമയത്ത് 'ആ ചാക്കെടുത്ത് അകത്തുകൊണ്ടുപോയി വയ്ക്ക്' എന്ന് അടുത്ത നിന്ന സ്ത്രീ പറഞ്ഞപ്പോൾ ഒരു മടിയും കൂടാതെ ചാക്ക് ചുമലിൽ താങ്ങി അയാൾ അകത്തേക്ക് പോയി. എല്ലാ ജോലിയും ചെയ്യാൻ തയാറായി സെപ്തംബർ ഒന്നു മുതൽ അയാൾ കെ.ബി.പി.എസിന് മുന്നിലുണ്ട്. അയാൾ ആരെന്ന് അറിഞ്ഞപ്പോഴാണ് ഒപ്പം ഉണ്ടായിരുന്നവരെല്ലാം മൂക്കത്ത് വിരൽവച്ചുപോയത്.
ദുരന്തത്തെ കുറിച്ച് അറിഞ്ഞപ്പോൾ തന്നെ ലീവെടുത്ത് നാട്ടിലേക്ക് വണ്ടികയറിയ അയാൾ ചില്ലറക്കാരനല്ല. ദാദ്ര നഗർ ഹവേലി കളക്ടറായ കണ്ണൻ ഗോപിനാഥനാണ് ഒരു മടിയും കൂടാതെ സന്നദ്ധ പ്രവർത്തനത്തിന് ഇറങ്ങിയത്. മൂന്നു ദിവസം ആലപ്പുഴയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളിലും പങ്കെടുത്ത ശേഷമാണ് അടുത്ത ദിവസം എറണാകുളത്ത് എത്തിയത്.
ജില്ലയിലെ സംഭരണ കേന്ദ്രങ്ങളുടെ ചുമതലയുള്ള കളക്ടർ മുഹമ്മദ് വൈ സഫറുള്ളയും സബ് കളക്ടർ പ്രജ്ഞാൽ പട്ടീലും കെ.ബി.പി എസ് സന്ദർശിച്ചപ്പോഴാണ് അതുവരെ കൂടെ പണിയെടുത്തിരുന്നത് ദാദ്ര നഗർ ഹവേലി കളക്ടർ കണ്ണൻ ഗോപിനാഥനാണെന്ന് എല്ലാവരും തിരിച്ചറിയുന്നത്.
advertisement
സ്വന്തം ബാച്ചുകാരൻ ജില്ലാ കളക്ടർ ആയിരിക്കുന്ന ആലപ്പുഴയിൽ പോയിട്ട് പോലും ആരോടും തന്റെ ഐഡന്റിറ്റി വെളിപ്പെടുത്താതെ തന്നാൽ കഴിയുന്ന പോലെ പ്രവർത്തിച്ച ശേഷമാണ് കണ്ണൻ ഗോപിനാഥൻ എറണാകുളത്ത് എത്തിയത്. ആളെ തിരിച്ചറിഞ്ഞ ശേഷം പലരും സെൽഫി എടുക്കാനായി മറ്റും ചുറ്റും കൂടിയെങ്കിലും കലക്ടർ അതെല്ലാം സ്നേഹപൂർവ്വം നിരസിച്ചു. ആരുമറിയാതെ സേവനത്തിനായി ഇവിടെ എത്തിയ കളലക്ടർ തിങ്കളാഴ്ച വൈകുന്നേരം ദാദ്ര നഗർ ഹവേലിയ്ക്ക് തിരിച്ചുപോയി. 2012 ബാച്ച് ഐ എ എസ് കാരനായ കോട്ടയം പുതുപ്പള്ളി സ്വദേശിയാണ് കണ്ണൻ ഗോപിനാഥൻ.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ദുരന്തസമയത്ത് ലീവെടുത്ത് ഓടിയെത്തി; ആരോടും പറയാതെ ചുമടെടുത്തു.... ആ മലയാളി കളക്ടർ ആരാണ്?
Next Article
advertisement
തന്ത്രപ്രധാന സാങ്കേതികവിദ്യയിലും ഇന്ത്യ സ്വയംപര്യാപ്തമാകണമെന്ന് മുകേഷ് അംബാനി
തന്ത്രപ്രധാന സാങ്കേതികവിദ്യയിലും ഇന്ത്യ സ്വയംപര്യാപ്തമാകണമെന്ന് മുകേഷ് അംബാനി
  • മുകേഷ് അംബാനി ഇന്ത്യ തന്ത്രപ്രധാന സാങ്കേതികവിദ്യകളിൽ സ്വയംപര്യാപ്തമാകണമെന്ന് ആഹ്വാനം ചെയ്തു

  • ആഗോള വെല്ലുവിളികൾ നേരിടാൻ സാങ്കേതിക സ്വാശ്രയത്വം ഇന്ത്യയുടെ സുരക്ഷിത ഭാവിക്ക് നിർണായകമാണ്

  • ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബയോടെക്, ബഹിരാകാശം തുടങ്ങിയ മേഖലകളിൽ ഇന്ത്യ മുന്നേറ്റം വേണമെന്ന് പറഞ്ഞു

View All
advertisement