Rain alert | മഴ വീണ്ടും കനക്കും; രണ്ട് ദിവസം സംസ്ഥാനത്ത് ഓറഞ്ച്, യെല്ലോ അലർട്ട്
- Published by:Amal Surendran
- news18-malayalam
Last Updated:
തിങ്കളാഴ്ച എല്ലാ ജില്ലകളിലും യെല്ലോ അലർട്ടാണ്. ചൊവ്വാഴ്ച ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ടുണ്ട്.
തിരുവനന്തപുരം: അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് (Rain) സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒരു ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് കാലവർഷം സജീവമാക്കുന്നത്. കർണാടക-തമിഴ് നാട് തീരത്തെ ന്യൂനമർദ്ദ പാത്തിയാണ് ഇതിന് കാരണം. തിങ്കൾ, ചൊവ ദിവസങ്ങളിൽ (ആഗസ്റ്റ് 1, ആഗസ്റ്റ് 2 ) കനത്ത മഴ ലഭിച്ചേക്കും. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകുന്നത്. ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. തിങ്കളാഴ്ച എല്ലാ ജില്ലകളിലും യെല്ലോ അലർട്ടാണ്. ചൊവ്വാഴ്ച ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ടുണ്ട്.
ഇടുക്കി വണ്ടിപ്പെരിയാറിനു സമീപം നിരവധി വീടുകളിലും കടകളിലും കനത്ത മഴയെ തുടർന്ന് ഇന്നലെ വെള്ളം കയറി. 62 ആം മൈൽ മുതൽ കക്കി കവല വരെയുള്ള ഭാഗത്ത് പെരിയാർ തോടിൻറെ കരയിലുള്ള വീടുകളിലാണ് വെള്ളം കയറിയത്. കക്കിക്കവല ഭാഗത്ത് റോഡിൽ വെള്ളം കയറിയതിനെ തുടർന്ന് കൊട്ടാരക്കര ദിണ്ഡുക്കൽ ദേശിയ പാതയിൽ ഗതാഗതം ഭാഗികമായി നിലച്ചു. കുമളിക്കും വണ്ടിപ്പെരിയാറിനുമിടയിൽ പലയിടത്തും മണ്ണിടിഞ്ഞു വീണ് ഗതാഗതം തടസ്സപ്പെട്ടു. ഇത് നീക്കി പിന്നീട് ഈ ഭാഗത്തെ ഗതാഗതം പുനസ്ഥാപിച്ചു. മുല്ലയാർ ഭാഗത്തെ തോട്ടങ്ങളിൽ നിന്നും ചെക്കു ഡാം തുറന്നു വിട്ടതാണ് മലവെള്ളപ്പാച്ചിലിനു കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 29, 2022 2:51 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Rain alert | മഴ വീണ്ടും കനക്കും; രണ്ട് ദിവസം സംസ്ഥാനത്ത് ഓറഞ്ച്, യെല്ലോ അലർട്ട്