Local Body Elections 2020 | വോട്ടെണ്ണൽ ഡിസംബർ 16ന്; ആകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങൾ, ഫലം ഉടനടി ട്രെൻഡിൽ
Last Updated:
ഗരസഭകളുടെ കാര്യത്തിൽ രേഖകളോടൊപ്പം ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ കൂടി ട്രഷറികളിൽ സൂക്ഷിക്കും. സ്പെഷൽ പോസ്റ്റൽ ബാലറ്റിനോടൊപ്പമുള്ള രേഖകളും മറ്റ് രേഖകളോടൊപ്പം സൂക്ഷിക്കും.
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ക്രമീകരണത്തിന് മാർഗ നിർദേശമായി. മൂന്നു ഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഡിസംബർ 16ന്. രാവിലെ എട്ട് മുതലാണ് ആരംഭിക്കുക.
സംസ്ഥാനത്താകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് ഉള്ളത്. ഓരോ കേന്ദ്രങ്ങളിലെയും വോട്ടെണ്ണൽ കമ്മീഷന്റെ ട്രെൻഡ് സോഫ്റ്റ് വെയറിൽ തത്സമയം അപ്ലോഡ് ചെയ്യും.
ക്രമീകരണം
ത്രിതല പഞ്ചായത്തുകളിലെ വോട്ടെണ്ണൽ ബ്ലോക്ക് തലത്തിലുള്ള വിതരണ സ്വീകരണ കേന്ദ്രങ്ങളിൽ നടക്കും. മുൻസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും അതാത് സ്ഥാപനങ്ങളുടെ വിതരണ സ്വീകരണ കേന്ദ്രങ്ങളിൽ വോട്ടെണ്ണും. വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കേണ്ടത് അതാത് തദ്ദേശ സ്ഥാപന സെക്രട്ടറിമാരാണ്.
ബ്ലോക്ക് പഞ്ചായത്ത് വരണാധികാരിക്ക് ഒരു ഹാളും ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്തുകൾക്ക് പ്രത്യേക കൗണ്ടിംഗ് ഹാളുകളും സജ്ജീകരിക്കും. മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും ഓരോ വരണാധികാരിക്കും പ്രത്യേകം കൗണ്ടിംഗ് ഹാൾ ഉണ്ടാകും.
advertisement
ടേബിളുകൾ
പരാമാവധി എട്ട് പോളിംഗ് സ്റ്റേഷനുകൾക്ക് ഒരു ടേബിൾ എന്ന രീതിയിൽ വേണം കൗണ്ടിംഗ് ടേബിളുകൾ സജ്ജീകരിക്കേണ്ടത്. ഒരു വാർഡിലെ എല്ലാ പോളിംഗ് സ്റ്റേഷനുകളിലെയും വോട്ടെണ്ണൽ ഒരു ടേബിളിൽ തന്നെ ക്രമീകരിക്കണം.
ആദ്യം പോസ്റ്റൽ വോട്ടുകൾ
പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുക. ഗ്രാമപഞ്ചായത്തുകളിലെയും ബ്ലോക്ക് പഞ്ചായത്തുകളിലെയും ജില്ലാ പഞ്ചായത്തുകളിലെയും പോസ്റ്റൽ വോട്ടുകൾ അതാത് വരണാധികാരികളാണ് എണ്ണുക. കൗണ്ടിംഗ് ഹാളിൽ സജ്ജീകരിച്ചിട്ടുള്ള വോട്ടെണ്ണൽ മേശകളുടെ എണ്ണം കണക്കാക്കിയാകും സ്ട്രോങ്റൂമിൽ നിന്നും കൺട്രോൾ യൂണിറ്റുകൾ വാങ്ങേണ്ടത്. വോട്ടെണ്ണൽ ആരംഭിക്കേണ്ടത് ഒന്നാം വാർഡ് മുതൽ എന്ന ക്രമത്തിൽ വേണം. ഒരു വാർഡിൽ ഒന്നിലധികം ബൂത്തുകളുണ്ടെങ്കിൽ അവ ഒരു ടേബിളിലാണ് എണ്ണേണ്ടത്.
advertisement
ത്രിതല പഞ്ചായത്തുകളിൽ ഓരോ ടേബിളിലും ഒരു കൗണ്ടിംഗ് സൂപ്പർവൈസറും രണ്ട് കൗണ്ടിംഗ് അസിസ്റ്റന്റുമാരും നഗരസഭകളിൽ ഒരു കൗണ്ടിംഗ് സൂപ്പർവൈസറും ഒരു കൗണ്ടിംഗ് അസിസ്റ്റന്റും ഉണ്ടാകും.
വിവരങ്ങൾ ട്രെൻഡ് വഴി
ട്രെൻഡ് സോഫ്റ്റ് വെയറിലേക്ക് വോട്ടിംഗ് വിവരം അപ്ലോഡ് ചെയ്യാനായി കൗണ്ടിംഗ് സെന്ററിൽ ബ്ലോക്ക് വരണാധികാരിയുടെ ഹാളിന് സമീപവും, നഗരസഭകളിലെ കൗണ്ടിംഗ് സെന്ററുകളിലും ഡേറ്റാ അപ്ലോഡിംഗ് സെന്ററിന് വേണ്ടി പ്രത്യേക മുറി സജ്ജീകരിക്കും. ഓരോ പോളിംഗ് സ്റ്റേഷന്റെയും വോട്ട് നിലവാരം രേഖപ്പെടുത്തുന്നതിന് ട്രെൻഡ് സൈറ്റിൽ നിന്ന് കൗണ്ടിംഗ് സ്ലിപ്പ് മുൻകൂറായി ഡൗൺ ലോഡ് ചെയ്ത് പ്രിന്റ് എടുക്കണം.
advertisement
വോട്ടെണ്ണൽ പൂർത്തിയാകുന്ന മുറക്ക് കൗണ്ടിംഗ് സൂപ്പർവൈസർമാർ ഇതിൽ ഫലം രേഖപ്പെടുത്തണം. തുടർന്ന് സ്ലിപ്പ് ഡേറ്റാ അപ് ലോഡിംഗ് സെന്ററിൽ എത്തിക്കണം. ഡേറ്റാ അപ്ലോഡിംഗ് സെന്ററിൽ ലഭിക്കുന്ന കൗണ്ടിംഗ് സ്ലിപ്പ് ഫാറത്തിലെ വിവരങ്ങൾ അപ്പോൾ തന്നെ ട്രെൻഡിൽ കൃത്യതയോട് കൂടി എൻട്രി ചെയ്യുന്നുണ്ടെന്ന് അപ്ലോഡിംഗ് സെന്ററിലെ സൂപ്പർവൈസർമാർ ഉറപ്പാക്കും.
വോട്ടെണ്ണലിനുശേഷം
വോട്ടെണ്ണലിനുശേഷം ത്രിതല പഞ്ചായത്തുകളുടെ കാര്യത്തിൽ സൂക്ഷിക്കേണ്ട രേഖകളും കൺട്രോൾ യൂണിറ്റിലെ ഡിറ്റാച്ചബിൾ മെമ്മറി മോഡ്യൂളും ബന്ധപ്പെട്ട ട്രഷറികളിൽ സൂക്ഷിക്കും. എന്നാൽ നഗരസഭകളുടെ കാര്യത്തിൽ രേഖകളോടൊപ്പം ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ കൂടി ട്രഷറികളിൽ സൂക്ഷിക്കും. സ്പെഷൽ പോസ്റ്റൽ ബാലറ്റിനോടൊപ്പമുള്ള രേഖകളും മറ്റ് രേഖകളോടൊപ്പം സൂക്ഷിക്കും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 10, 2020 11:45 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Local Body Elections 2020 | വോട്ടെണ്ണൽ ഡിസംബർ 16ന്; ആകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങൾ, ഫലം ഉടനടി ട്രെൻഡിൽ