നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കൊറോണ വൈറസിനെ തുരത്താൻ ഹോമം വേണമെന്ന് വ്യാസ പരമാത്മ മഠം 

  കൊറോണ വൈറസിനെ തുരത്താൻ ഹോമം വേണമെന്ന് വ്യാസ പരമാത്മ മഠം 

  Kerala mutt suggests yaga to ward off corona | ലോക രക്ഷ മഹാ മൃത്യുഞ്ജയ ഹോമം നടത്തുമെന്നും  അറിയിച്ചിട്ടുണ്ട്

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
  ലോകത്താകെ ആശങ്കപരത്തിയ കൊറോണ വൈറസുകള ഹോമത്തിലൂടെ നശിപ്പിക്കാൻ കഴിയും എന്ന് ചിറ്റൂർവ്യാസ പരമാത്മ  മഠാധിപതി. ഇതിനായി ഹോമം നടത്താൻ ഒരുങ്ങുകയാണ് മഠം. വൈറസുകളെ നശിപ്പിക്കാൻ ലോക രക്ഷാ മഹാമൃത്യുഞ്ജയഹോമം വേണത്.

  ഹോമം നടത്തി വൈറസുകളെ 108 സ്ത്രീപുരുഷ കാഞ്ഞിര പ്രതിമ കളിലേക്ക് ആവാഹിക്കും. ഈ പ്രതിമകളെ അഗ്നിയിൽ ദഹിപ്പിച്ച് ചിതാഭസ്മം തിരുവില്ലാമലയിലെ ഐവർമഠം ശോകനാശിനി പുഴയിൽ ഒഴുക്കുന്നതോടെ  വൈറസുകൾ നശിക്കും എന്നാണ്  ചിറ്റൂർ വ്യാസ പരമാത്മ മഠാധിപതി ശിവസ്വാമിയുടെ കണ്ടെത്തൽ.

  മാർച്ച് 19ന് ലോക രക്ഷ മഹാ മൃത്യുഞ്ജയ ഹോമം നടത്തുമെന്നും  അറിയിച്ചിട്ടുണ്ട്. ഹോമം നടത്തി 41 ദിവസം തുടർച്ചയായി പ്രാർത്ഥിക്കുന്നതിലൂടെ ലോകത്തിന് കൊറോണ വൈറസുകളിൽ നിന്ന് മുക്തി നേടാൻ കഴിയുമെന്നും ഹോമത്തിൽ ജാതിക്കും മതത്തിനുമധീതമായി  സർവ്വ ജനങ്ങളും പങ്കെടുക്കണമെന്നും വ്യാസ പരമാത്മ മഠാധിപതി പറയുന്നു.
  Published by:meera
  First published:
  )}