ഇസ്ലാമിക് ബ്രദര്‍ഹുഡ് നേതാക്കളുടെ ചിത്രവുമായി വഖഫ് ഭേദഗതിക്കെതിരെ സോളിഡാരിറ്റി നടത്തിയ എയർപ്പോർട്ട് മാർച്ച് വിവാദത്തിൽ

Last Updated:

മുസ്ലിം ബ്രദര്‍ഹുഡിന്റെ സ്ഥാപകനേതാവായ ഹസനുല്‍ ബന്നയുടെയും ആദ്യകാല നേതാക്കളിലൊരാളാളായ സയിദ് ഖുതുബിന്റെയും ചിത്രങ്ങളാണ് മാർച്ചിൽ ഉയർത്തിപ്പിടിച്ചത്

News18
News18
ഇസ്ലാമിക് ബ്രദര്‍ഹുഡ് നേതാക്കളുടെ ചിത്രവുമായി വഖഫ് ഭേദഗതിക്കെതിരെ ജമാഅത്തെ ഇസ്ലാമിയുടെ യുവജന - വിദ്യാര്‍ത്ഥി സംഘടനകളായ സോളിഡാരിറ്റിയും എസ്‌ഐഒയും നടത്തിയ എയർപ്പോർട്ട് മാർച്ച് വിവാദത്തിൽ. തീവ്ര ഇസ്ലാമിസ്റ്റുകളും ബ്രദർഹുഡ് നേതാക്കളായ ഹസനുല്‍ ബന്ന, സയിദ് ഖുതുബ് എന്നിവരുടെ ചിത്രങ്ങളുമായാണ് സോളഡാരിറ്റിയും എസ്ഐഒയും കരിപ്പൂർ വിമാനത്താവളത്തിലേക്ക് മാർച്ച് നടത്തിയത്.
കേന്ദ്ര സർക്കാരിനെതിരായ ഒരു രാഷ്ട്രീയ സമരത്തിൽ തീവ്ര ഇസ്ലാമിസ്റ്റ് നേതാക്കളുടെ ചിത്രങ്ങൾ ഉയർത്തിപ്പിടിക്കുന്നതെന്തിനാണെന്നാണ് സമൂഹ മാധ്യമങ്ങളിലടക്കം ഉയരുന്ന വിമർശനം. തീവ്ര ഇസ്ലാമിക ആശയങ്ങളോട് ജമാഅത്തെ ഇസ്ലാമി ഇപ്പോഴും പുലർത്തുന്ന ബന്ധത്തിന്റെ സൂചനയാണിതെന്നുമുള്ള വിമർശനങ്ങളും വിവിധ കോണുകളുൽ നിന്നുയരുന്നുണ്ട്.
ഇസ്ലാമിക് ബ്രദര്‍ഹുഡിന്റെ സ്ഥാപകനേതാവായ ഹസനുല്‍ ബന്നയുടെയും ആദ്യകാല നേതാക്കളിലൊരാളാളായ സയിദ് ഖുതുബിന്റെയും ചിത്രങ്ങളാണ് മാർച്ചിൽ ഉയർത്തിപ്പിടിച്ചത്. ആശയപരമായി ഐഎസ്, അൽഖ്വൈദ തുടങ്ങിയ സംഘടനകളെ സ്വാധീനിച്ചിട്ടുള്ള വ്യക്തിയായ സയിദ് ഖുതുബിനെ 1966ൽ ഈജിപ്റ്റ് പ്രസിഡന്റിനെ വധിക്കാൻ ശ്രമിച്ചതിന് തൂക്കിലേറ്റിയിരുന്നു.
advertisement
മത രാഷ്ട്രവാദത്തിലൂന്നി പ്രവർത്തിക്കുന്ന തീവ്ര ഇസ്ലാമിസ്റ്റ് സംഘടനയായ മുസ്ലീം ബ്രദർഹുഡ് 1928ൽ ഈജിപ്തിലാണ് രൂപം കൊള്ളുന്നത്. തീവ്രവാദി സംഘടയെന്നു കണ്ടെത്തി മസ്ലീം രാജ്യങ്ങളുൾപ്പെടെ നിരവധി രാജ്യങ്ങളിൽ മുസ്ലിം ബ്രദർഹുഡിനെ നിരോധിച്ചിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഇസ്ലാമിക് ബ്രദര്‍ഹുഡ് നേതാക്കളുടെ ചിത്രവുമായി വഖഫ് ഭേദഗതിക്കെതിരെ സോളിഡാരിറ്റി നടത്തിയ എയർപ്പോർട്ട് മാർച്ച് വിവാദത്തിൽ
Next Article
advertisement
2 കോടി; 20കാരനായ സായ് അഭ്യങ്കറിന് 'ബൾ‌ട്ടി'യിൽ കിട്ടിയത് മലയാള സിനിമയിൽ സംഗീത സംവിധായകന് ഏറ്റവും ഉയർന്ന പ്രതിഫലം
2 കോടി; 20കാരനായ സായ് അഭ്യങ്കറിന് 'ബൾ‌ട്ടി'യിൽ കിട്ടിയത് മലയാള സിനിമയിൽ സംഗീത സംവിധായകന് ഏറ്റവും ഉയർന്ന പ്രതിഫലം
  • 20കാരനായ സായ് അഭ്യങ്കറിന് ബൾ‌ട്ടി എന്ന ചിത്രത്തിൽ 2 കോടി രൂപ പ്രതിഫലം ലഭിച്ചു.

  • സായിക്ക് മലയാള സിനിമയിലെ സംഗീത സംവിധായകനായുള്ള ഏറ്റവും ഉയർന്ന പ്രതിഫലമാണ് ലഭിച്ചത്.

  • സായിയുടെ സംഗീത ആൽബങ്ങൾ ഇൻസ്റ്റഗ്രാം, യൂട്യൂബ് പ്ലാറ്റ്ഫോമുകളിൽ തരംഗമായി മാറിയിട്ടുണ്ട്.

View All
advertisement