Pinarayi | Veena: ചരിത്രത്തിലാദ്യമായി ക്ലിഫ് ഹൗസ് വിവാഹവേദിയായി; വീണയും റിയാസും പുതുജീവിതത്തിലേക്ക്

Last Updated:

കേരള രാഷ്ട്രീയത്തിലെ പല നിർണായക തീരുമാനങ്ങൾക്കും വേദിയായിട്ടുള്ള ക്ലിഫ് ഹൗസാണ് ചരിത്രത്തിലാദ്യമായി ഇന്ന് ഒരു വിവാഹത്തിന് വേദിയായത്.

തിരുവനന്തപുരം:  മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയും ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദും റിയാസും തമ്മിലുള്ള വിവാഹത്തിന് വേദിയായത് ക്ലിഫ് ഹൗസ്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് ചരിത്രത്തിലാദ്യമായാണ് ഒരു വിവാഹത്തിന് സാക്ഷ്യം വഹിക്കുന്നത്.
കേരള രാഷ്ട്രീയത്തിലെ പല കൂടിയാലോചനകൾക്കും നിർണായക തീരുമാനങ്ങൾക്കും സാക്ഷിയാകാറുള്ള ക്ലിഫ് ഹൗസാണ് ഇന്ന് ഒരു വിവാഹത്തിന് വേദിയായത്. സംസ്ഥാനം ഭരിച്ച  മുഖ്യമന്ത്രിമാരുടെ ഔദ്യോഗിക വസതിയാണ്  ക്ലിഫ് ഹൗസ് കാലങ്ങളായി അറിയപ്പെടുന്നത്. തലസ്ഥാന നഗരത്തിലെ നന്ദൻകോട് എന്ന സ്ഥലത്താണ് ഔദ്യോഗിക വസതി സ്ഥിതി ചെയ്യുന്നത്.  ക്ലിഫ് ഹൗസ് വളപ്പിനുള്ളിൽ മറ്റി നാലാ മന്ത്രിമാരുടെ ഔദ്യോഗിക വസതികൾ കൂടിയുണ്ട്. TRENDING:പിണറായി വിജയന്റെ മകൾ വീണയും മുഹമ്മദ് റിയാസും വിവാഹിതരായി [NEWS]പുതുജീവിതത്തിലേക്ക് ചുവടു വച്ച് റിയാസും വീണയും; ലളിതമായ വിവാഹച്ചടങ്ങിന്റെ ചിത്രങ്ങൾ കാണാം [PHOTOS]രണ്ട് കുഞ്ഞുങ്ങളെ കൊലപ്പെടുത്തി; മൂന്നാമത്തെ കൊലപാതകത്തിനിടെ 'സൈക്കോ കില്ലർ' പിടിയിൽ [NEWS]
മുഖ്യമന്ത്രി പിണറായി വിജയന്റെയും ടി. കമലയുടെയും മകളാണ് ടി. വീണ.  പി.എം. അബ്ദുൾ ഖാദർ - കെ.എം. അയിഷാബി ദമ്പതികളുടെ മകനാണ് പി.എ. മുഹമ്മദ് റിയാസ്. കോവി‍ഡ് പ്രോട്ടോകോൾ പ്രകാരം നടന്ന വിവാഹത്തിൽ വധൂവരൻമാരുടെ ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
advertisement
ഐടി സംരംഭകയാണ് വീണ. ഒറാക്കിളിൽ കൺസൾട്ടന്റായും ആർപി ടെക്‌സോഫ്റ്റ് ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായും വീണ പ്രവർത്തിച്ചിട്ടുണ്ട്.
എസ്എഫ്ഐയിലൂടെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിൽ പ്രവേശിച്ച മുഹമ്മദ് റിയാസ് ഡിവൈഎഫ്ഐ സംസ്ഥാന നേതൃത്വത്തിൽ നിന്നാണ് അഖിലേന്ത്യാ പ്രസിഡന്‍റാകുന്നത്. 2017ൽ ആണ് റിയാസ് ഡിവൈഎഫ്‌ഐയുടെ ദേശീയ പ്രസിഡന്റാവുന്നത്. 2009ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ റിയാസ് കോഴിക്കോട് നിന്ന് മത്സരിച്ചിരുന്നു. യു.ഡി.എഫിലെ എം.കെ രാഘവനോട് 838 വോട്ടുകൾക്ക് പരാജയപ്പെട്ടു.
advertisement
വീണയുടെയും മുഹമ്മദ് റിയാസിന്റെയും രണ്ടാം വിവാഹമാണിത്. 2002ൽ പട്ടാമ്പി സ്വദേശിയെ വിവാഹം ചെയ്ത മുഹമ്മദ് റിയാസ് 2015 ൽ വിവാഹ മോചനം നടത്തി. ഇതിൽ രണ്ടുമക്കളുണ്ട്. മൂന്നുവർഷം മുൻപ് വീണയും വിവാഹമോചിതയായി.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Pinarayi | Veena: ചരിത്രത്തിലാദ്യമായി ക്ലിഫ് ഹൗസ് വിവാഹവേദിയായി; വീണയും റിയാസും പുതുജീവിതത്തിലേക്ക്
Next Article
advertisement
ശാന്തി നിയമനം: ഹൈക്കോടതി വിധി വളച്ചൊടിച്ചുവെന്ന് അഖില കേരള തന്ത്രി സമാജം
ശാന്തി നിയമനം: ഹൈക്കോടതി വിധി വളച്ചൊടിച്ചുവെന്ന് അഖില കേരള തന്ത്രി സമാജം
  • ഹൈക്കോടതി വിധി വളച്ചൊടിച്ചുവെന്ന് അഖില കേരള തന്ത്രി സമാജം, തെറ്റായ വസ്തുതകൾ പ്രചരിപ്പിച്ചെന്ന് ആരോപണം.

  • തന്ത്രിമാർക്ക് സർട്ടിഫിക്കറ്റ് നൽകാനുള്ള അവകാശം നിലനിർത്തണമെന്ന് തന്ത്രി സമാജം ഹൈക്കോടതിയെ സമീപിച്ചു.

  • തന്ത്രിമാരുടെ അവകാശം നിഷേധിക്കപ്പെട്ടതിനെ ചോദ്യം ചെയ്യുക മാത്രമാണ് തന്ത്രി സമാജം ചെയ്തതെന്ന് പ്രസ്താവന.

View All
advertisement