എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകൾക്ക് തിങ്കളാഴ്ച അവധി
- Published by:Sneha Reghu
- news18-malayalam
Last Updated:
പ്രീ പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെയുള്ള സ്കൂളുകൾക്കാണ് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത്
കൊച്ചി: എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ കേരള സിലബസ് പ്രകാരമുള്ള എല്ലാ വിദ്യാലയങ്ങൾക്കും തിങ്കളാഴ്ച അവധി. സംസ്ഥാന സ്കൂൾ കായിക മേളയുടെ സമാപനം കണക്കിലെടുത്താണ് അവധി പ്രഖ്യാപിച്ചത്.
പ്രീ പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെയുള്ള സ്കൂളുകൾക്കാണ് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത്. മുമ്പ് ജില്ലയിൽ തിങ്കളാഴ്ച വിദ്യാലയങ്ങൾക്ക് അവധി എന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അതേസമയം, അവധി പ്രഖ്യാപിച്ചിട്ടില്ലെന്നും പ്രചാരണമുണ്ടായിരുന്നു. ഞായറാഴ്ച രാത്രിയോടെയാണ് കലക്ടർ അവധി പ്രഖ്യാപിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Ernakulam,Kerala
First Published :
November 11, 2024 7:05 AM IST