'വിങ്സ് ഓഫ് ഇമാജിനേഷൻ'; കോഴിക്കോട് ലളിതകലാ അക്കാദമിയിൽ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ ചിത്രപ്രദർശനം
Last Updated:
പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന കലാ പഠന ഗവേഷണ കേന്ദ്രമാണ് ബാലുശ്ശേരിയിലെ ശ്രാവണിക - അമാൽഗമേഷൻ ഓഫ് ആർട്ട്സ്.
കോഴിക്കോട് ബാലുശ്ശേരിയിലെ കലാ പഠന ഗവേഷണ കേന്ദ്രമായ ശ്രാവണിക-അമാൽഗമേഷൻ ഓഫ് ആർട്സിൻ്റെ നേതൃത്വത്തിൽ നടത്തുന്ന ചിത്രപ്രദർശനമായ 'വിങ്സ് ഓഫ് ഇമാജിനേഷൻ' കോഴിക്കോട് ലളിതകലാ അക്കാദമി ആർട്ട് ഗ്യാലറിയിൽ രാജീവൻ കെ സിയുടെ അധ്യക്ഷതയിൽ ടി. ദീപേഷ് ഉദ്ഘാടനം ചെയ്തു. ശ്രാവണിക - അമാൽഗമേഷൻ ഓഫ് ആർട്ട്സിൻ്റെ ഡയറക്ടർ പി. സുകന്യ സ്വാഗതവും ദിവ്യ കെ നന്ദിയും പറഞ്ഞു.
കോഴിക്കോട് ജില്ലയിലെ വിവിധ സ്കൂളുകളിൽ പഠിക്കുന്ന പ്രത്യേക പരിഗണന അർഹിക്കുന്ന 22 കുട്ടികളുടെ 46 ഓളം ചിത്രങ്ങളാണ് കോഴിക്കോട് ലളിതകലാ അക്കാദമി ആർട്ട് ഗ്യാലറിയിൽ പ്രദർശനത്തിനുള്ളത്. അക്രിലിക്, വാട്ടർ കളർ, പെൻസിൽ എന്നിവ ഉപയോഗിച്ച് വരച്ച ചിത്രങ്ങളുടെ പ്രദർശനം ആറു ദിവസം കോഴിക്കോട് ലളിതകലാ അക്കാദമി ആർട്ട് ഗ്യാലറിയിൽ നീണ്ടുനിൽക്കും. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന കലാ പഠന ഗവേഷണ കേന്ദ്രമാണ് ബാലുശ്ശേരിയിലെ ശ്രാവണിക - അമാൽഗമേഷൻ ഓഫ് ആർട്ട്സ്. ചിത്രപ്രദർശനമായ 'വിങ്സ് ഓഫ് ഇമാജിനേഷൻ' കോഴിക്കോട്ടെ കലാ ആസ്വാദകരെ കൂടുതൽ ആകർഷിക്കുകയാണ്. ഡിസംബർ 5-ന് ചിത്രപ്രദർശനം അവസാനിക്കും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
December 03, 2025 3:34 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
'വിങ്സ് ഓഫ് ഇമാജിനേഷൻ'; കോഴിക്കോട് ലളിതകലാ അക്കാദമിയിൽ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ ചിത്രപ്രദർശനം


