ഭീകരവിരുദ്ധ സ്ക്വാഡിലെ മികവിന് കേന്ദ്രപൊലീസ് മെഡൽ; മരംമുറി കേസ് പ്രതികളെ പൂട്ടി;DySP ബെന്നിക്കെതിരായ ആരോപണം ചർച്ചയാകുമ്പോള്‍
- Published by:Rajesh V
- news18-malayalam
Last Updated:
കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശിയായ വി വി ബെന്നി, 2003ലാണ് കേരള പൊലീസിലെത്തിയത്. പാനൂര്‍ എസ്‌ഐ ആയിട്ടായിരുന്നു തുടക്കം
പീഡന ആരോപണം നേരിടുന്ന ഡിവൈഎസ്പി വി വി ബെന്നി, മരംമുറി കേസിലെ അന്വേഷണത്തിലൂടെ കേരളീയര്‍ക്ക് സുപരിചിതനായ പൊലീസ് ഉദ്യോഗസ്ഥനാണ്. ആന്റി ടെററിസ്റ്റ് സ്‌ക്വാഡിന് നേതൃത്വം വഹിക്കവെയുള്ള മികവിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അംഗീകാരവും ബെന്നിക്ക് ലഭിച്ചിരുന്നു. തനിക്കെതിരായ പീഡന ആരോപണം തള്ളിയ ബെന്നി, ഇതിനുപിന്നിൽ മരംമുറിക്കേസിലെ പ്രതികളുടെ ഗൂഢാലോചനയാണെന്നും ആരോപിക്കുന്നു.
തുടക്കം പാനൂർ എസ്ഐയായി
കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശിയായ വി വി ബെന്നി, 2003ലാണ് കേരള പൊലീസിലെത്തിയത്. പാനൂര്‍ എസ്‌ഐ ആയിട്ടായിരുന്നു തുടക്കം. 2010ൽ കണ്ണൂര്‍ സിറ്റി പൊലീസ് ഇന്‍സ്‌പെക്ടറായി. പിന്നീട് കോഴിക്കോട് ക്രൈംബ്രാഞ്ച്, നിലമ്പൂര്‍ എന്നിവിടങ്ങളില്‍ ഡിവൈഎസ്പിയായി സേവനമനുഷ്ഠിച്ചു. പ്രധാന കേസുകളിലെ അന്വേഷണ മികവിനുള്ള സമ്മാനമായി കേന്ദ്ര പൊലീസ് മെഡല്‍ ലഭിച്ചു. 2021ലായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായില്‍ നിന്നുള്ള ഈ അംഗീകാരം കിട്ടിയത്.
സുപ്രധാന കേസുകൾ
കേരളത്തിലെ മാവോയിസ്റ്റ് ആക്രമണങ്ങളും യുഎപിഎ കേസുകളും അന്വേഷിച്ചു. മരട് ഫ്ലാറ്റ് കേസ്, ടി പി വധക്കേസ്, പെരുവണ്ണാമൂഴി സെക്സ് റാക്കറ്റ്, ഹാദിയ കേസ് എന്നിങ്ങനെ പ്രധാന കേസുകളില്‍ മികച്ച അന്വേഷണ ഉദ്യോഗസ്ഥനായി പേരെടുത്തു. ഇന്‍സ്‌പെക്ടറായിരിക്കെ മുന്നൂറോളം ഉദ്യോഗാർത്ഥികള്‍ക്ക് പി എസ് സി പരീക്ഷാ പരിശീലനം നല്‍കാന്‍ നേതൃത്വം വഹിച്ചു. ഇതില്‍ 30 പേര്‍ക്ക് സര്‍ക്കാര്‍ ജോലി ലഭിച്ചതും ഏറെ അഭിനന്ദനങ്ങള്‍ക്കിടയാക്കി. ബത്തേരിയിലും ഗോത്രവിഭാഗത്തില്‍ പെട്ടവര്‍ക്ക് പി എസ് സി പരീശീലനം നല്‍കാനുള്ള ശ്രമങ്ങളും കൈയടി നേടി.
advertisement
മുട്ടിൽ മരംമുറി കേസ്
മുട്ടില്‍ മരം മുറി കേസില്‍ മരങ്ങളുടെ ഡി എന്‍ എ പരിശോധനയിലൂടെ കാലപ്പഴക്കം ഉറപ്പിച്ചതും വി വി ബെന്നിയുടെ മികവായിരുന്നു. ഇതായിരുന്നു മുട്ടില്‍ മരം മുറിയില്‍ പ്രതികള്‍ക്ക് കുടുക്കായത്. 2021ല്‍ സുല്‍ത്താന്‍ ബത്തേരി ഡിവൈഎസ്പിയായിരിക്കെയാണ് മുട്ടില്‍ മരം മുറി കേസ് അന്വേഷണം തുടങ്ങിയത്. അഗസ്റ്റിന്‍ സഹോദരന്മാരെ ബെന്നി അറസ്റ്റുചെയ്തിരുന്നു. രണ്ടുവര്‍ഷം നീണ്ട അന്വേഷണത്തിനൊടുവില്‍ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കേയാണ്, ഒരുവർഷം മുൻപ് സ്ഥാനത്ത് തുടരാന്‍ ബുദ്ധിമുട്ടുണ്ടെന്നറിയിച്ചുള്ള കത്ത് ഡിജിപിക്ക് നല്‍കിയത്.
advertisement
താനൂരില്‍ എംഡിഎംഎ കേസില്‍ എസ് പിയുടെ കീഴിലുള്ള ഡാന്‍സഫ് പിടിച്ച സംഘത്തിലെ താമിര്‍ ജിഫ്രി എന്നയാള്‍ കസ്റ്റഡിയില്‍വെച്ച് മരണപ്പെട്ടിരുന്നു. സംഭവത്തില്‍ താനൂര്‍ എസ് ഐ കൃഷ്ണലാലിനും ഡാന്‍സഫ് സംഘത്തിനുമെതിരേ നടപടിയുണ്ടായി. ഈ കേസുമായി ബന്ധപ്പെട്ടുകൊണ്ട് ഡിവൈഎസ്പി. ബെന്നിയിലേക്ക് അന്വേഷണം വഴിതിരിച്ചുവിടാന്‍ നീക്കം നടക്കുന്നുവെന്ന ആരോപണം ശക്തമായി ഉയര്‍ന്നിരുന്നു.
മുട്ടില്‍ മരം മുറി കേസില്‍ സുപ്രധാനമായ പല തെളിവുകളും ശേഖരിച്ചുകഴിഞ്ഞിരുന്നു. മരങ്ങളുടെ അവശേഷിച്ച കുറ്റിയും മുറിച്ചുുകടത്തിയ മരത്തടിയും ചേര്‍ത്തുള്ള ഡിഎന്‍എ പരിശോധന, മറ്റു ശാസ്ത്രീയ പരിശോധനകള്‍ എന്നിവയെല്ലാം പൂര്‍ത്തിയാക്കിയാണ് കേസില്‍ നിര്‍ണായക നിഗമനങ്ങളില്‍ എത്തിയത്.
advertisement
ബെന്നി മാധ്യമങ്ങളോട് പറഞ്ഞത്
മരം മുറി കേസ് അന്വേഷിക്കുന്നതിലുള്ള വിരോധമാണ് ഇപ്പോഴത്തെ ആരോപണങ്ങള്‍ക്ക് പിന്നില്‍. 100 ശതമാനവും താന്‍ നിരപരാധിയാണ്. ഒരു കുറ്റവും ചെയ്തിട്ടില്ല. സ്ത്രീയുടെ പരാതിയില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കുക മാത്രമാണ് താന്‍ ചെയ്തിട്ടുള്ളത്. നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും ആരോപണം ഉണ്ടായ സാഹചര്യം പരിശോധിക്കണമെന്നും വി വി ബെന്നി പറഞ്ഞു. ഗൂഢാലോചന അന്വേഷിക്കാന്‍ പരാതി നല്‍കും. മാനനഷ്ട കേസ് നല്‍കും. മുട്ടില്‍ മരം മുറി കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെന്ന നിലയില്‍ തന്നെ വേട്ടയാടുകയാണെന്നും വീട്ടമ്മയുടെ പരാതിയില്‍ കഴമ്പില്ലെന്നും ബെന്നി പറഞ്ഞു.
advertisement
ആരോപണം പൂര്‍ണമായും തെറ്റാണ്. തിരൂര്‍ ഡിവൈഎസ്പിയായിരുന്നപ്പോള്‍ പൊന്നാനി എസ്എച്ച്ഒക്കെതിരായ സ്ത്രീയുടെ പരാതി അന്വേഷിക്കാന്‍ അന്നത്തെ മലപ്പുറം എസ് പി സുജിത് ദാസ് നിര്‍ദേശം നല്‍കിയിരുന്നു. പരാതി അന്വേഷിക്കാന്‍ ചെന്നപ്പോള്‍ ശല്യം ചെയ്തുവെന്ന സ്ത്രീയുടെ പരാതിയാണ് അന്വേഷിച്ചത്. പരാതി അന്വേഷിച്ച് അത് വ്യാജമാണെന്ന് തെളിയുകയും എസ്പിക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു. ഇതിനുപുറമെ സംഭവത്തില്‍ സ്‌പൈഷ്യല്‍ ബ്രാഞ്ചും അന്വേഷണം നടത്തി പരാതിയില്‍ കഴമ്പില്ലെന്ന് എസ്പിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്ന് സ്ത്രീയുടെ പരാതി തള്ളുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
September 06, 2024 6:32 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഭീകരവിരുദ്ധ സ്ക്വാഡിലെ മികവിന് കേന്ദ്രപൊലീസ് മെഡൽ; മരംമുറി കേസ് പ്രതികളെ പൂട്ടി;DySP ബെന്നിക്കെതിരായ ആരോപണം ചർച്ചയാകുമ്പോള്‍