P.C. George | 'കേരള കോൺഗ്രസ് ക്രിസ്ത്യാനികളെ പറ്റിക്കാനുണ്ടാക്കിയ പാർട്ടി': പി.സി. ജോർജ്

Last Updated:

നടിയെ ആക്രമിച്ച കേസിലെ അതിജീവതക്കു നേരെയും പി.സി. ജോർജിന്റെ പരാമർശം

പി.സി. ജോർജ്
പി.സി. ജോർജ്
ബഫർ സോൺ വിഷയത്തിൽ കേരള കോൺഗ്രസിനെ പൂർണമായും തള്ളിക്കൊണ്ട് പ്രസ്താവനയുമായി കേരള ജനപക്ഷം സെക്കുലർ നേതാവ് പി.സി. ജോർജ് (P.C. George). കോട്ടയം പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ കേരള കോൺഗ്രസ് പിരിച്ചുവിടണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ക്രിസ്ത്യാനികളെ പറ്റിക്കാൻ വേണ്ടി ഉണ്ടാക്കിയ പാർട്ടിയാണ് കേരള കോൺഗ്രസ് എന്നാണ് ജോർജ് നിലപാട് പറയുന്നത്. കേരള കോൺഗ്രസിനെ പിരിച്ചുവിട്ട ശേഷം നേതാക്കളും അണികളും കോൺഗ്രസിലോ ബിജെപിയിലോ ചേരണം.
ജോസ് കെ. മാണിക്ക് ഇടതുമുന്നണിയിൽ ഇനി തുടരാനാകില്ല. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുൻപ് ജോസ് കെ. മാണി യുഡിഎഫിൽ എത്തിയാൽ അയാൾക്ക് കൊള്ളാം. ഏകാധിപതിയായ പിണറായി വിജയൻ ഉള്ള മുന്നണിയിൽ എത്ര കാലം തുടരാൻ ജോസ് കെ. മാണിക്ക് കഴിയും? അടുത്ത രണ്ടുമാസത്തിനുള്ളിൽ പിണറായി വിജയൻ മുഖ്യമന്ത്രിസ്ഥാനത്തു നിന്ന് രാജിവെക്കും എന്നും ജോർജ് അഭിപ്രായപ്പെട്ടു.
ജോസ് കെ. മാണി ഇടതുമുന്നണി വിട്ടില്ലെങ്കിൽ ആ പാർട്ടിയുടെ അടിത്തറ ഇളകും. കേരളം കണ്ട ഏറ്റവും വലിയ അഴിമതിക്കാരനായ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. പിണറായി വിജയൻ രാജിവെക്കുമെന്ന് നേരത്തെയും പ്രവചന സ്വഭാവത്തിൽ പി.സി. ജോർജ് അഭിപ്രായപ്പെട്ടിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ ഞാൻ പറയുന്നതെല്ലാം സംഭവിക്കുന്നത് കണ്ടിട്ടുണ്ട് എന്നായിരുന്നു ജോർജിന്റെ മറുപടി.
advertisement
ഇ.ഡി. അന്വേഷണത്തെ എതിർത്തുകൊണ്ട് തോമസ് ഐസക് നടത്തിയ പരാമർശങ്ങളെയും പി.സി. ജോർജ് തള്ളിക്കളഞ്ഞു. അന്വേഷണത്തെ ഒരു രീതിയിലും ഭയപ്പെടുന്നില്ല എന്ന് പറഞ്ഞശേഷം കോടതിയെ സമീപിച്ചത് പരിഹാസ്യമാണ് എന്നായിരുന്നു അഭിപ്രായം.  കിഫ്ബി വിഷയത്തിൽ ഇ.ഡി. നടത്തുന്ന അന്വേഷണത്തെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എതിർത്തതിനേയും പി.സി. ജോർജ് പരിഹസിച്ചു.
ന്യായീകരിച്ചുകൊണ്ട് വി.ഡി. സതീശൻ എത്തിയത് കേരളത്തിലെ മച്ചാൻ മച്ചാൻ കളിയുടെ ഭാഗമാണ്. കേരളത്തിൽ എൽഡിഎഫും യുഡിഎഫും തമ്മിൽ മച്ചാൻ മച്ചാൻ കളിയാണ്. മാത്രമല്ല ദില്ലിയിൽ സോണിയ ഗാന്ധിയെ ചോദ്യം ചെയ്യുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സ്വീകരിച്ചിട്ടുള്ളത്. അതുകൊണ്ട് കൂടിയാണ് തോമസ് ഐസക്കിനെതിരായ ഇ.ഡി. അന്വേഷണത്തെ സതീശൻ എതിർക്കുന്നത്. സതീശന് ഈഡിയെ എതിർക്കാതെ മറ്റൊരു വഴിയുമില്ല എന്നും ജോർജ്.
advertisement
വാർത്താസമ്മേളനത്തിൽ നടിയെ ആക്രമിച്ച കേസിലെ അതിജീവതയെ അധിക്ഷേപിച്ചുകൊണ്ട് ജോർജ് രംഗത്ത് വന്നു. നടിയെ ആക്രമിച്ച കേസ് ഉണ്ടായ ശേഷം ഇപ്പോൾ അതിജീവിതക്ക് നിരവധി സിനിമകൾ കിട്ടുന്നുണ്ട് എന്ന് പി.സി. ജോർജ്. കേസ് ഉണ്ടായത് കൊണ്ട് ആണ്  അതിജീവതയെ എല്ലാവരും അറിഞ്ഞത് എന്നും ജോർജ് പരാമർശിച്ചു.
വിവാദ പരാമർശം ഉണ്ടായതോടെ വാർത്താസമ്മേളനത്തിൽ പങ്കെടുത്ത മാധ്യമപ്രവർത്തകർ ഇത് ചോദ്യം ചെയ്തു. എന്നാൽ രൂക്ഷമായ ചോദ്യങ്ങൾ ഉണ്ടായിട്ടും നിലപാട് തിരുത്താൻ പിസി ജോർജ് തയ്യാറായില്ല. പറഞ്ഞതിൽ നിങ്ങൾക്ക് പരാതി ഉണ്ടെങ്കിൽ കേസ് എടുത്തോളൂ എന്നായിരുന്നു പിസി ജോർജ് ഇതിന് മറുപടി പറഞ്ഞത്. നിലപാട് തിരുത്താൻ താൻ തയ്യാറല്ല എന്നും ചോദ്യങ്ങൾക്ക് മറുപടിയായി പിസി ജോർജ് ആവർത്തിച്ച് വ്യക്തമാക്കി.
advertisement
കേസിലെ അതിജീവതയെ തനിക്ക് മുൻപ് അറിയില്ല. ഞാൻ അധികം സിനിമ കാണുന്ന ആളല്ല എന്നാണ് അദ്ദേഹത്തിന്റെ പക്ഷം. അത് കൊണ്ട് എനിക്ക് അറിയില്ല എന്ന് വിശദീകരണം ജോർജ് നൽകുന്നു. ഈ കേസിന് ശേഷമാണ് താൻ അവരെ സിനിമയിൽ കണ്ടിട്ടുള്ളത് എന്നാണ് ജോർജിന്റെ നിലപാട്. സംഭവം ഉണ്ടായ ശേഷം പൊതുരംഗത്ത് അടക്കം അവർക്ക് വലിയ പിന്തുണ ലഭിച്ചു. വ്യക്തിജീവിതത്തിൽ പ്രശ്നം ഉണ്ടായിട്ടുണ്ടാകാം. പക്ഷെ പൊതു ജീവിതത്തിൽ അവർക്ക് ഗുണമുണ്ടായി എന്ന വാദമാണ് ജോർജ് നിരത്തുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
P.C. George | 'കേരള കോൺഗ്രസ് ക്രിസ്ത്യാനികളെ പറ്റിക്കാനുണ്ടാക്കിയ പാർട്ടി': പി.സി. ജോർജ്
Next Article
advertisement
ശബരിമല സ്വര്‍ണപ്പാളി; അധികസ്വര്‍ണം വിവാഹാവശ്യത്തിന് അനുമതി തേടി ഉണ്ണികൃഷ്ണന്‍ പോറ്റി ഇ-മെയിൽ‌ അയച്ചു
ശബരിമല സ്വര്‍ണപ്പാളി; അധികസ്വര്‍ണം വിവാഹാവശ്യത്തിന് അനുമതി തേടി ഉണ്ണികൃഷ്ണന്‍ പോറ്റി ഇ-മെയിൽ‌ അയച്ചു
  • 2019 ഡിസംബറിൽ ദേവസ്വം പ്രസിഡന്റിന് ഉണ്ണികൃഷ്ണൻ പോറ്റി അയച്ച ഇ-മെയിലുകൾ വിവാദമാകുന്നു.

  • ശബരിമല സ്വർണപ്പാളി കേസിൽ ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.

  • സ്വർണപ്പാളി കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം വേണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

View All
advertisement