അത്യാധുനിക സൗകര്യങ്ങളോടെ ഫറോക്ക് താലൂക്ക് ആശുപത്രിയിൽ പുതിയ കെട്ടിടം

Last Updated:

പൂർണമായും ഹരിതചട്ടം പാലിച്ച് ഭിന്നശേഷി സൗഹൃദമായി നിർമിച്ച ആശുപത്രിയിൽ ഓക്‌സിജൻ പ്ലാൻ്, പാർക്കിങ് സൗകര്യം, മലിനജല ശുദ്ധീകരണ സംവിധാനം എന്നിവ ഒരുക്കിയിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഫറോക്ക് താലൂക്ക് ആശുപത്രി സന്ദർശനം
മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഫറോക്ക് താലൂക്ക് ആശുപത്രി സന്ദർശനം
കോഴിക്കോട് ബേപ്പൂര്‍ നിയോജക മണ്ഡലത്തിലെ ഫറോക്ക് താലൂക്ക് ആശുപത്രിയില്‍ പുതിയതായി നിര്‍മ്മിച്ച കെട്ടിടം 1.70 ഏക്കര്‍ സ്ഥലത്ത് അത്യാധുനിക സൗകര്യങ്ങളോടെ 23.5 കോടി രൂപ ചെലവഴിച്ചാണ് നിര്‍മിച്ചത്. 47,806 ചതുരശ്ര അടി വിസ്തൃതിയില്‍ വിവിധ സ്‌പെഷ്യാലിറ്റികള്‍, ഓപ്പറേഷന്‍ തിയേറ്ററുകള്‍, ലാബുകള്‍ തുടങ്ങിയ സൗകര്യങ്ങളോടെയുള്ള ആശുപത്രിയില്‍ ഒരേസമയം 103 രോഗികളെ കിടത്തി ചികിത്സിക്കാന്‍ കഴിയും. ഓക്സിജന്‍ പ്ലാൻ്റ്, ട്രോമാ കെയര്‍ യൂണിറ്റ്, അത്യാഹിത വിഭാഗം തുടങ്ങിയ സൗകര്യങ്ങളും പുതിയ ആശുപത്രിയുടെ ഭാഗമായുണ്ട്.
പൂർണമായും ഹരിതചട്ടം പാലിച്ച് ഭിന്നശേഷി സൗഹൃദമായി നിർമിച്ച ആശുപത്രിയിൽ ഓക്‌സിജൻ പ്ലാൻ്, പാർക്കിങ് സൗകര്യം, മലിനജല ശുദ്ധീകരണ സംവിധാനം എന്നിവയും ഒരുക്കിയിട്ടുണ്ട്. പൊതുമേഖല സ്ഥാപനമായ വാപ്‌കോസിനായിരുന്നു നിര്‍മാണ ചുമതല. ഫറോക്ക്, രാമനാട്ടുകര നഗരസഭകള്‍, കോഴിക്കോട് കോര്‍പ്പറേഷനിലെ ചെറുവണ്ണൂര്‍, ബേപ്പൂര്‍ മേഖല, കടലുണ്ടി, മലപ്പുറം ജില്ലയിലെ വാഴയൂര്‍, ചേലേമ്പ്ര, ചെറുകാവ്, വള്ളിക്കുന്ന് പഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ നിന്ന് രോഗികള്‍ ഫറോക്ക് താലൂക്ക് ആശുപത്രിയില്‍ ചികിത്സയ്ക്കുവേണ്ടി എത്താറുണ്ട്.
നിലവില്‍ ആശുപത്രിയില്‍ ഒ പി, ഐ പി സേവനം, ഫാര്‍മസി, ഗര്‍ഭിണികളുടെയും കുട്ടികളുടെയും പ്രതിരോധ കുത്തിവെപ്പുകള്‍, പൊതുജന ആരോഗ്യം, പാലിയേറ്റീവ് പരിചരണം, ജീവിത ശൈലിരോഗ നിര്‍ണ്ണയ ക്യാമ്പുകള്‍, നേത്രപരിശോധന, സ്‌കൂള്‍ ആരോഗ്യ പദ്ധതി, മാനസികാരോഗ്യ പദ്ധതി, കേള്‍വി പരിശോധന, സ്‌പെഷ്യാലിറ്റി വിഭാഗം, മെഡിസിന്‍, ജനറല്‍ വിഭാഗം, പീഡിയാട്രിക് ഒ പി, ഡയാലിസിസ്, ദന്ത വിഭാഗം എന്നിവ മികച്ച രീതിയില്‍ പ്രവര്‍ത്തനം നടത്തിവരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
അത്യാധുനിക സൗകര്യങ്ങളോടെ ഫറോക്ക് താലൂക്ക് ആശുപത്രിയിൽ പുതിയ കെട്ടിടം
Next Article
advertisement
നിങ്ങളുടെ പങ്കാളി ബന്ധത്തിൽ തൃപ്തരല്ലേ ? അറിയാം ഈ 6  ലക്ഷണങ്ങളിലൂടെ
നിങ്ങളുടെ പങ്കാളി ബന്ധത്തിൽ തൃപ്തരല്ലേ ? അറിയാം ഈ 6 ലക്ഷണങ്ങളിലൂടെ
  • ആശയവിനിമയത്തിലെ തകരാർ, വൈകാരിക അകലം എന്നിവ പങ്കാളിയുടെ അസന്തോഷത്തിന്റെ സൂചനകളാണ്.

  • പങ്കാളിയുടെ താൽപ്പര്യക്കുറവ്, നിരന്തരമായ സംഘർഷം എന്നിവ അസംതൃപ്തിയുടെ ലക്ഷണങ്ങളാണ്.

  • പെരുമാറ്റത്തിലോ ദിനചര്യയിലോ ഉള്ള മാറ്റം പങ്കാളിയുടെ അസന്തോഷം സൂചിപ്പിക്കാം.

View All
advertisement