ആർദ്രം പദ്ധതിയിലൂടെ അന്നശ്ശേരി ഹെൽത്ത് സെൻ്റർ ഇനി കുടുംബാരോഗ്യ കേന്ദ്രം
Last Updated:
തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് വികസന ഫണ്ട് വിനിയോഗിച്ചാണ് കെട്ടിടം നിർമ്മിച്ചത്.
ആരോഗ്യ പരിപാലന രംഗത്ത് മികച്ച മാതൃക സൃഷ്ടിക്കാൻ കേരളത്തിന് സാധിച്ചെന്ന് വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. തലക്കുളത്തൂർ ഗ്രാമപഞ്ചായത്തിലെ അന്നശ്ശേരി ജനകീയാരോഗ്യ കേന്ദ്രത്തിൽ പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. വാടക കെട്ടിടത്തിൽ പ്രവർത്തിച്ചുവന്ന ജനകീയാരോഗ്യ കേന്ദ്രത്തിന് തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് വികസന ഫണ്ട് വിനിയോഗിച്ചാണ് കെട്ടിടം നിർമ്മിച്ചത്. ഇടവനക്കുഴി നഗറിൽ പ്രവർത്തിക്കുന്ന സബ് സെൻ്ററിൽ ഓരോ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്, കേരളത്തിൽ എസ്പി സ്റ്റാഫ് നഴ്സ് എന്നിവരും മൂന്ന് ആശാപ്രവർത്തകരും ജോലി ചെയ്യുന്നു. വിവിധ കാലയളവിലായി 18.71 ലക്ഷം രൂപയാണ് ആരോഗ്യ കേന്ദ്രത്തിനായി ചെലവിട്ടത്.
സർക്കാരിൻ്റെ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി ജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം നൽകുന്നതിനായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായും കുടുംബക്ഷേമ കേന്ദ്രങ്ങൾ വെൽനസ് സെൻ്ററുകളായും ഉയർന്നതിൽ അന്നശ്ശേരി ജനകീയാരോഗ്യ കേന്ദ്രത്തെയും ഉൾപ്പെടുത്തിയിട്ടുണ്ട്.
ചടങ്ങിൽ തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ ടി പ്രമീള അധ്യക്ഷയായി. അസി. എഞ്ചിനീയർ അഭിലാഷ് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. രാജാറാം കിഴക്കേകണ്ടിയിൽ മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ കെ ശിവദാസൻ, സ്ഥിരം സമിതി അധ്യക്ഷരായ സീന സുരേഷ്, അനിൽ കോരാമ്പ്ര, കെ ജി പ്രജിത, ബ്ലോക്ക് പഞ്ചായത്ത് അംഗം ഐ പി ഗീത, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ പി. ബിന്ദു, എസ് എം വിനോദ്, ഷെറീന കരീം, തലക്കുളത്തൂർ സി.എച്ച്.സി. മെഡിക്കൽ ഓഫീസർ ഡോ. എം എം ഷീബ, ഹെൽത്ത് സൂപ്പർവൈസർ അഹമ്മദ് അബ്ദുൾ നാസർ, ഹെൽത്ത് ഇൻസ്പെക്ടർ ഇ കെ സജിനി, വാർഡ് വികസന സമിതി കൺവീനർ പ്രകാശൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
October 06, 2025 2:27 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
ആർദ്രം പദ്ധതിയിലൂടെ അന്നശ്ശേരി ഹെൽത്ത് സെൻ്റർ ഇനി കുടുംബാരോഗ്യ കേന്ദ്രം