അസംബ്ലി തെരഞ്ഞെടുപ്പ് അടുത്തതോടെ നേതാക്കൾ സഭാ ആസ്ഥാനത്തേക്ക് ചർച്ചകളുമായി മുന്നോട്ടുവരികയാണ്. ഓർത്തഡോക്സ് - യാക്കോബായ സഭാതർക്കം പരിഹരിക്കാൻ നേരത്തെ മുൻകൈ എടുത്ത മിസോറം ഗവർണ്ണർ പി.എസ്. ശ്രീധരൻപിള്ളയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയുമെല്ലാം ഇന്ന് പുത്തൻകുരിശിലെ യാക്കോബായ ആസ്ഥാനത്ത് എത്തുന്നു. ശ്രീധരൻപിള്ള ഇന്ന് കോട്ടയം ദേവലോകം അരമനയിൽ ഓർത്തഡോക്സ് സഭാ അധ്യക്ഷനെ കാണുന്നുണ്ട്.
സഭാ തർക്കം പരിഹരിക്കാൻ തുടർ ശ്രമങ്ങൾ ഉണ്ടാകുമെന്ന് യാക്കോബായസഭാ അധ്യക്ഷ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മിസോറാം ഗവർണർ പി.എസ്. ശ്രീധരൻ പിള്ള പറഞ്ഞു. തൻ്റെ ഭാഗത്തു നിന്നുള്ള ശ്രമങ്ങൾ നടത്തി. ബാക്കി എല്ലാം ദൈവത്തിന്റെ കയ്യിലാണ്.
സഭാ തർക്കം രൂക്ഷമായ പ്രശ്നം ആണ്. താനോ മറ്റൊരു വ്യക്തിയോ വിചാരിച്ചാൽ ഇത് പരിഹരിക്കാൻ കഴിയുമെന്ന മിഥ്യാധാരണയൊന്നുമില്ല. ആദ്യ ഘട്ട ചർച്ചയ്ക്ക് ശേഷം ഇരു വിഭാഗവും സംതൃപ്തിയോടെയാണ് പിരിഞ്ഞത്. അതിനു ശേഷം ഇരുവിഭാഗവും അയച്ച കത്തിൽ പോസിറ്റീവ് അംശങ്ങൾ ഉണ്ട്. അതിനെ പരിപോഷിപ്പിക്കാൻ ശ്രമിക്കും. ഓർത്തഡോക്സ് വിഭാഗത്തെയും ഇന്ന് കാണും. ചർച്ചയിൽ രാഷ്ട്രീയം ഇല്ലെന്നും ഗവർണർ പറഞ്ഞു.
മിസോറാമിലെ ഭക്ഷണത്തിൽ മസാലയില്ലയാക്കോബായ വിഭാഗം അധ്യക്ഷനെ സന്ദർശിച്ചത് സഭാ തർക്കം പരിഹരിക്കുന്നതിൻ്റെ ഭാഗമായല്ലെന്നാണ് ഗവർണർ പി.എസ്. ശ്രീധരൻ പിളള പറയുന്നത്. ഗവർണർക്ക് രാഷ്ട്രീയം ഇല്ല. രോഗബാധിതനായ ബസേലിയോസ് തോമസ് പ്രഥമൻ ബാവയെ കാണാനും നല്ല ഭക്ഷണം കഴിക്കാനുമാണ് എത്തിയത്. മിസോറാമിലെ ഭക്ഷണം സ്ഥിരമായി കഴിച്ച് ഒരു മാറ്റം ആഗ്രഹിച്ച് വന്നതാണ്. അവിടുത്തെ ഭക്ഷണത്തിന് മസാലയില്ല. വൈകിട്ട് ഓർത്തഡോക്സ് സഭാ ആസ്ഥാനത്തെ സന്ദർശനവും ഭക്ഷണം കഴിച്ച് പിരിയാനാണോ എന്ന് ചോദിച്ച മാധ്യമ പ്രവർത്തകനോട് 'കോട്ടയത്ത് വരാമെങ്കിൽ ഒരുമിച്ച് കഴിക്കാമെന്ന്' പറഞ്ഞ് ക്ഷണിക്കാനും മറന്നില്ല.
പ്രധാനമന്ത്രി ഇടപെട്ട ശേഷവും സഭാതർക്കത്തിൽ അയവില്ലാതെ ഓർത്തഡോക്സ് സഭസഭാ തര്‍ക്കത്തില്‍ സുപ്രീം കോടതി വിധിക്ക് പുറത്ത് ഒരു പരിഹാരവും ഇല്ലെന്ന് ഓർത്തഡോക്സ് സഭാ പ്രതിനിധികള്‍ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം വ്യക്തമാക്കിയിരുന്നു. വിധിക്ക് പുറത്ത് മറ്റ് വഴി തേടുന്നതും അതിന് വേണ്ടി ആരെയെങ്കിലും നിര്‍ബന്ധിക്കുന്നതും തെറ്റാണെന്നും സഭാ പ്രതിനിധികള്‍ പറഞ്ഞു.
സുപ്രീംകോടതി വിധി നടപ്പാക്കാണമെന്ന സഭ നിലപാട്, പ്രതിനിധികള്‍ പ്രധാനമന്ത്രിക്ക് എഴുതി നല്‍കി. അയോധ്യ വിധി അംഗീകരിച്ച വഖഫ് ബോര്‍ഡ് ശിലാസ്ഥാപന ചടങ്ങുകളിൽ പങ്കെടുത്തത് സൂചിപ്പിച്ച് സുപ്രീം കോടതി വിധിയെ യാക്കോബായ സഭ മാനിക്കണമെന്നും സഭാ പ്രതിനിധികള്‍ ചര്‍ച്ചക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് മധ്യകേരളത്തിലെ നീറുന്ന പ്രശ്നമായ സഭാതർക്കത്തിൽ ഒരു സമവായമുണ്ടാക്കിയാൽ അത് തെരഞ്ഞെടുപ്പിലും നേട്ടമാക്കാമെന്ന് ബി.ജെ.പി. കണക്കുകൂട്ടുന്നുണ്ട്. അതിന്‍റെ ഭാഗമായാണ് പ്രധാനമന്ത്രിയെത്തന്നെ നേരിട്ട് കളത്തിലിറക്കി പി.എസ്. ശ്രീധരൻ പിള്ളയെ മധ്യസ്ഥനാക്കി ബി.ജെ.പി. മുന്നോട്ടു നീങ്ങുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.