'വര്‍ണപ്പകിട്ട്' ട്രാന്‍സ്ജന്‍ഡര്‍ കലോത്സവത്തിന് കോഴിക്കോട് വര്‍ണാഭമായ സമാപനം; ജേതാക്കളായി തിരുവനന്തപുരം ജില്ല
Last Updated:
150 പോയിൻ്റോടെയാണ് തിരുവനന്തപുരം ജേതാക്കളായത്. 135 പോയിൻ്റോടെ എറണാകുളവും 124 പോയിൻ്റോടെ മലപ്പുറവും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
ട്രാൻസ്ജെൻഡർ സമൂഹത്തോട് സമഭാവനയിൽ അധിഷ്ടിതമായ കാഴ്‌ചപ്പാട് പുലർത്തണമെന്ന് സാമൂഹ്യനീതി വകുപ്പ് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു കോഴിക്കോട് പറഞ്ഞു. കേരള സർക്കാർ സാമൂഹ്യ നീതി വകുപ്പ് സംഘടിപ്പിച്ച അഞ്ചാമത് സംസ്ഥാന ട്രാൻസ്ജെൻഡർ കലോത്സവം വർണ്ണപ്പകിട്ട് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. മനുഷ്യരുണ്ടായ കാലം മുതൽ വ്യത്യസ്‌ത സ്വത്വങ്ങളുണ്ടെന്നും അവയെ ഉൾകൊള്ളാൻ സമൂഹത്തിന് സാധിക്കണമെന്നും മന്ത്രി കൂട്ടിചേർത്തു. കലോത്സവ മത്സരയിനങ്ങളിൽ വിജയികളായവർക്കുള്ള സമ്മാന വിതരണവും മന്ത്രി നിർവഹിച്ചു.
ട്രാൻസ് സഹോദരങ്ങളോടുള്ള സമൂഹത്തിൻ്റെ നിലപാടും മനോഭാവവും മാറണം. അവരുടെ കഴിവുകളെ ഏറ്റവും ഭംഗിയായി ഉപയോഗപ്പെടുത്താൻ സാധിക്കണം. സർക്കാർ ട്രാൻസ്ജെൻഡർ വ്യക്തികൾക്കായി ഒട്ടേറെ പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. ട്രാൻസ് സമൂഹം അത് ഉപയോഗപ്പെടുത്തണമെന്നും മന്ത്രി സമാപന ചടങ്ങിൽ പറഞ്ഞു. ചടങ്ങിൽ മേയർ ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു. സാമൂഹ്യ നീതി വകുപ്പ് സെക്രട്ടറി അദീല അബ്‌ദുല്ല, ഡയറക്ടർ ഡോ. അരുൺ എസ് നായർ, അഭിനേത്രിയും റിയാലിറ്റി ഷോ താരവും ന്യൂസ് 18 ആങ്കറുമായ നാദിറ മെഹ്റിൻ, സംസ്ഥാന ട്രാൻസ്ജെൻഡർ ജസ്റ്റിസ് ബോർഡ് അംഗങ്ങളായ ലയ മരിയ ജയ്‌സൺ, ശ്യാമ എസ് പ്രഭ, ജില്ലാ ട്രാൻസ്‌ജെൻഡർ ജസ്റ്റിസ് ബോർഡ് അംഗം അനാമിക, എൻ എസ് എസ് കോഡിനേറ്റർ ഫസീൽ അഹമ്മദ്, സാമൂഹ്യ നീതി വകുപ്പ് അസിസ്റ്റൻ്റ് ഡയറക്ടർ ഷീബ മുംതാസ് തുടങ്ങിയവർ പങ്കെടുത്തു.
advertisement
150 പോയിൻ്റോടെയാണ് തിരുവനന്തപുരം ജേതാക്കളായത്. 135 പോയിൻ്റോടെ എറണാകുളവും 124 പോയിൻ്റോടെ മലപ്പുറവും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
August 26, 2025 2:32 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
'വര്‍ണപ്പകിട്ട്' ട്രാന്‍സ്ജന്‍ഡര്‍ കലോത്സവത്തിന് കോഴിക്കോട് വര്‍ണാഭമായ സമാപനം; ജേതാക്കളായി തിരുവനന്തപുരം ജില്ല