ക്നാനായ സമുദായ തർക്കം; അന്ത്യോക്യ പാത്രിയാർക്കിസ് ബാവക്കെതിരെയുള്ള ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി
- Published by:Nandu Krishnan
- news18-malayalam
Last Updated:
കേസ് വീണ്ടും പരിഗണിക്കാൻ ഹൈക്കോടതിയോട് സുപ്രീം കോടതി നിർദേശിച്ചു
ക്നാനായ സമുദായ തർക്കത്തിൽ അന്ത്യോക്യ പാത്രിയാർക്കിസ് ബാവക്കെതിരെയുള്ള ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി
ക്നാനായ മെത്രാപ്പോലീത്ത കുര്യാക്കോസ് മാർ സെവേറിയോസിനെ പാത്രിയർക്കിസ് ബാവ സസ്പെൻഡ് ചെയ്തതിനെതിരെ സമുദായ അംഗങ്ങൾ കോട്ടയം മുൻസിഫ് കോടതിയിൽ നൽകിയ കേസിൽ, സസ്പെൻഷൻ ഉത്തരവ് മുൻസിഫ് കോടതി സ്റ്റേ ചെയ്തിരുന്നു. മുൻസിഫ് കോടതിയുടെ ഉത്തരവിൽ ഇടപെടുന്നതിന് കോട്ടയം അഡീഷണൽ ജില്ലാ കോടതി വിസമ്മതിക്കുകയും തുടർന്ന് കേരള ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ചും പാത്രയർക്കിസിനെതിരെ വിധി പ്രഖാപിച്ചിരുന്നു.
advertisement
ഇതിനെതിരെ ക്നാനായ മേഖല മെത്രാപ്പോലിത്തൻമാരായ കുര്യാക്കോസ് മാർ ഗ്രിഗോറിയോസ്, കുര്യാക്കോസ് മാർ ഇവാനിയോസ്, അയൂബ് മാർ സിൽവാനിയോസ് എന്നിവരോടൊപ്പം പാത്രിയർക്കിസ് ബാവ നൽകിയ സ്പെഷ്യൽ ലീവ് ഹർജി അനുവദിച്ചു കൊണ്ട് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ വിധി ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ സുപ്രീം കോടതിയുടെ ഫുൾ ബെഞ്ച് റദ്ദാക്കി.
advertisement
സുപ്രീം കോടതിയുടെ മാർഗനിർദ്ദേശങ്ങൾക്ക് അനുസൃതമായി കേസ് വീണ്ടും ഹൈക്കോടതി പരിഗണിക്കുന്നതിന് സുപ്രീം കോടതിയുടെ ഫുൾ ബെഞ്ച് നിർദേശിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kottayam,Kottayam,Kerala
First Published :
September 27, 2025 10:10 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ക്നാനായ സമുദായ തർക്കം; അന്ത്യോക്യ പാത്രിയാർക്കിസ് ബാവക്കെതിരെയുള്ള ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി