Kerala SSLC Result 2020 Live Updates: എസ്എസ്എൽസിക്ക് 41,906 പേർക്ക് ഫുൾ എ പ്ലസ്; 98.82% വിജയം

Last Updated:

Kerala SSLC Result 2020 Live Updates: വെബ്സൈറ്റുകൾ വഴിയും പിആർഡി ലൈവ്, സഫലം ആപ്പുകൾ വഴിയും ഫലം അറിയാം.

Kerala SSLC Result 2020 Live Updates:  എസ്എസ്എൽസിഫലം പ്രഖ്യാപിച്ചു.  98.82 ശതമാനമാണ് വിജയം. പരീക്ഷ എഴുതിയ 4.20 ലക്ഷം വിദ്യാർഥികളിൽ 4.17 ലക്ഷത്തിലധികം പേർ വിജയിച്ചു. കഴിഞ്ഞ വർഷത്തെക്കാള്‍ വിജയശതമാനത്തിൽ 0.71 ശതമാനം പേർ വിജയിച്ചു. എസ്എസ്എല്‍സി റെഗുലര്‍ വിഭാഗത്തില്‍ 4,22,092 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയതില്‍ 4,17,101 വിദ്യാര്‍ഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. എല്ലാവിഷയത്തിലും എ പ്ലസ് നേടിയ വിദ്യാര്‍ഥികളുടെ എണ്ണം 41,906 ആണ്. കഴിഞ്ഞ വര്‍ഷം 37,334 വിദ്യാര്‍ഥികള്‍ക്കാണ് എല്ലാവിഷയത്തിനും എ പ്ലസ് ലഭിച്ചത്. 4,572 പേരുടെ വര്‍ധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്.
പ്രൈവറ്റായി പരീക്ഷയെഴുതിയ 1,770 വിദ്യാര്‍ഥികളില്‍ 1,356 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടിയത്. 76.61% ആണ് വിജയശതമാനം. പത്തനംതിട്ടയാണ് ഏറ്റവും കൂടുതല്‍ വിജയ ശതമാനമുള്ള റവന്യു ജില്ല. 99.71 % ആണ് ജില്ലയിലെ വിജയശതമാനം. ഏറ്റവും കുറവ് വിജയ ശതമാനമുള്ള റവന്യു ജില്ല വയനാടാണ്- 95.04%.വിജയശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ല കുട്ടനാടാണ് (100%). വിജയശതമാനം ഏറ്റവും കുറവുള്ള വിദ്യാഭ്യാസ ജില്ല വയനാട് (95.04%).ഏറ്റവു കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് ഏറ്റവും കൂടുതല്‍ എ പ്ലസ് ലഭിച്ച വിദ്യാഭ്യാസ ജില്ല- മലപ്പുറം (2,736)
advertisement
ഫലം അറിയാൻ താഴെ പറയുന്ന വെബ്സൈറ്റുകൾ സന്ദർശിക്കുക
SSLC (ശ്രവണവൈകല്യമുള്ളവർ)- https://sslchiexam.kerala.gov.in/
.
തുടർന്ന് വായിക്കുക.....
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala SSLC Result 2020 Live Updates: എസ്എസ്എൽസിക്ക് 41,906 പേർക്ക് ഫുൾ എ പ്ലസ്; 98.82% വിജയം
Next Article
advertisement
ഇ20 പെട്രോൾ; തനിക്കെതിരെ പണം നല്‍കിയുള്ള രാഷ്ട്രീയ പ്രചാരണമെന്ന്  കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി
ഇ20 പെട്രോൾ; തനിക്കെതിരെ പണം നല്‍കിയുള്ള രാഷ്ട്രീയ പ്രചാരണമെന്ന് കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി
  • ഇ20 പെട്രോളുമായി ബന്ധപ്പെട്ട പ്രചാരണങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞു.

  • ഇ20 പെട്രോള്‍ പദ്ധതി നടപ്പാക്കുന്നതിനെ ചോദ്യംചെയ്ത ഹര്‍ജികള്‍ സുപ്രീം കോടതി തള്ളിയതായി ഗഡ്കരി.

  • പഴയ വാഹനങ്ങള്‍ ഉപേക്ഷിക്കുന്ന ഉപഭോക്താക്കള്‍ക്ക് ജിഎസ്ടിയില്‍ ഇളവ് നല്‍കണമെന്ന് ഗഡ്കരി ആവശ്യപ്പെട്ടു.

View All
advertisement