കിളിമാനൂരിൽ പുതിയ അത്യാധുനിക മത്സ്യ മാർക്കറ്റ്... നിർമ്മാണ ഉദ്ഘാടനം നിർവഹിച്ച് മന്ത്രി സജി ചെറിയാൻ
- Published by:Gouri S
- local18
- Reported by:Athira Balan A
Last Updated:
പൊതുജനങ്ങൾക്ക് സൗകര്യപ്രദമായി മത്സ്യം വാങ്ങാൻ കഴിയും വിധമാണ് മാർക്കറ്റ് രൂപകൽപ്പന. ആധുനിക സൗകര്യങ്ങളോടു കൂടിയ ടോയ്ലറ്റുകൾ, മതിയായ ഡ്രെയിനേജ് സൗകര്യങ്ങൾ, മലിനജല സംസ്‌കരണ പ്ലാൻ്റ് എന്നിവയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കിളിമാനൂരിൽ അത്യാധുനിക മത്സ്യ മാർക്കറ്റ് വരുന്നു. മാർക്കറ്റിൻ്റെ നിർമ്മാണ ഉദ്ഘാടനം മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. ഒ എസ് അംബിക എം എൽ എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വർഷങ്ങളായുള്ള പഴയ മാർക്കറ്റും അനുബന്ധ കെട്ടിടങ്ങളും ഒക്കെ പൊളിച്ചുമാറ്റി ഇതേ സ്ഥലത്താണ് പുതിയ മാർക്കറ്റ് നിർമ്മിക്കുന്നത്. ശുചിത്വമുളള മത്സ്യം ഗുണഭോക്താക്കൾക്ക് ലഭ്യമാക്കുക. അതുവഴി മത്സ്യത്തൊഴിലാളികളുടെ വരുമാനത്തിൽ ആനുപാതികമായ വർധന കൊണ്ടുവരിക. സംസ്ഥാനത്തെ മത്സ്യവിപണനം വിപുലീകരിക്കുക എന്നിവ ലക്ഷ്യമിട്ടാണ് മാർക്കറ്റുകൾ നവീകരിക്കുന്നത്.
273651.33 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ നിർമ്മിക്കുന്ന രണ്ടു മത്സ്യ മാർക്കറ്റ് കെട്ടിടങ്ങളിലായി 22 കടമുറികൾ, 4 ബുച്ചർ സ്റ്റോറുകൾ, 15 മത്സ്യ വില്പന സ്റ്റോളുകൾ, ദിവസ കച്ചവടക്കാർക്കുള്ള മുറി, ഇലക്ട്രിക്കൽ മുറി, സെക്യൂരിറ്റി മുറി, ഓഫീസ് മുറി എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. കേരള സംസ്ഥാന തീരദേശ വികസന കോർപ്പറേഷൻ മുഖേനയാണ് മത്സ്യ മാർക്കറ്റ് നിർമ്മാണം നടപ്പിലാക്കുന്നത്.
ഓരോ സ്റ്റാളിലും ആവശ്യമായ സ്റ്റെയിൻലസ്സ് സ്റ്റീൽ ഡിസ്പ്ലേ ട്രോളി, സിങ്കുകൾ, ഡ്രെയ്നേജ് സംവിധാനം, മാൻഹോളുകൾ തുടങ്ങിയവയും മാർക്കറ്റിൽ സജ്ജീകരിക്കും. പൊതുജനങ്ങൾക്ക് സൗകര്യപ്രദമായി മത്സ്യം വാങ്ങാൻ കഴിയും വിധമാണ് മാർക്കറ്റ് രൂപകൽപ്പന. ആധുനിക സൗകര്യങ്ങളോടു കൂടിയ ടോയ്ലറ്റുകൾ, മതിയായ ഡ്രെയിനേജ് സൗകര്യങ്ങൾ, മലിനജല സംസ്‌കരണ പ്ലാൻ്റ് എന്നിവയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആറു മാസമാണ് പദ്ധതിയുടെ നിർമ്മാണ കാലാവധി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
March 24, 2025 1:50 PM IST
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
കിളിമാനൂരിൽ പുതിയ അത്യാധുനിക മത്സ്യ മാർക്കറ്റ്... നിർമ്മാണ ഉദ്ഘാടനം നിർവഹിച്ച് മന്ത്രി സജി ചെറിയാൻ