advertisement

Saji Cheriyan | സജി ചെറിയാന്റെ പ്രസംഗം സത്യപ്രതിജ്ഞ ലംഘനം; മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് കെ.സുരേന്ദ്രന്‍

Last Updated:

ജനങ്ങളെ കൊള്ളയടിക്കാൻ എഴുതിയതാണ് ഇന്ത്യൻ ഭരണഘടനയെന്നാണ് മന്ത്രി പറയുന്നത്. ഇത് അങ്ങേയറ്റം വിവരക്കേടും അശ്ലീലവുമാണെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു

K Surendran
K Surendran
കോഴിക്കോട്: ഭരണഘടനയ്ക്കെതിരായ മന്ത്രി സജി ചെറിയാന്റെ പ്രസംഗം ഗുരുതരമായ സത്യപ്രതിജ്ഞാ ലംഘനമാണെന്നും അദ്ദേഹത്തെ മന്ത്രി സഭയിൽ നിന്നും പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇന്ത്യൻ ഭരണഘടന ചൂഷണത്തിനുള്ള അവസരമൊരുക്കുന്നതാണെന്ന് പറഞ്ഞയാൾക്ക് ഒരു നിമിഷം പോലും മന്ത്രി സ്ഥാനത്ത് തുടരാൻ അവകാശമില്ലെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
ഭരണഘടനയിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത വ്യക്തിയാണ് സജി ചെറിയാൻ. ഭരണഘടനയെ സംരക്ഷിക്കേണ്ട ചുമതലയുള്ളയാളാണ് മുഖ്യമന്ത്രി. കമ്മ്യൂണിസ്റ്റുകാരുടെ ഇന്ത്യൻ ഭരണഘടനയോടുള്ള അനാദരവാണ് സജി ചെറിയാന്റെ വാക്കുകളിലൂടെ പുറത്തു വന്നിരിക്കുന്നത്. കമ്മ്യൂണിസ്റ്റുകാരൻ മാത്രമല്ല കേരളത്തിന്റെ മുഖ്യമന്ത്രി കൂടിയാണ് താനെന്ന് പിണറായി വിജയൻ മനസിലാക്കണം.
ജനങ്ങളെ കൊള്ളയടിക്കാൻ എഴുതിയതാണ് ഇന്ത്യൻ ഭരണഘടനയെന്നാണ് മന്ത്രി പറയുന്നത്. ഇത് അങ്ങേയറ്റം വിവരക്കേടും അശ്ലീലവുമാണെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. തൊഴിലാളികളെ ചൂഷണം ചെയ്യാൻ ഭരണഘടന സഹായിക്കുന്നുവെന്നും തൊഴിലാളികൾക്ക് ഭരണഘടന സംരക്ഷണം നൽകുന്നില്ലെന്നും അദ്ദേഹം പറയുന്നു. ഇത് ഏത് ഭരണഘടനയാണ് സജി ചെറിയാൻ വായിച്ചത്? ഇന്ത്യൻ ഭരണഘടന ജനങ്ങളെ ചൂഷണത്തിൽ നന്നും രക്ഷിക്കാനുള്ളതാണ്.
advertisement
തൊഴിലാളികളെ സംരക്ഷിക്കുന്നതും പാർശ്വവത്ക്കരിക്കപ്പെട്ടവരെ കൈപിടിച്ച് ഉയർത്തുന്നതുമാണ്. കോടതിക്കെതിരായ സിപിഎമ്മിന്റെ നിലപാട് മന്ത്രി ആവർത്തിക്കുന്നതും ഗൗരവതരമാണ്. പഞ്ചാബ് മോഡൽ പ്രസംഗത്തിനേക്കാൾ അപകടകരമാണ് സജി ചെറിയാന്റെ പ്രസംഗം. സജി ചെറിയാനെ പുറത്താക്കിയില്ലെങ്കിൽ ബിജെപി ശക്തമായ പ്രതിഷേധത്തിന് നേതൃത്വം നൽകുമെന്നും സുരേന്ദ്രൻ പറഞ്ഞു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Saji Cheriyan | സജി ചെറിയാന്റെ പ്രസംഗം സത്യപ്രതിജ്ഞ ലംഘനം; മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് കെ.സുരേന്ദ്രന്‍
Next Article
advertisement
വാഹനം നന്നാക്കാൻ കമ്പനി വിസമ്മതിച്ചു; യുവതി സ്വന്തം ഇ-റിക്ഷ തീയിട്ട് നശിപ്പിച്ചു
വാഹനം നന്നാക്കാൻ കമ്പനി വിസമ്മതിച്ചു; യുവതി സ്വന്തം ഇ-റിക്ഷ തീയിട്ട് നശിപ്പിച്ചു
  • കമ്പനി നന്നാക്കാൻ വിസമ്മതിച്ചതോടെ യുവതി 2.5 ലക്ഷം രൂപ വിലയുള്ള ഇ-റിക്ഷ കത്തിച്ചു

  • പെട്രോളൊഴിച്ച് റിക്ഷ കത്തിക്കുന്ന യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്

  • വായ്പയെടുത്ത് വാങ്ങിയ റിക്ഷയിൽ സ്ഥിരമായ വരുമാനം പ്രതീക്ഷിച്ചെങ്കിലും സാങ്കേതിക തകരാറുകൾ ഉണ്ടായി

View All
advertisement