Mohini | മോഹിനിയുടെ ജീവിതത്തിൽ സംഭവിച്ചത്; പല തവണ ജീവനൊടുക്കാൻ ശ്രമം; ഉറക്കഗുളികയിൽ അഭയം പ്രാപിച്ച ദിനങ്ങൾ

Last Updated:
നാടോടിയിൽ നടൻ മോഹൻലാലിന്റെ ഒപ്പമായിരുന്നു മോഹിനിയുടെ മലയാള സിനിമാ പ്രവേശം
1/6
വെള്ളാരംകണ്ണുകളുമായി മലയാള സിനിമയുടെ തൊണ്ണൂറുകളിൽ സ്‌ക്രീനിൽ നിറഞ്ഞാടിയ നടിയാണ് മോഹിനി. 'ഗസൽ' സിനിമയിൽ ഇശൽ തേൻകണം... എന്ന ഗാനരംഗത്തിൽ വിനീതിനൊപ്പം അഭിനയിച്ചത് മോഹിനിയാണ്. നന്നേ ചെറുപ്രായത്തിൽ സിനിമയിൽ വന്ന അന്യഭാഷക്കാരിയായ മോഹിനി അവരുടെ പ്രകടനം കൊണ്ട് വർഷങ്ങളോളം സിനിമയിൽ നിറഞ്ഞു. മഹാലക്ഷ്മി ശ്രീനിവാസൻ എന്ന തമിഴ്നാട് സ്വദേശിനിയാണ് മലയാളത്തിന്റെ മോഹിനിയായി പരിണമിച്ചത്. സിനിമയെക്കാളും ട്വിസ്റ്റുകൾ ഒരുപക്ഷേ മോഹിനിയുടെ വ്യക്തിജീവിതത്തിൽ ഉണ്ടായി എന്ന് പറയാം. മലയാളത്തിലെ മുഖ്യധാരാ നായകന്മാരുടെ നായികയായി അഭിനയിച്ച മോഹിനി കുറച്ചു വർഷങ്ങളായി സിനിമയിൽ നിന്നും ഇടവേളയിലാണ്
വെള്ളാരംകണ്ണുകളുമായി മലയാള സിനിമയുടെ തൊണ്ണൂറുകളിൽ സ്‌ക്രീനിൽ നിറഞ്ഞാടിയ നടിയാണ് മോഹിനി (Mohini). 'ഗസൽ' സിനിമയിൽ ഇശൽ തേൻകണം... എന്ന ഗാനരംഗത്തിൽ വിനീതിനൊപ്പം അഭിനയിച്ചത് മോഹിനിയാണ്. നന്നേ ചെറുപ്രായത്തിൽ സിനിമയിൽ വന്ന അന്യഭാഷക്കാരിയായ മോഹിനി അവരുടെ പ്രകടനം കൊണ്ട് വർഷങ്ങളോളം സിനിമയിൽ നിറഞ്ഞു. മഹാലക്ഷ്മി ശ്രീനിവാസൻ എന്ന തമിഴ്നാട് സ്വദേശിനിയാണ് മലയാളത്തിന്റെ മോഹിനിയായി പരിണമിച്ചത്. സിനിമയെക്കാളും ട്വിസ്റ്റുകൾ ഒരുപക്ഷേ മോഹിനിയുടെ വ്യക്തിജീവിതത്തിൽ ഉണ്ടായി എന്ന് പറയാം. മലയാളത്തിലെ മുഖ്യധാരാ നായകന്മാരുടെ നായികയായി അഭിനയിച്ച മോഹിനി കുറച്ചു വർഷങ്ങളായി സിനിമയിൽ നിന്നും ഇടവേളയിലാണ്
advertisement
2/6
'കൂട്ട് പുഴുക്കൾ' എന്ന തമിഴ് സിനിമയിലൂടെയാണ് മോഹിനി സിനിമാ രംഗത്ത് പ്രവേശനം നടത്തിയത്. 1987ലായിരുന്നു ഇത്. 1991ൽ 'ഈറമാന റോജാവേ' എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ മോഹിനിക്ക് പ്രായം വെറും 14 വയസ്. അതിനു ശേഷം തെലുങ്കിൽ ബാലകൃഷ്ണയുടെ ഒപ്പമായിരുന്നു മോഹിനി അഭിനയിച്ചത്. ഈ ചിത്രം അന്ന് രാജ്യമെമ്പാടും ഹിറ്റായി മാറി. 'ഡാൻസർ' എന്ന ചിത്രത്തിലൂടെ മോഹിനി ഹിന്ദി സിനിമയിൽ അരങ്ങേറ്റം കുറിച്ചു. മലയാളത്തിൽ 'ഗസൽ' എന്ന സിനിമ ശ്രദ്ധിക്കപ്പെട്ടുവെങ്കിലും, 'നാടോടി'യാണ് അവരുടെ ആദ്യ മലയാള ചിത്രം (തുടർന്ന് വായിക്കുക)

3/6
തമിഴ് സിനിമയിലേക്ക് 1992ൽ മടങ്ങിയെത്തിയ മോഹിനി കാർത്തിക്കിന്റെ 'നാടോടി പാട്ടുകാരൻ' എന്ന സിനിമയിൽ അഭിനയിച്ചു. അത് കഴിഞ്ഞതും കന്നഡയിലെ 'കല്യാണ മണ്ഡപ' എന്ന ചിത്രത്തിൽ വേഷമിട്ടു. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, മലയാളം സിനിമകളിൽ നിറഞ്ഞതോടു കൂടി മോഹിനി ഒരു പാൻ ഇന്ത്യൻ നായികയായി മാറി. നാടോടിയിൽ നടൻ മോഹൻലാലിന്റെ ഒപ്പമായിരുന്നു മോഹിനിയുടെ അരങ്ങേറ്റം. വിവാഹശേഷം സിനിമയിൽ നിന്നും കുറച്ചുകാലത്തേക്ക് മാറിനിന്നുവെങ്കിലും, തിരികെവരാതിരുന്നില്ല മോഹിനി

4/6
തമിഴ് സിനിമയിൽ കിട്ടിയ അവസരങ്ങൾ ഒന്നും തന്നെ പാഴാക്കാതെ മോഹിനി അഭിനയിച്ചു. പ്രശാന്ത് നായകനായ 'ഉനക്കാ പിറന്തേൻ', പാർത്ഥിബനൊപ്പം 'ഉന്നൈ വാഴത്തി പാടുകിറേൻ', 'ചിന്ന മരുമകൾ', 'നാൻ പെസ നിനൈപ്പതെല്ലാം', 'ചേരൻ ചോഴൻ പാണ്ഡ്യൻ', 'പുതിയ മണ്ണർഗൾ', 'വനജ ഗിരിജ', 'ത്യാഗൻ', 'ജമീൻ കോട്ടൈ' പോലുള്ള സിനിമകളിൽ മോഹിനി മികച്ച പ്രകടനം പുറത്തെടുത്തു. 2011ൽ മലയാള ചിത്രമായ കളക്‌ടറിലെ അതിഥിവേഷത്തിലാണ് മോഹിനി ഏറ്റവും ഒടുവിലായി വേഷമിട്ടത്. പിന്നീട് അവരെ ആരും സിനിമാ ലോകത്തു കണ്ടില്ല

5/6
 സിനിമയ്ക്ക് പുറത്തുള്ള അവരുടെ ജീവിതം നോക്കിയാൽ, മോഹിനിയുടേത് ഏറെ വെല്ലുവിളികൾ നിറഞ്ഞ ജീവിതമെന്നു മനസിലാകും. വിവാഹം ചെയ്യുമ്പോൾ മോഹിനിക്ക് പ്രായം വെറും 21 വയസായിരുന്നു. ഭർത്താവ് ഭരത് എം.ബി.എ. ബിരുദധാരിയാണ്. വിവാഹം ജീവിതം തുടക്കത്തിൽ സന്തോഷകരമായിരുന്നു എങ്കിലും, പിന്നീട് പ്രശ്നങ്ങൾ ഉണ്ടാവാൻ ആരംഭിച്ചു. ദിവസങ്ങൾ കഴിഞ്ഞതും, മോഹിനി ചില വിചിത്ര സ്വപ്‌നങ്ങൾ കാണാൻ ആരംഭിച്ചുവത്രേ. ആരോ തന്റെ കഴുത്തു ഞെരിക്കുന്നതായും, ഉറക്കം ഉണർന്നപ്പോൾ ശരീരത്തിൽ പാടുകൾ കണ്ടുവെന്നും മോഹിനി. ഭർത്താവിന്റെ ഒരു ബന്ധു ആഭിചാരക്രിയകൾ ചെയ്തതാണ് അതിനു കാരണം എന്ന് പിന്നീട് മോഹിനി ഒരു ജ്യോതിഷിയുടെ അടുത്തു നിന്നും മനസിലാക്കിയത്രേ

6/6
വിവാഹശേഷം സന്തോഷകരമായ ജീവിതത്തിനിടയിലും അകാരണമായി വിഷാദത്തിലേക്ക് വഴുതി വീഴുമായിരുന്നു മോഹിനി. ഏഴുവട്ടം ജീവിതം അവസാനിപ്പിക്കാൻ ശ്രമം നടത്തി. ഈ ഘട്ടങ്ങളിൽ പലപ്പോഴായി നൂറിലധികം ഉറക്കഗുളികകൾ കഴിച്ചാണ് താൻ അവസ്ഥയെ തരണം ചെയ്തത് എന്ന് മോഹിനി. ഈ സമയങ്ങളിൽ യേശു ക്രിസ്തുവിലുള്ള വിശ്വാസമാണ് ജീവിതം തിരിച്ചുപിടിക്കാൻ സഹായകമായത് എന്ന് മോഹിനി
 വിവാഹശേഷം സന്തോഷകരമായ ജീവിതത്തിനിടയിലും അകാരണമായി വിഷാദത്തിലേക്ക് വഴുതി വീഴുമായിരുന്നു മോഹിനി. ഏഴുവട്ടം ജീവിതം അവസാനിപ്പിക്കാൻ ശ്രമം നടത്തി. ഈ ഘട്ടങ്ങളിൽ പലപ്പോഴായി നൂറിലധികം ഉറക്കഗുളികകൾ കഴിച്ചാണ് താൻ അവസ്ഥയെ തരണം ചെയ്തത് എന്ന് മോഹിനി. ഈ സമയങ്ങളിൽ യേശു ക്രിസ്തുവിലുള്ള വിശ്വാസമാണ് ജീവിതം തിരിച്ചുപിടിക്കാൻ സഹായകമായത് എന്ന് താരം
advertisement
ശബരിമല സംരക്ഷണ സംഗമത്തിന് പിന്നാലെ സന്യാസി യാത്രയുമായി സംഘപരിവാർ സംഘടനകൾ

  • സംഘപരിവാർ സംഘടനകൾ ശബരിമല സംരക്ഷണ സംഗമത്തിന് ശേഷം സന്യാസി യാത്ര സംഘടിപ്പിക്കുന്നു.

  • കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ 2000 സന്യാസിമാരെ ഉൾപ്പെടുത്തി യാത്ര നടക്കും.

  • ഒക്ടോബർ 7 മുതൽ 21 വരെ നടക്കുന്ന യാത്രയിൽ വിവിധ ജില്ലകളിൽ സ്വീകരണ പരിപാടികൾ ഉണ്ടാകും.

View All
advertisement