റോഡ് വികസനത്തിനായി സ്ഥലം സൗജന്യമായി വിട്ടു നൽകി നാടിന് മാതൃകയായി രാജൻ ഡോമിനിക് പാറയ്ക്കൽ
- Published by:Gouri S
- local18
- Reported by:Nandana KS
Last Updated:
മാതൃകാപരമായ പ്രവര്‍ത്തനം നടത്തി സൗജന്യമായി സ്ഥലം വിട്ട് നൽകിയ രാജൻ ഡോമിനിക് പാറയ്ക്കലിനെ അങ്കമാലി നഗരസഭ ചെയർമാൻ അഡ്വ. ഷിയോ പോൾ അനുമോദിച്ചു.
അങ്കമാലി നഗരസഭ 24-ാം വാർഡിൽ ചർച്ച് നഗർ ഫസ്റ്റ് സ്‌ട്രീറ്റ് റോഡ് സി എൻ 129 മുതൽ സി എൻ 130 വരെ ഉള്ള ഭാഗം വളരെ ഇടുങ്ങിയതായിരുന്നു. ഈ വിവരം ചർച്ച് നഗർ പ്രസിഡൻ്റ് ഡാൻ്റി കാച്ചപ്പിള്ളി എക്‌സിക്യൂട്ടീവ് യോഗത്തിൽ അവതരിപ്പിക്കുകയും, ഈ ഭാഗത്തുള്ള സ്ഥലത്തെ പറ്റി ഉടമയായ രാജൻ ഡോമിനിക് പാറയ്ക്കലിനെ അറിയിക്കുവാൻ സഹോദരൻ കൂടിയായ മുനിസിപ്പൽ കൗൺസിലർ ബാസ്റ്റിൻ ഡി. പാറയ്ക്കലിനെ ചുമതലപെടുത്തുകയും ചെയ്തു. ഈ ആവശ്യം സ്ഥലം ഉടമ കേൾക്കുകയും പരിഗണിക്കുകയും ചെയ്തു. തുടർന്ന് സൗജന്യമായി റോഡ് വികസനത്തിനു സ്ഥലം വിട്ട് നൽകുകയും സ്വന്തം ചെലവിൽ മതിൽ നിർമാണം നടത്തുവാൻ സന്നദ്ധത അറിയിക്കുകയും ചെയ്ത് നാടിന് മാതൃകയായി.
മാതൃകാപരമായ പ്രവര്‍ത്തനം നടത്തി സൗജന്യമായി സ്ഥലം വിട്ട് നൽകിയ രാജൻ ഡോമിനിക് പാറയ്ക്കലിനെ അങ്കമാലി നഗരസഭ ചെയർമാൻ അഡ്വ. ഷിയോ പോൾ അനുമോദിച്ചു. ചർച്ച് നഗർ റെസിഡൻ്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് ഡാൻറ്റി കാച്ചപ്പിള്ളി അധ്യക്ഷത വഹിച്ചു. മുൻസിപ്പൽ കൗൺസിലർ ബാസ്റ്റിൻ ഡി. പാറയ്ക്കൽ, കുര്യച്ചൻ വടക്കുംചേരി, ട്രഷറർ ജോർജ് ജെ. കോട്ടക്കൽ എന്നിവർ പ്രശംസിച്ചു. ടോമി സെബാസ്റ്റ്യൻ IPS, മാർട്ടിൻ പോൾ തെറ്റയിൽ, T T വർഗീസ് തെറ്റയിൽ, ചെറിയാൻ പടയാട്ടിൽ, ടോമി വി. മുണ്ടാടാൻ ജിസ് പടയാട്ടിൽ, ഫ്രാൻസിസ് തച്ചിൽ, ഡേവിസ് പാത്താടാൻ, രാജു കോട്ടയ്ക്കൽ, മാർട്ടിൻ കോട്ടയ്ക്കൽ, സിറിയ മമ്പലം, മാത്തച്ഛൻ പടയാട്ടിൽ എന്നീ എക്സിക്യൂട്ടീവ് അംഗങ്ങൾ, ചർച്ച് നഗർ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
September 25, 2025 4:13 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kochi/
റോഡ് വികസനത്തിനായി സ്ഥലം സൗജന്യമായി വിട്ടു നൽകി നാടിന് മാതൃകയായി രാജൻ ഡോമിനിക് പാറയ്ക്കൽ