മാഹിയിലെ വീഥികളിൽ കുഞ്ഞുകൃഷ്ണന്മാരും ഗോപികമാരും നിറഞ്ഞാടി ശ്രീകൃഷ്ണജയന്തി ശോഭായാത്ര

Last Updated:

നാട് വൃന്ദാവനമാക്കി ഉണ്ണിക്കണ്ണന്മാരും ഗോപികമാരും. ഗ്രാമം തണലൊരുക്കട്ടെ ബാല്യം സഫലമാവട്ടെ എന്ന സന്ദേശവുമായാണ് ബാലഗോകുലത്തിൻ്റെ നേതൃത്വത്തില്‍ ശ്രീകൃഷ്ണജയന്തി ആഘോഷമാക്കിയത്.

+
ശ്രീകൃഷ്ണ

ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിനായി ഒരുക്കിയ കൃഷ്ണ വിഗ്രഹം

വീഥികളില്‍ നിറയെ ഉണ്ണിക്കണ്ണന്‍മാരും ഗോപികമാരും കൈയടക്കിയിരിക്കുന്നു. അഴകിൻ്റെ പീലിക്കുടകള്‍ നിവര്‍ത്തിയ മനോഹര കാഴ്ച്ചകളായ ശ്രീകൃഷ്ണജയന്തി ശോഭയാത്ര കണ്ടു നിന്നവരില്‍ കൗതുകമുണര്‍ത്തി. ഗ്രാമം തണലൊരുക്കട്ടെ ബാല്യം സഫലമാവട്ടെ എന്ന സന്ദേശവുമായി ശ്രീകൃഷ്ണഭഗവാൻ്റെ ജന്മദിനം ബാലദിനമായി ആഘോഷിക്കുന്നതിൻ്റെ ഭാഗമായി ബാലഗോകുലം മാഹി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ശോഭയാത്രയില്‍ കുഞ്ഞു കാല്‍ പിച്ചവ്വെച്ച് എത്തിയ കണ്ണന്മാര്‍ നിറഞ്ഞു.
രാവിലെ മുതല്‍ ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു. ഉച്ചയോടെ ഉണ്ണിക്കണ്ണന്മാരും രാധയും തോഴിമാരും തയാറായി കാത്തുനിന്നു. വൈകിട്ട് അഞ്ചുമണിയോടെയാണ് മിക്കയിടത്തും ഘോഷയാത്രയ്ക്ക് തുടക്കമായത്. ചിലയടങ്ങളില്‍ ശോഭായാത്രകള്‍ ഒരുമിച്ച് മഹാശോഭായാത്രയായി സഞ്ചരിച്ചു. പ്രധാന നഗരങ്ങള്‍ ഉള്‍പ്പെടെ പലയിടത്തും ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.
ഇടയില്‍ പീടിക, പള്ളൂര്‍ പോലീസ് സ്റ്റേഷന്‍, ഇരട്ടപിലാക്കൂല്‍ വഴി കോയ്യോട്ട് പുത്തനമ്പലം ശാസ്താ ക്ഷേത്രത്തില്‍ സമാപിച്ചു. ഉണ്ണിക്കണ്ണന്മാരും ഗോപികമാരും വഴി നീള്ളയുള്ളവരുടെ കണ്ണുകള്‍ക്ക് ആനന്ദകാഴ്ച്ചയായി. മുത്തുക്കുട, ഗോപികാനൃത്തം, ഭജനസംഘങ്ങള്‍, ചെണ്ടമേളം, നയന മനോഹരമായ നിശ്ചല ദൃശ്യങ്ങള്‍ എന്നിവയുടെ അകമ്പടി ശോഭയാത്രയ്ക്ക് മിഴിവേകി. മഴ മാറിയ കാലാവസ്ഥ ശോഭായാത്രയ്ക്കു മാറ്റുകൂട്ടി.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kannur/
മാഹിയിലെ വീഥികളിൽ കുഞ്ഞുകൃഷ്ണന്മാരും ഗോപികമാരും നിറഞ്ഞാടി ശ്രീകൃഷ്ണജയന്തി ശോഭായാത്ര
Next Article
advertisement
ഡ്രോണ്‍ പറത്തി കുട്ടികളുടെ സ്വകാര്യത ലംഘിച്ചു; ദിലീപിന്റെ സഹോദരി മാധ്യമങ്ങൾക്കെതിരെ പരാതി നൽകി
ഡ്രോണ്‍ പറത്തി കുട്ടികളുടെ സ്വകാര്യത ലംഘിച്ചു; ദിലീപിന്റെ സഹോദരി മാധ്യമങ്ങൾക്കെതിരെ പരാതി നൽകി
  • ദിലീപിന്റെ സഹോദരി മാധ്യമങ്ങൾ ഡ്രോൺ ഉപയോഗിച്ച് സ്വകാര്യത ലംഘിച്ചതായി പോലീസിൽ പരാതി നൽകി

  • റിപ്പോർട്ടർ ടിവി, ഏഷ്യാനെറ്റ് ന്യൂസ് ചാനലുകൾക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് പരാതി നൽകി

  • ഡ്രോൺ ഉപയോഗിച്ച് സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരുടെ ദൃശ്യങ്ങൾ അനുമതിയില്ലാതെ പകർത്തി

View All
advertisement