സായിപ്പും മോശമല്ല! ഇന്ത്യന്‍ റെസ്‌റ്റൊന്റില്‍ നിന്ന് 23,000 രൂപയുടെ ഭക്ഷണം കഴിച്ച യുകെ സ്വദേശികള്‍ ബില്‍ അടയ്ക്കാതെ കടന്നു കളഞ്ഞു

Last Updated:

ഹോട്ടല്‍ ഉടമകൾ തങ്ങളുടെ അനുഭവം സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് പങ്കുവെച്ചത്

News18
News18
ഒരു ഇന്ത്യന്‍ റെസ്റ്റൊറന്റില്‍ നിന്ന് ഭക്ഷണം കഴിച്ച യുകെ സ്വദേശികള്‍ പണം നല്‍കാതെ കടന്നുകളഞ്ഞതായി ആരോപണം. രണ്ട് കുടുംബങ്ങള്‍ ഒന്നിച്ചെത്തിയാണ് ഭക്ഷണം കഴിച്ചത്. എന്നാല്‍ ഇതിന് ശേഷം ആരും ബില്‍ അടയ്ക്കാതെ പോയതായി ഉടമകള്‍ പരാതിപ്പെട്ടു. ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലുള്ള സായ് സുരഭി റസ്റ്ററന്റിലാണ് സംഭവം. ഹോട്ടല്‍ ഉടമകളായ രാമന്‍ കൗറും നദീന്ദര്‍ സിംഗ് അത്‌വയും തങ്ങളുടെ അനുഭവം സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് പങ്കുവെച്ചത്. അതില്‍ യുകെ കുടുംബങ്ങള്‍ അടയ്ക്കാതെ പോയ ബില്ലിന്റെ ചിത്രവും ഉണ്ടായിരുന്നു. 200 പൗണ്ട്(ഏകദേശം 23,500 രൂപ) ഭക്ഷണസാധനങ്ങളാണ് അവര്‍ കഴിച്ചതെന്ന് ബില്ലില്‍ വ്യക്തമാക്കുന്നു.
സംഭവം വിവരിച്ച് ഹോട്ടല്‍ ഉടമകള്‍
''ഓഗസ്റ്റ് 30ന് നാല് മുതിര്‍ന്നവരും നാല് കുട്ടികളും അടങ്ങുന്ന രണ്ട് കുടുംബമാണ് ഹോട്ടലിലെത്തിയത്. അവര്‍ ഭക്ഷണം ആസ്വദിച്ചു കഴിച്ചു. ശേഷം ഭക്ഷണത്തിനും ഹോട്ടലില്‍ നിന്ന് ലഭിച്ച സേവനത്തിനും നന്ദി പറയുകയും ചെയ്തു. അവിടുത്തെ അലങ്കാരത്തിനും അഭിനന്ദനം അറിയിച്ചു. ഇക്കാര്യം പങ്കുവയ്ക്കാന്‍ ഞങ്ങള്‍ക്ക് മടിയാണ്. പക്ഷേ, ഇത് ഞങ്ങളുടെ മുന്നിലുള്ള ഒരേയൊരു വഴിയാണ്. നിര്‍ഭാഗ്യവശാല്‍ ഞങ്ങള്‍ക്ക് ശനിയാഴ്ച രാത്രി രണ്ട് കുടുംബങ്ങള്‍ അതിഥികളായി എത്തിയിരുന്നു. അവര്‍ ഭക്ഷണം കഴിച്ച്, കുടിച്ച് ആസ്വദിച്ചശേഷം പണമടയ്ക്കാനായി അഞ്ച് വ്യത്യസ്ത കാര്‍ഡുകള്‍ വഴി ഇടപാട് നടത്താൻ ശ്രമിച്ചു. ഇതിന് ശേഷം പണം കൈമാറുന്നതിന് ഒന്നിലധികം ആളുകളെ വിളിച്ച് 200 പൗണ്ട് ബില്ലില്‍ പൂജ്യം പൗണ്ട് നല്‍കി,'' അവര്‍ പറഞ്ഞു.
advertisement
ഭക്ഷണം കഴിക്കുന്ന സമയത്ത് അവര്‍ നന്നായി പെരുമാറിയതായി ഹോട്ടലുടമകള്‍ പറഞ്ഞു. ''കുഞ്ഞുങ്ങള്‍ ഓടി നടന്ന് സാധാരണ പോലെയുള്ള ബഹളം ഉണ്ടാക്കിയതൊഴിച്ച് അവരില്‍ നിന്ന് ആര്‍ക്കും ഒരു ബുദ്ധിമുട്ടുണ്ടായില്ല. എന്നാല്‍ പണം നല്‍കേണ്ട സമയമായപ്പോള്‍ അവര്‍ ഒന്നിലധികം കാര്‍ഡുകള്‍ വഴി പണം നല്‍കാന്‍ ശ്രമിച്ചു. പണം കൈമാറാന്‍ സുഹൃത്തുക്കളെ വിളിച്ചുവെങ്കിലും പണം ലഭിച്ചില്ല. തുടര്‍ന്ന് പണം നല്‍കാന്‍ ഒരു മാര്‍ഗവുമില്ലെന്നും ക്ഷമിക്കണമെന്നും രണ്ട് പുരുഷന്മാര്‍ പറഞ്ഞപ്പോഴാണ് പ്രശ്‌നമുണ്ടായത്. ഞാന്‍ ഐഡി ആവശ്യപ്പെട്ടപ്പോള്‍ അവര്‍ക്ക് ഒന്നും ഹാജരാക്കാന്‍ ഉണ്ടായിരുന്നില്ല. പണവുമില്ല, ഒന്നുമില്ല. അടുത്ത ദിവസം പണം നല്‍കാമെന്ന് ഉറപ്പുനല്‍കി പേരും ഫോണ്‍ നമ്പറും നല്‍കിയശേഷം അവര്‍ മടങ്ങി. പണം ലഭിച്ചില്ലെങ്കില്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടോളാനും ആവശ്യപ്പെട്ടു, ഹോട്ടല്‍ ഉടമകൾ പറഞ്ഞു.
advertisement
ഇത്തരത്തിലുള്ള സംഭവം തങ്ങളുടെ ബിസിനസില്‍ ചെലുത്തുന്ന പ്രശ്‌നങ്ങളെക്കുറിച്ചും അവര്‍ വിവരിച്ചു. ''200 പൗണ്ട് ബില്‍ അടയ്ക്കാത്തത് ഞങ്ങളുടെ റെസ്റ്ററന്‌റിന് വലിയ ആഘാതമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇത് ഞങ്ങള്‍ക്ക് താങ്ങാന്‍ കഴിയുന്നതിനും അപ്പുറമാണ്, അവര്‍ പറഞ്ഞു. ''ആ 200 പൗണ്ട് ബില്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കും. അല്ലെങ്കില്‍ ഞങ്ങളുടെ ബില്ലുകള്‍ അടയ്ക്കും, അല്ലെങ്കില്‍ സ്റ്റോക്കിനുവേണ്ടിയും നല്‍കാനുള്ളതാണ്,'' അവര്‍ പറഞ്ഞു.
പിന്തുണച്ച് സോഷ്യല്‍ മീഡിയ
സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റിന് നിരവധി പേരാണ് പിന്തുണ അറിയിച്ചത്. കൂടാതെ ഉപദേശങ്ങളും ലഭിച്ചു. സംഭവം പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യാനും സിസിടിവി ദൃശ്യങ്ങള്‍ പങ്കിടാനും പലരും ആവശ്യപ്പെട്ടു.
advertisement
''അവധിക്കാലം ആഘോഷിക്കുമ്പോള്‍ ഹോട്ടലുകള്‍ മുന്‍കൂട്ടി ക്രെഡിറ്റ് കാര്‍ഡ് കാര്‍ഡ് ആവശ്യപ്പെടാറുണ്ട്. നിങ്ങള്‍ക്കും അത് ചെയ്യാവുന്നതാണ്, '' ഒരാള്‍ പറഞ്ഞു. ''കള്ളന്മാര്‍ ആരാണെന്ന് അറിയാന്‍ ദൃശ്യങ്ങള്‍ പുറത്തുവിടുക,'' മറ്റൊരാള്‍ പറഞ്ഞു.
''ഇത് ഭയപ്പെടുത്തുന്ന കാര്യമാണ്. ഒരു ബിസിനസ്സിലും ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകരുത്. ഉറപ്പായും സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടണം. അവര്‍ മറ്റ് ബിസിനസ്സുകളെയും ഇങ്ങനെ ലക്ഷ്യംവെച്ചേക്കാം,'' മറ്റൊരു ഉപയോക്താവ് പറഞ്ഞു.
ഇതിന് മുമ്പും ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. യുഎസിലെ നോര്‍ത്താംപ്ടണിലെ സഫ്രോണ്‍ എന്ന ഇന്ത്യന്‍ റെസ്‌റ്റൊറന്റില്‍ ഒരു കൂട്ടം പുരുഷന്മാര്‍ എത്തുകയും ഭക്ഷണം കഴിച്ചശേഷം പണം നല്‍കാതെ മടങ്ങുകയും ചെയ്തിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
സായിപ്പും മോശമല്ല! ഇന്ത്യന്‍ റെസ്‌റ്റൊന്റില്‍ നിന്ന് 23,000 രൂപയുടെ ഭക്ഷണം കഴിച്ച യുകെ സ്വദേശികള്‍ ബില്‍ അടയ്ക്കാതെ കടന്നു കളഞ്ഞു
Next Article
advertisement
ചുംബന പ്രാണികളെ ഭയന്ന് കാലിഫോര്‍ണിയ; രോഗം ഒരു ലക്ഷത്തോളം പേരെ ബാധിച്ചേക്കുമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍
ചുംബന പ്രാണികളെ ഭയന്ന് കാലിഫോര്‍ണിയ; രോഗം ഒരു ലക്ഷത്തോളം പേരെ ബാധിച്ചേക്കുമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍
  • ചുംബന പ്രാണികളുടെ കടിയേറ്റ് ചഗാസ് രോഗം പകരാം, ഒരു ലക്ഷത്തോളം ആളുകളെ ബാധിച്ചേക്കുമെന്ന് മുന്നറിയിപ്പ്.

  • ട്രയാറ്റോമിന്‍ ബഗ് മുഖത്ത് കടിക്കുന്നതിനാൽ ചുംബന പ്രാണികള്‍ എന്ന് അറിയപ്പെടുന്നു.

  • ചഗാസ് രോഗം ഹൃദയസ്തംഭനം പോലുള്ള ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

View All
advertisement