കടലും പൊൻമുടിയും ഒരൊറ്റ ദൃശ്യത്തിൽ: തിരുവനന്തപുരം ടൂറിസത്തിന് പുതിയ കൈയൊപ്പായി കടലുകാണിപ്പാറ
- Published by:Gouri S
- local18
- Reported by:Athira Balan A
Last Updated:
കടലുകാണിപ്പാറയുടെ മുകളിൽ ഏറ്റവും ഉയരത്തിൽ നിന്നാൽ വർക്കല ബീച്ചും പൊൻമുടിയുടെ ഹിൽടോപ്പും ദൃശ്യമാകും.
പ്രാദേശിക ടൂറിസം രംഗത്ത് ഒരുപാട് സാധ്യതയുള്ള ഇടമാണ് തിരുവനന്തപുരം ജില്ല. തിരുവനന്തപുരത്തിൻ്റെ ഭൂപ്രകൃതി തന്നെയാണ് അതിൻ്റെ പ്രധാന കാരണവും. എംസി റോഡിൽ കാരേറ്റിന് സമീപമുള്ള കടലുകാണിപ്പാറ ജില്ലയിലെ പ്രാദേശിക ടൂറിസം സ്പോട്ട് എന്ന നിലയിൽ പ്രശസ്തമാണ്. തിരുവനന്തപുരം ജില്ലയുടെ ടൂറിസം ഭൂപടത്തിലെ മുഖമുദ്രയാണ് പൊന്മുടി. ഇനി കടലുകാണിപ്പാറയിൽ നിന്നുകൊണ്ട് പൊന്മുടി കാണാനുള്ള അവസരമാണ് ഒരുങ്ങുന്നത്.
തെളിഞ്ഞ കാലാവസ്ഥയിൽ കടലും, പൊന്മുടി ഹിൽടോപ്പും കാണാൻ കഴിയും എന്നതാണ് കടലുകാണി പാറയുടെ ഏറ്റവും വലിയ സവിശേഷതകളിൽ ഒന്ന്. ഇതുമായി ബന്ധപ്പെടുത്തിയുള്ള ടൂറിസം പദ്ധതിയുടെ ആദ്യഘട്ട വികസന പ്രവർത്തനങ്ങൾ കടലുകാണി പാറയിൽ നടന്നുകഴിഞ്ഞു. രണ്ടാംഘട്ട വികസന പ്രവർത്തനങ്ങൾക്ക് അനുമതിയും ആയിട്ടുണ്ട്.
പൊന്മുടിയുടെ വിദൂര ദൃശ്യഭംഗി ഏറെക്കുറെ മനോഹരമായി ആസ്വദിക്കാൻ പറ്റുന്ന ഒരു പ്രദേശമാണ് കടലുകാണിപ്പാറ. നൂറ്റാണ്ടുകൾക്ക് മുൻപ് സന്യാസിമാർ തപസ്സു ചെയ്തുവെന്ന് വിശ്വസിക്കപ്പെടുന്ന പാറയിലെ ഗുഹകളും, അസ്തമയവേളയിൽ കാണുന്ന സൂര്യനും മനോഹരമായ സായാഹ്നങ്ങളും ഒക്കെയാണ് കടലുകാണിപ്പാറയെ സവിശേഷമാക്കുന്നത്. കടലുകാണിപ്പാറയുടെ മുകളിൽ ഏറ്റവും ഉയരത്തിൽ നിന്നാൽ വർക്കല ബീച്ചും പൊൻമുടിയുടെ ഹിൽടോപ്പും ദൃശ്യമാകും. റോപ് വേ ഉൾപ്പെടെയുള്ളവ ഇവിടെ ആലോചിക്കുന്നുണ്ട്. പദ്ധതികൾ നിർദ്ദേശിഷ്ട സമയത്ത് പൂർത്തിയാക്കാൻ ആയാൽ തിരുവനന്തപുരം ജില്ലയുടെ തലവര തന്നെ മാറ്റുന്ന മികച്ചൊരു ടൂറിസം പദ്ധതിയായി കടലുകാണി മാറും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
September 26, 2025 1:03 PM IST
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
കടലും പൊൻമുടിയും ഒരൊറ്റ ദൃശ്യത്തിൽ: തിരുവനന്തപുരം ടൂറിസത്തിന് പുതിയ കൈയൊപ്പായി കടലുകാണിപ്പാറ