കളരിപ്പയറ്റും വീരഗാഥയും; നിയമസഭാ പുസ്തകോത്സവത്തിൽ ആസ്വാദകരെ വിസ്മയിപ്പിച്ച് പടവീരൻ തെയ്യം

Last Updated:

വടക്കേ മലബാറിൽ ഒരു യോദ്ധാവിൻ്റെ സ്മരണാർത്ഥം ആരാധിക്കപ്പെടുന്ന തെയ്യമാണ് പടവീരൻ തെയ്യം.

തെയ്യം 
തെയ്യം 
ഇത്തവണത്തെ നിയമസഭാ പുസ്തകോത്സവത്തിൽ എല്ലാവരെയും ആകർഷിച്ചത് മലബാറിൻ്റെ സ്വന്തം തെയ്യമാണ്. താരതമ്യേന തെക്കൻ കേരളത്തിൽ തെയ്യക്കോലങ്ങൾ കുറവാണ്. അല്ലെങ്കിൽ ഒരു തെയ്യം അനുഷ്ഠാനമായി ഒക്കെ നടത്തുന്നത് വിരളമാണ്. എന്നാൽ അങ്ങ് വടക്കൻ കേരളത്തിൽ മാസങ്ങൾ നീണ്ടുനിൽക്കുന്ന തെയ്യക്കാലങ്ങൾ വരെയുണ്ട്. ആസ്വാദകരെ വിസ്മയിപ്പിച്ച് വീരയോദ്ധാവായ പടവീരൻ തെയ്യം ഇത്തവണ നിയമസഭാ പുസ്തകോത്സവത്തിൻ്റെ അരങ്ങിലെത്തി. ആയോധന മികവോടെ വാൾ വീശി വന്ന വീരയോദ്ധാവായ പടവീരൻ തെയ്യം കലധാരി നിയമസഭ മ്യൂസിയം പരിസരത്തെ ഒരു ഉത്സവവേദിയാക്കി മാറ്റി. നാലാമത് കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിൻ്റെ ഭാഗമായാണ് പടവീരൻ തെയ്യം അരങ്ങേറിയത്.
വടക്കേ മലബാറിൽ ഒരു യോദ്ധാവിൻ്റെ സ്മരണാർത്ഥം ആരാധിക്കപ്പെടുന്ന തെയ്യമാണ് പടവീരൻ തെയ്യം. പാട്ടുകുറുമാടത്തിൽ കോപ്പാളാട്ടു തറവാട്ടിലെ കോപ്പാള മാണിയമ്മയുടെ മകനായിട്ടാണ് പടവീരൻ ജനിച്ചത്. ഏരുവീട്ടിൽ ഗുരുക്കളാണ് പടവീരനെ വിദ്യ പഠിപ്പിച്ചത്. കളരിയിലെ അടവുകൾ വളരെ വേഗത്തിൽ പഠിച്ചെടുക്കാനുള്ള പടവീരൻ്റെ കഴിവ് കണ്ട് പലർക്കും അദ്ദേഹത്തോട് അസൂയ തോന്നി. ഒരിക്കൽ ഗുരുക്കളും പടവീരനും കൂടി കളരിപ്പയറ്റ് നടത്തിയപ്പോൾ, പടവീരൻ്റെ മികച്ച പ്രകടനം കാരണം ഗുരുക്കളുടെ മൂക്കിൽ നിന്നും വായിൽ നിന്നും ചോര പൊടിയുകയുണ്ടായി. ഈ സംഭവം ഗുരുക്കൾക്കും മറ്റ് ശിഷ്യന്മാർക്കും പടവീരനോട് വൈരാഗ്യം തോന്നാൻ കാരണമായി. പിന്നീട് കൊടഗരുമായി പടയ്ക്ക് കർണാടകയിലേക്ക് പോയ പടവീരൻ അവിടെ വെച്ച് ചതിയിലൂടെ വധിക്കപ്പെട്ടുവെന്നും, പിന്നീട് തെയ്യക്കോലമായി മാറിയെന്നുമാണ് ഐതിഹ്യം.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
കളരിപ്പയറ്റും വീരഗാഥയും; നിയമസഭാ പുസ്തകോത്സവത്തിൽ ആസ്വാദകരെ വിസ്മയിപ്പിച്ച് പടവീരൻ തെയ്യം
Next Article
advertisement
'മേരി കോമിന് ജൂനിയർ ബോക്സറുമായി ബന്ധമുണ്ടായിരുന്നു'; വെളിപ്പെടുത്തലുമായി മുൻ ഭർത്താവ്
'മേരി കോമിന് ജൂനിയർ ബോക്സറുമായി ബന്ധമുണ്ടായിരുന്നു'; വെളിപ്പെടുത്തലുമായി മുൻ ഭർത്താവ്
  • മേരി കോമിന് ജൂനിയർ ബോക്സറുമായി ബന്ധമുണ്ടായിരുന്നുവെന്ന് മുൻ ഭർത്താവ് ഓൻലർ ആരോപിച്ചു.

  • 2017 മുതൽ മേരി കോം ബോക്സിംഗ് അക്കാദമിയിലെ ഒരാളുമായി ബന്ധത്തിലാണെന്നും വാട്സാപ്പ് തെളിവുണ്ടെന്നും പറഞ്ഞു.

  • മേരി കോം സാമ്പത്തിക തട്ടിപ്പ് നിഷേധിച്ചു; മുൻ ഭർത്താവ് വിവാഹേതര ബന്ധം ആരോപിച്ചു.

View All
advertisement