'സുംബയിൽ ജാതിയും മതവും രാഷ്ട്രീയവും കൂട്ടി കുഴയ്ക്കരുത്; കേരളം മത റിപ്പബ്ലിക് അല്ല'; വെള്ളാപ്പള്ളി നടേശൻ
- Published by:Nandu Krishnan
- news18-malayalam
Last Updated:
ചില സമകാലിക മത നേതാക്കളുടെ പ്രതികരണങ്ങൾ ഭീകരവാദികളായ നേതാക്കളുടേത് പോലെയാണെന്നും വെള്ളാപ്പള്ളി നടേശൻ
സുംബ ഒരു വിരസതയില്ലാത്ത വ്യായാമമാണെന്നും അതിൽ പോലും ജാതിയും മതവും രാഷ്ട്രീയവും കൂട്ടി കുഴക്കരുതെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കേരളം മത റിപ്പബ്ലിക് അല്ലെന്നും അത് ആകുമ്പോൾ മത നേതാക്കൾ ഭരിക്കട്ടെയെന്നും ജനാധിപത്യ റിപബ്ലിക്കിൽ തെരെഞ്ഞെടുക്കപ്പെട്ട ഭരണകൂടം ഭരിക്കുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
വസ്ത്രത്തിനും ഭക്ഷണത്തിനും പഞ്ഞമില്ലാതെയാണ് പുതിയ തലമുറ വിദ്യാലയങ്ങളിൽ വരുന്നത്. വിശന്ന് അർദ്ധ നഗ്നരായാണ് പഴയ തലമുറ വിദ്യാലയങ്ങളിൽ ഒന്നിച്ചിരുന്ന്, പഠിച്ചപ്പോൾ മനുഷ്യരായാണ് അവർ എല്ലാവരും വളർന്നത്. അന്ന് മതങ്ങൾ ഭരണത്തിൽ ഇടപ്പെട്ടിരുന്നില്ല.
സമകാലിക ചില മത നേതാക്കളുടെ പ്രതികരണങ്ങൾ ഭീകരവാദികളായ നേതാക്കളുടേത് പോലെയാണെന്നും വെള്ളാപ്പള്ളി നടേശന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ഭൂരിപക്ഷ സമുദായങ്ങൾ അസംഘടിതരാണെന്നും ന്യൂനപക്ഷ മതങ്ങൾ സംഘടിതരാണെന്നും അദ്ദേഹം പറഞ്ഞു. സംഘടിത ന്യൂനപക്ഷ മതങ്ങളുടെ പിടിയിൽ കുടുങ്ങിയ സംസ്ഥാനത്തെ രാഷ്ട്രിയ പാർട്ടികളെ നിയന്ത്രിക്കാൻ എസ്.എൻ.ഡി.പി യോഗത്തിന് മാത്രമേ ഇന്ന് സാധിക്കുകയുള്ളൂ എന്നു അദ്ദേഹം കുറിച്ചു. ഭൂരിപക്ഷ സമുദായത്തിന് സാമൂഹിക നീതി ലഭിക്കണമെങ്കിൽ ന്യൂനപക്ഷ തീവ്രസംഘടനകളുടെ രാഷ്ട്രീയ സാന്നിദ്ധ്യം ഇല്ലായ്മ ചെയ്യണമെന്നും വെള്ളാപ്പെള്ളി നടേശൻ ഫേസ്ബുക്കിൽ കുറിച്ചു.
advertisement
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
advertisement
ഭൂരിപക്ഷ സമുദായങ്ങൾ അസംഘടിതരാണ്, ന്യൂനപക്ഷ മതങ്ങൾ സംഘടിതരുമാണ്. സംഘടിത ന്യൂനപക്ഷ മതങ്ങളുടെ പിടിയിൽ കുടുങ്ങിയ സംസ്ഥാനത്തെ രാഷ്ട്രിയ പാർട്ടികളെ നിയന്ത്രിക്കാൻ എസ്.എൻ.ഡി.പി യോഗത്തിന് മാത്രമേ ഇന്ന് സാധിക്കുകയുള്ളൂ.
ഭൂരിപക്ഷ സമുദായത്തിന് സാമൂഹിക നീതി ലഭിക്കണമെങ്കിൽ ന്യൂനപക്ഷ തീവ്രസംഘടനകളുടെ രാഷ്ട്രീയ സാന്നിദ്ധ്യം ഇല്ലായ്മ ചെയ്യണം.
advertisement
നസ്രാണി മുതൽ നമ്പൂതിരി വരെയുള്ള ഭൂരിപക്ഷ സമുദായത്തിന്റെ ഐക്യമെന്ന സൂത്രവാക്യം നടപ്പിലായാൽ മാത്രമേ തീവ്ര ന്യൂനപക്ഷ പൊളിറ്റിക്കൽ രാഷ്ട്രീയത്തിന് മാറ്റം വരികയുള്ളു. ന്യൂനപക്ഷ രാഷ്ട്രീയ ശക്തികൾ മുന്നണി ഭരണത്തിൽ പങ്കാളിയായി പിന്നാക്കക്കാരായ ഭൂരിപക്ഷ സമുദായങ്ങളുടെ അർഹതപ്പെട്ട അവകാശങ്ങൾക്ക് തടസ്സം നിൽകുകയാണ്.
സുംബ ഒരു വിരസതയില്ലാത്ത വ്യായാമമാണ്. ഇതിൽ പോലും ജാതിയും മതവും രാഷ്ട്രീയവും കൂട്ടി കുഴക്കരുത്. കേരളം മത റിപ്പബ്ലിക് അല്ല. അത് ആകുമ്പോൾ മത നേതാക്കൾ ഭരിക്കട്ടെ. ജനാധിപത്യ റിപബ്ലിക്കിൽ തെരെഞ്ഞെടുക്കപ്പെട്ട ഭരണകൂടം ഭരിക്കട്ടെ.
advertisement
വസ്ത്രത്തിനും ഭക്ഷണത്തിനും പഞ്ഞമില്ലാതെയാണ് പുതിയ തലമുറ വിഭ്യാലയങ്ങളിൽ വരുന്നത്. വിശന്ന് അർദ്ധ നഗ്നരായാണ് പഴയ തലമുറ വിദ്യാലയങ്ങളിൽ ഒന്നിച്ചിരുന്ന്, പഠിച്ചപ്പോൾ മനുഷ്യരായാണ് അവർ എല്ലാവരും വളർന്നത്.
അന്ന് മതങ്ങൾ ഭരണത്തിൽ ഇടപ്പെട്ടിരുന്നില്ല.
സമകാലിക ചില മത നേതാക്കളുടെ പ്രതികരണങ്ങൾ ഭീകരവാദികളായ നേതാക്കളുടേത് പോലെയാണ്.
എസ് എൻ ഡി പി യോഗം യൂണിയൻ ഭാരവാഹികളുടെയും പോഷക സംഘടനകളുടെ സംസ്ഥാന ഭാരവാഹികളുടെയും നേതൃത്വ സംഗമത്തിൽ സംസാരിച്ചു.
advertisement
സംഘടനാ വിഷയങ്ങൾ വിശദമായി ചർച്ച ചെയ്ത സംഗമത്തിൽ യോഗത്തിൻ്റെയും വിവിധ യൂണിയനുകളുടെ പ്രസിഡൻ്റ്മാർ, വൈസ് പ്രസിഡന്റ്മാർ സെക്രട്ടറിമാർ ഉൾപ്പെടെ അഞ്ഞൂറിലതികം ഭാരവാഹികൾ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
June 30, 2025 4:34 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'സുംബയിൽ ജാതിയും മതവും രാഷ്ട്രീയവും കൂട്ടി കുഴയ്ക്കരുത്; കേരളം മത റിപ്പബ്ലിക് അല്ല'; വെള്ളാപ്പള്ളി നടേശൻ