SIR; കോഴിക്കോട് ഇ.എൽ.സിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ്റെ അഭിനന്ദനം

Last Updated:

കോഴിക്കോട് ജില്ലയിൽ 14 കോളേജുകളിൽ നിന്നുള്ള 28 വിദ്യാർത്ഥികൾ ഇലക്ഷൻ കമീഷൻ അസി. ഡയറക്‌ടർ അപൂർവ് കുമാർ സിങുമായി സംവദിച്ചു.

News18
News18
എസ്.ഐ.ആർ. പ്രചാരണത്തിൻ്റെ ഭാഗമായി കോഴിക്കോട് ജില്ലയിൽ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ജില്ലാ ഇലക്ടൽ ലിറ്ററസി ക്ലബ് (ഇ.എൽ.സി.) അംഗങ്ങളെ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ സന്ദർശിച്ചു. ഇലക്ഷൻ കമീഷൻ ഓഫ് ഇന്ത്യ അസി. ഡയറക്‌ടർ അപൂർവ് കുമാർ സിങ്, എസ് ഗൗരി എന്നിവരാണ്  സന്ദർശനത്തിനെത്തിയത്.
എ ഡേ വിത്ത് ബി.എൽ.ഒ., മെഗാ കൈറ്റ് ഫെസ്റ്റിവൽ, സാൻഡ് ആർട്ട്, ഇൻ്റർവെൻഷൻ, തീരപ്രദേശങ്ങളിലെ എസ്.ഐ.ആർ. പ്രക്രിയ, ഡിജിറ്റലൈസേഷൻ, ഓൺലൈൻ ബോധവത്കരണ പ്രവർത്തനങ്ങൾ, ഫ്ലാഷ് മൊബ്, എസ്.ഐ.ആർ. ബെൽ, ക്ലാസുകൾ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തിയ ക്യാമ്പ് കമീഷൻ നേതൃത്വത്തിൽ അഭിനന്ദിച്ചു.
കോഴിക്കോട് ജില്ലയിൽ 14 കോളേജുകളിൽ നിന്നുള്ള 28 വിദ്യാർത്ഥികൾ ഇലക്ഷൻ കമീഷൻ അസി. ഡയറക്‌ടർ അപൂർവ് കുമാർ സിങുമായി സംവദിച്ചു. ഇലക്‌ട്രോണിക് പ്രതിനിധി കലക്ടർ ഗോപിക ഉദയൻ, ജില്ലാ ഇലക്ടറൽ ലിറ്ററസി ക്ലബ് കോഓഡിനേറ്റർ നിജീഷ് ആനന്ദ്, കാലിക്കറ്റ് സർവകലാശാല ജില്ലാ എൻ.എസ്.എസ്. കോഓഡിനേറ്റർ ഫസീൽ അഹമ്മദ് എന്നിവർ എസ്.ഐ.ആർ. പ്രചാരണത്തിൻ്റെ ഭാഗമായി പങ്കെടുത്തു.
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
SIR; കോഴിക്കോട് ഇ.എൽ.സിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ്റെ അഭിനന്ദനം
Next Article
advertisement
മാപ്പു നൽകൂ ...മഹാമതേ.... തരൂരിന് സവർക്കർ അവാർഡ്; ചോദ്യത്തിന് മുന്നിൽ കൈകൂപ്പി തൊഴുത് പ്രതിപക്ഷ നേതാവ്
മാപ്പു നൽകൂ ...മഹാമതേ.... തരൂരിന് സവർക്കർ അവാർഡ്; ചോദ്യത്തിന് മുന്നിൽ കൈകൂപ്പി തൊഴുത് പ്രതിപക്ഷ നേതാവ്
  • ശശി തരൂരിന് വീര്‍ സവര്‍ക്കര്‍ പുരസ്കാരം നൽകിയത് സംബന്ധിച്ച് പ്രതികരിക്കാതെ വി ഡി സതീശൻ.

  • രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം ലഭിച്ചതിൽ നിയമം നിയമത്തിന്‍റെ വഴിക്ക് പോകട്ടെയെന്നും വിഡി സതീശൻ.

  • ശബരിമല സ്വര്‍ണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പി എസ് പ്രശാന്തിനെയും ചോദ്യം ചെയ്യണം.

View All
advertisement