സ്വാതന്ത്ര്യദിനത്തിൽ തിരുവനന്തപുരം ലത്തീൻ അതിരൂപത പ്രഖ്യാപിച്ച കരിദിനം മാറ്റി
- Published by:Arun krishna
- news18-malayalam
Last Updated:
സ്വാതന്ത്ര്യ ദിനത്തിലെ കരിദിനാചരണത്തിനെതിരെ വ്യാപക വിമർശനമുയർന്നിരുന്നു.
തിരുവനന്തപുരം ലത്തീൻ അതിരൂപത സ്വാതന്ത്ര്യദിനത്തിൽ പ്രഖ്യാപിച്ച കരിദിനം മാറ്റി. പകരം 16 ന് കരിദിനമാചരിക്കും. കടൽക്ഷോഭത്തിൽ തീരപ്രദേശത്തെ വീട് നഷ്ടപ്പെടുന്നവരുടെ പ്രശ്നങ്ങളിൽ സർക്കാർ ഇടപെടാത്തതിൽ പ്രതിഷേധിച്ചാണ് 15 ന് കരിദിനമാചരിക്കാൻ ആർച്ച് ബിഷപ് ഡോ. തോമസ് ജെ. നെറ്റോ ഇടവകകൾക്ക് സർക്കുലർ നല്കിയത്. എന്നാൽ സ്വാതന്ത്ര്യ ദിനത്തിലെ കരിദിനാചരണത്തിനെതിരെ വ്യാപക വിമർശനമുയർന്നിരുന്നു.
ഇതേത്തുടർന്നാണ് 16 ന് കരിദിനം ആചരിക്കാനും വിഴിഞ്ഞം അദാനി പോർട്ടിന്റെ കവാടത്തിൽ രാപ്പകൽ സത്യഗ്രഹം ആരംഭിക്കാനും തീരുമാനിച്ചത്. പോർട്ട് നിർമാണത്തിന്റെ ഭാഗമായുള്ള പുലിമുട്ട് നിർമാണം അശാസ്ത്രീയമായാണെന്നും ഇതാണ് കടലാക്രമണത്തിന് കാരണമെന്നും മത്സ്യത്തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നു. ബുധനാഴ്ച സെക്രട്ടേറിയറ്റിലേയ്ക്ക് വള്ളങ്ങളുമായി മത്സ്യത്തൊഴിലാളികൾ മാർച്ച് നടത്തും.
രൂക്ഷമായ കടലാക്രമണം നേരിടുന്ന തീരദേശവാസികള്‍ ജൂലൈ 20 മുതൽ സമരം ആരംഭിച്ചിരുന്നു. എന്നിട്ടും പ്രശ്ന പരിഹാരത്തിന് ചെറുവിരലനക്കാൻ പോലും സർക്കാർ തയാറാകുന്നില്ലെന്നാണ് ലത്തീൻ അതിരൂപതയുടെ ആക്ഷേപം. ഇതേത്തുടർന്നാണ് പ്രതിഷേധം കടുപ്പിക്കാന്‍ സഭ തീരുമാനിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 08, 2022 8:58 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സ്വാതന്ത്ര്യദിനത്തിൽ തിരുവനന്തപുരം ലത്തീൻ അതിരൂപത പ്രഖ്യാപിച്ച കരിദിനം മാറ്റി


