Mohammed Riyas | 'മരുമകൻ' വിളി; മറുപടി പറഞ്ഞ് സമയം കളയാൻ ഉദ്ദേശിക്കുന്നില്ല', വിമർശനങ്ങൾക്ക് മറുപടിയുമായി മുഹമ്മദ്‌ റിയാസ്

Last Updated:

തനിക്കെതിരെയുള്ള പ്രതികരണങ്ങൾ ഗൗരവമായി എടുക്കേണ്ടതില്ലന്നും, പ്രവർത്തിയിലൂടെ ആളുകൾ തന്നെ മനസ്സിലാക്കും എന്നുമാണ് മന്ത്രിയുടെ നിലപാട്

പി.എ. മുഹമ്മദ് റിയാസ്
പി.എ. മുഹമ്മദ് റിയാസ്
കണ്ണൂർ: സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റിൽ (CPM state secretariat) ഉൾപ്പെടുത്തിയതിനെതിരെയുള്ള വിമർശനങ്ങൾക്ക് മറുപടിയുമായി മന്ത്രി പി.എ. മുഹമ്മദ്‌ റിയാസ് (P.A. Mohammed Riyas). തനിക്കെതിരെ വളരെയേറെ വിമർശനങ്ങൾ ഉണ്ടെന്നു തോന്നുന്നില്ല, എന്നാൽ ചില ഭാഗത്തുനിന്ന് ഉണ്ടാകാം. "എല്ലാവർക്കുമെതിരെയും വിമർശനങ്ങൾ വരാറുണ്ട്. വിമർശനം ഉന്നയിക്കുന്നവർക്ക് തീർച്ചയായും അത് ഉന്നയിക്കാം. പക്ഷേ ആ വിമർശനത്തിന് നിലവാരം പരിശോധിച്ച് ഒരു ധാരണയിലെത്താനുള്ള അവകാശം ജനങ്ങൾക്കുണ്ട്," മുഹമ്മദ്‌ റിയാസ് കണ്ണൂരിൽ പറഞ്ഞു.
കണ്ണൂര്‍ ഗവ. ഗസ്റ്റ്ഹൗസിന് സമീപം നവീകരിച്ച സീ പാത്ത് വേ, സീ വ്യൂ പാര്‍ക്ക് എന്നിവ ഉദ്ഘാടനം ചെയ്യാനെത്തിയ സാഹചര്യത്തിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്.
ഏതൊക്കെ രീതിയിലുള്ള വിമർശനം ആർക്കും ഉന്നയിക്കാം, എന്തും പറയാനുള്ള ഉള്ള അവകാശം ജനാധിപത്യ സംവിധാനത്തിനകത്തുണ്ട്. പറയേണ്ടവർ നന്നായി പറയട്ടെ, റിയാസ് വ്യക്തമാക്കി.
'മരുമകൻ,' വിളിയെ കുറിച്ച് ചോദിച്ചപ്പോൾ അതിനൊക്കെ മറുപടി പറഞ്ഞ് സമയം കളയാൻ ഉദ്ദേശിക്കുന്നില്ല എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
advertisement
മുഹമ്മദ് റിയാസിനെ സി.പി.എം. സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്തിയതിനെതിരെ സമൂഹമാധ്യമങ്ങളിൽ പലതരം പ്രതികരണങ്ങളാണ് പ്രത്യക്ഷപ്പെട്ടത്. എറണാകുളം സംസ്ഥാന  സമ്മേളനത്തിന് ശേഷം പി. ജയരാജനെ പോലുള്ളവരെ തഴയുന്നതും റിയാസിന് അവസരം നൽകിയതും നവമാധ്യമങ്ങൾ ചർച്ചാവിഷയമാക്കിയിരുന്നു. എന്നാൽ തനിക്കെതിരെയുള്ള പ്രതികരണങ്ങൾ ഗൗരവമായി എടുക്കേണ്ടതില്ലന്നും, പ്രവർത്തിയിലൂടെ ആളുകൾ തന്നെ മനസ്സിലാക്കും എന്നുമാണ് മന്ത്രിയുടെ നിലപാട്.
Summary: Minister P.A. Mohammed Riyas responds for being criticised for his inclusion in the CPM state secretariat. "There does not seem to be much criticism against me, but there may be from some quarters," he said. Riyas did not prefer to react on being called 'son-in-law' quite often 
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Mohammed Riyas | 'മരുമകൻ' വിളി; മറുപടി പറഞ്ഞ് സമയം കളയാൻ ഉദ്ദേശിക്കുന്നില്ല', വിമർശനങ്ങൾക്ക് മറുപടിയുമായി മുഹമ്മദ്‌ റിയാസ്
Next Article
advertisement
കേരളത്തിലെ യുവ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്താൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പുമായി കെ.സി.എ
കേരളത്തിലെ യുവ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്താൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പുമായി കെ.സി.എ
  • കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പ് സെപ്റ്റംബർ 12ന് ആരംഭിക്കുന്നു.

  • മത്സരങ്ങൾ ത്രിദിന ക്രിക്കറ്റ് ഫോർമാറ്റിൽ തൊടുപുഴ, മംഗലാപുരം എന്നിവിടങ്ങളിൽ നടക്കും.

  • ആറ് ക്ലബുകൾ പങ്കെടുക്കുന്ന ടൂർണ്ണമെന്റ് ഒക്ടോബർ 19ന് അവസാനിക്കും.

View All
advertisement