Ex-Muslims of Kerala| ഇസ്ലാം മതം ഉപേക്ഷിച്ചവരുടെ കൂട്ടായ്മ നിലവില്‍ വന്നു; മതമുപേക്ഷിച്ചവർക്ക് സാമൂഹ്യപിന്തുണ നൽകുക ലക്ഷ്യം

Last Updated:

ഇസ്ലാം മതം ഉപേക്ഷിക്കുന്നവർ പിന്നീട് സമൂഹത്തിൽ ഒറ്റപ്പെടുന്ന അവസ്ഥ ഒഴിവാക്കുകയാണ് ലക്ഷ്യം. ഇത്തരത്തിലുളളവർക്ക് നിയമപരവും സാമൂഹികവുമായ പിന്തുണ ഉറപ്പാക്കുമെന്ന് സംഘടന അറിയിച്ചു.

കൊച്ചി: ഇസ്ലാം മതം (Islam) ഉപേക്ഷിച്ചവരുടെ കൂട്ടായ്മയായ എക്സ് മുസ്ലിംസ് ഓഫ് കേരള (Ex-Muslims of Kerala) നിലവിൽ വന്നു. സംഘടനയുടെ ആദ്യ യോഗം കൊച്ചിയിൽ ചേർന്നു. ഇസ്ലാം മതം ഉപേക്ഷിക്കുന്നവർക്ക് സാമുഹികമായ പിന്തുണ നൽകുകയാണ് ലക്ഷ്യമെന്ന് അധികൃതർ അറിയിച്ചു.
വിവിധ കാരണങ്ങളാൽ ഇസ്ലാം മതം ഉപേക്ഷിച്ചവരുടെ രാജ്യത്തെ തന്നെ ആദ്യത്തെ കൂട്ടായ്മയാണ് എക്സ് മുസ്ലീംസ് ഓഫ് കേരള. ഏതെങ്കിലും മതത്തിൽ വിശ്വസിക്കുന്നതുപോലെ തന്നെ മതവിശ്വാസം വേണ്ടെന്ന് വയ്ക്കാനുളള അവകാശവും പൗരനുണ്ടെന്നും ഇസ്ലാം മതം ഉപേക്ഷിച്ച് വരാൻ താൽപര്യമുളളവർക്ക് പിന്തുണ നൽകുകയാണ് ലക്ഷ്യമെന്നും ഭാരവാഹികൾ കൊച്ചിയിൽ അറിയിച്ചു. എല്ലാ വർഷവും ജനുവരി 9 കേരള എക്സ് മുസ്ലീം ദിനമായി ആചരിക്കാനാണ് തീരുമാനം.
ഇസ്ലാം മതം ഉപേക്ഷിക്കുന്നവർ പിന്നീട് സമൂഹത്തിൽ ഒറ്റപ്പെടുന്ന അവസ്ഥ ഒഴിവാക്കുകയാണ് ലക്ഷ്യം. ഇത്തരത്തിലുളളവർക്ക് നിയമപരവും സാമൂഹികവുമായ പിന്തുണ ഉറപ്പാക്കുമെന്ന് സംഘടന അറിയിച്ചു.
advertisement
സംഘടനയുടെ വാർത്താക്കുറിപ്പിങ്ങനെ:
തിരുവനന്തപുരത്ത് പ്രധാനമന്ത്രിക്കെതിരെ വാചകങ്ങളുമായി യുപി രജിസ്ട്രേഷന്‍ കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയിൽ
തിരുവനന്തപുരം (Thiruvananthapuram) പട്ടത്ത് (Pattom) ദുരൂഹ സാഹചര്യത്തിൽ ഉപേക്ഷിക്കപ്പെട്ട യു പി രജിസ്ട്രേഷൻ കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ (Narendra Modi) വാചകങ്ങളെഴുതിയ കാറാണ് സ്വകാര്യ ഹോട്ടലിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഹോട്ടലിൽ ബഹളമുണ്ടാക്കി വാഹനം ഉപേക്ഷിച്ച് കടന്ന് കളഞ്ഞ പഞ്ചാബ് സ്വദേശിക്കായി പൊലീസ് തെരച്ചിൽ ശക്തമാക്കി.
advertisement
ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് പട്ടത്തെ സ്വകാര്യ ഹോട്ടലിലേക്ക് സംശയകരമായ സാഹചര്യത്തിൽ പഞ്ചാബ് സ്വദേശി എത്തിയത്. കർഷക സമരം, പുൽവാമ ഭീകരാക്രമണം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കും ആർഎസ്എസിനും എതിരായ വാചകങ്ങൾ കാറിന് പുറത്ത് എഴുതിയിട്ടുണ്ടായിരുന്നു. അമിത വേഗതയിലായിരുന്നു കാർ ഹോട്ടലിന് മുന്നിൽ നിർത്തിയത്. സുരക്ഷാ ജീവനക്കാർ ചോദ്യം ചെയ്തപ്പോൾ ഇയാൾ അസ്വസ്ഥനായി ഹോട്ടലിലെ ബാറിലേക്ക് പോയി.
കാറിലെ എഴുത്തും പെരുമാറ്റവും ശ്രദ്ധയിൽപ്പെട്ടതോടെ ഹോട്ടൽ ജീവനക്കാർ ഇയാൾക്ക് മദ്യം നൽകിയില്ല. ആകെ പ്രകോപിതനായ ഇയാൾ പിന്നീട് ഹോട്ടലിൽ ബഹളം വച്ചു. സുരക്ഷാ ജീവനക്കാരെ ഭീഷണിപ്പെടുത്തി. ഹോട്ടൽ അധികൃതർ പൊലീസിന് വിവരം അറിയിച്ചതോടെ ഇയാൾ കാർ ഉപേക്ഷിച്ച് ഓട്ടോയിൽ കടന്നുകളഞ്ഞു. കാർ സ്റ്റേഷനിലേക്ക് മാറ്റി പൊലീസ് പരിശോധന നടത്തി. ബോംബ് സ്ക്വാഡും ഡോഗ് സ്വകാഡും സ്ഥലത്തെത്തി.
advertisement
കാറിലുണ്ടായിരുന്ന ബാഗുകളിൽ നിന്ന് പഴകിയ വസ്ത്രങ്ങളും കേബിളുകളും ഇലക്ട്രോണിക് വസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്. ഉണങ്ങിയ നിലയിലായിരുന്നു കാറിന് പുറത്തെ മഷി. ഈ വാചകങ്ങളുമായി കാർ ഇത്രയും ദൂരം സഞ്ചരിച്ചതെങ്ങനെയെന്നാണ് പൊലീസിനെ ആശയക്കുഴപ്പത്തിലാക്കുന്നത്. പഞ്ചാബ് സ്വദേശിയായ ഓംകാറിന്റെ പേരിലുള്ളതാണ് കാർ. ഇയാൾക്കായി പൊലീസ് തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Ex-Muslims of Kerala| ഇസ്ലാം മതം ഉപേക്ഷിച്ചവരുടെ കൂട്ടായ്മ നിലവില്‍ വന്നു; മതമുപേക്ഷിച്ചവർക്ക് സാമൂഹ്യപിന്തുണ നൽകുക ലക്ഷ്യം
Next Article
advertisement
തിരുവനന്തപുരം ജില്ലാ ജയിലിൽ മര്‍ദനമേറ്റ തടവുകാരൻ വെന്റിലേറ്ററിൽ
തിരുവനന്തപുരം ജില്ലാ ജയിലിൽ മര്‍ദനമേറ്റ തടവുകാരൻ വെന്റിലേറ്ററിൽ
  • തിരുവനന്തപുരം ജയിലില്‍ മര്‍ദനമേറ്റ തടവുകാരന്‍ ബിജു വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവിക്കുന്നത്.

  • സഹപ്രവര്‍ത്തകയെ ഉപദ്രവിച്ചെന്ന കേസില്‍ അറസ്റ്റ് ചെയ്ത ബിജുവിനെ 13ന് ജയിലില്‍ അബോധാവസ്ഥയില്‍ കണ്ടെത്തി.

  • ജയിൽ അധികൃതർ മർദനമില്ലെന്ന് അവകാശപ്പെടുന്നു, സിസി ടിവി ദൃശ്യങ്ങൾ അടക്കം തെളിവുകൾ ഉണ്ടെന്നും പറയുന്നു.

View All
advertisement