നൂറ്റാണ്ടിനൊപ്പം നടന്ന് തലസ്ഥാനത്തെ നടയറ മുസ്ലിം ഗവൺമെൻ്റ് ഹൈസ്കൂൾ

Last Updated:

ഒരു വർഷം നീളുന്ന ശതാബ്ദി ആഘോഷങ്ങൾക്കാണ് നടയറ മുസ്ലിം ഗവൺമെൻ്റ് ഹൈസ്കൂൾ തുടക്കം ഇടുന്നത്. ജസ്റ്റിസ് ഫാത്തിമ ബീവി, ജി കാർത്തികേയൻ തുടങ്ങിയവർ പൂർവ്വ വിദ്യാർത്ഥികളാണ്.

ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുന്നു
ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുന്നു
വിദ്യാഭ്യാസത്തിൻ്റെ വിലയറിയണമെങ്കിൽ വിദ്യാഭ്യാസം നേടാനാകാതെ പോയ പഴയ തലമുറയോട് ചോദിക്കേണ്ടിവരും. കിലോമീറ്ററുകളോളം നടന്നും അലഞ്ഞുമൊക്കെ ദുരിത യാത്ര ചെയ്ത് വിദ്യാഭ്യാസം പൂർത്തിയാക്കിയവരുടെ കഥ കേൾക്കാൻ ആകും. വിദ്യാഭ്യാസത്തിന് ഇന്നത്തെപ്പോലെ പ്രാധാന്യം ലഭിക്കുന്നതിന് മുൻപ് തന്നെ കേരളമെന്ന സംസ്ഥാനത്തു പോലും വിരളമായിരുന്നു വിദ്യാഭ്യാസ സ്ഥാപനങ്ങൾ. അതിനാൽ തന്നെ അത്തരം സ്കൂളുകളും കോളേജുകളും ഇന്നും ഒരു പൈതൃക സ്ഥാപനം എന്നോണം സംരക്ഷിക്കപ്പെടുന്നുണ്ട്.
തീരദേശ മേഖലയായ വർക്കലയുടെ വിദ്യാഭ്യാസ ചരിത്രത്തിൽ നിർണായകമായ സ്വാധീനം ചെലുത്തിയ നൂറു വർഷങ്ങൾ പിന്നിടുന്ന ഒരു സ്കൂളിനെ പറ്റി അറിയാം. നടയറയിലെ ഗവൺമെൻ്റ് മുസ്ലിം ഹൈസ്കൂൾ. പ്രവർത്തനമാരംഭിച്ചിട്ട് ഏതാണ്ട് 100 വർഷം പിന്നിടുന്നു. വർക്കലയിലും പരിസരപ്രദേശങ്ങളിലും ആരംഭിച്ച ആദ്യകാലത്തെ ചില ചുരുക്കം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നു കൂടിയാണ് ഈ സ്കൂൾ. ഒരു വർഷം നീണ്ടു നിൽക്കുന്ന സ്കൂളിൻ്റെ ശതാബ്ദി ആഘോഷങ്ങൾ വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. വി. ജോയി എംഎൽഎ അധ്യക്ഷത വഹിച്ചു.
advertisement
ഇന്ത്യയിലെ ആദ്യത്തെ സുപ്രീംകോടതി ജഡ്ജിയായ വനിത, തമിഴ്നാട് ഗവർണർ എന്നീ നിലകളിൽ പ്രശസ്തയായ ജസ്റ്റിസ് ഫാത്തിമ ബീവി നടയറ ഗവൺമെൻ്റ് മുസ്ലിം ഹൈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനിയായിരുന്നു. കേരള നിയമസഭാ സ്പീക്കറും മന്ത്രിയും എംഎൽഎയും ഒക്കെയായിരുന്ന ജി കാർത്തികേയൻ ഇവിടത്തെ പൂർവ്വ വിദ്യാർത്ഥി ആണ്. രാഷ്ട്രീയ സാമൂഹിക സാമ്പത്തിക സാംസ്കാരിക രംഗങ്ങളിലെ നിരവധി പ്രമുഖരും നടയറ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ ആയിരുന്നു. സ്കൂളിൻ്റെ ശതാബ്ദി ആഘോഷങ്ങളിൽ പൂർവ്വ വിദ്യാർത്ഥികളും നാട്ടുകാരും പങ്കെടുത്തു. നാടിൻ്റെ ചരിത്രത്തെ തന്നെ അടയാളപ്പെടുത്തുന്ന വിദ്യാലയം ആയതിനാൽ എക്കാലവും മികച്ച സ്വീകാര്യതയാണ് ഈ സ്കൂളിന് ലഭിക്കുന്നത്. ഒരു വർഷം നീളുന്ന ശതാബ്ദി ആഘോഷങ്ങൾക്കാണ് സ്കൂൾ തുടക്കം ഇടുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
നൂറ്റാണ്ടിനൊപ്പം നടന്ന് തലസ്ഥാനത്തെ നടയറ മുസ്ലിം ഗവൺമെൻ്റ് ഹൈസ്കൂൾ
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement