ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാൻ ഇനി 'ജി-സ്പൈഡർ'; എഐ റോബോട്ടിൻ്റെ ട്രയൽ റൺ ഫെബ്രുവരിയിൽ

Last Updated:

കനാലിലെ മാലിന്യത്തിൻ്റെ അളവ് തത്സമയം കണ്ടെത്താൻ സഹായിക്കുന്ന എഐ ക്യാമറകളാണ് ഇതിൻ്റെ പ്രധാന ആകർഷണം.

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യപ്രശ്നത്തിന് ശാശ്വത പരിഹാരമായി അത്യാധുനിക 'ജി-സ്പൈഡർ' റോബോട്ടിക് സംവിധാനം എത്തുന്നു. മനുഷ്യസാധ്യമായതിലും കഠിനമായ രീതിയിൽ മാലിന്യം അടിഞ്ഞുകൂടിയ കനാൽ ഭാഗങ്ങൾ ശുദ്ധീകരിക്കാൻ ലക്ഷ്യമിട്ടുള്ള ഈ എഐ സംവിധാനത്തിൻ്റെ ട്രയൽ റൺ ഫെബ്രുവരി ആദ്യവാരം ആരംഭിക്കാനാണ് തിരുവനന്തപുരം നഗരസഭ ഒരുങ്ങുന്നത്.
ശുചീകരണ തൊഴിലാളി ജോയിയുടെ വിയോഗം ഉയർത്തിയ വലിയ സുരക്ഷാ ആശങ്കകൾക്കുള്ള പരിഹാരമായാണ് തൊഴിലാളികളുടെ ജീവന് ഭീഷണിയാകുന്ന ഇടങ്ങളിൽ ഇത്തരം യന്ത്രസംവിധാനം ഏർപ്പെടുത്താൻ അധികൃതർ തീരുമാനിച്ചത്. ലോകപ്രശസ്തമായ കേരള സ്റ്റാർട്ടപ്പായ ജെൻറോബോട്ടിക്സ് 60 ലക്ഷം രൂപ ചെലവിലാണ് ഈ അത്യാധുനിക എഐ റോബോട്ടിക് സിസ്റ്റം വികസിപ്പിച്ചെടുത്തത്.
കനാലിലെ മാലിന്യത്തിൻ്റെ അളവ് തത്സമയം കണ്ടെത്താൻ സഹായിക്കുന്ന എഐ ക്യാമറകളാണ് ഇതിൻ്റെ പ്രധാന ആകർഷണം. മാലിന്യത്തിൻ്റെ സാന്നിധ്യം തിരിച്ചറിയുന്ന മുറയ്ക്ക് സിസ്റ്റം സ്വയം അത് നീക്കം ചെയ്യും. നഗരത്തിൽ ഏറ്റവും കൂടുതൽ മാലിന്യം അടിഞ്ഞുകൂടുന്ന തമ്പാനൂർ സെൻട്രൽ റെയിൽവേ സ്റ്റേഷന് സമീപമുള്ള ഭാഗത്താണ് പ്രാഥമികമായി ഈ സംവിധാനം സ്ഥാപിച്ചിരിക്കുന്നത്.
advertisement
മഴക്കാലത്തെ വെള്ളപ്പൊക്കം തടയാൻ ഈ പദ്ധതി വലിയ രീതിയിൽ സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിരുവനന്തപുരം നഗരസഭയും ജെൻറോബോട്ടിക്സും കൈകോർക്കുന്ന ഈ നീക്കം നഗരത്തെ സ്മാർട്ടാക്കുന്നതിനൊപ്പം ശുചീകരണ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിലും വലിയൊരു വിപ്ലവമാണ് സൃഷ്ടിക്കുന്നത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാൻ ഇനി 'ജി-സ്പൈഡർ'; എഐ റോബോട്ടിൻ്റെ ട്രയൽ റൺ ഫെബ്രുവരിയിൽ
Next Article
advertisement
'ഐഷാ പോറ്റി വര്‍ഗവഞ്ചക, സ്ഥാനമാനങ്ങളോട് ആര്‍ത്തി; മറികടക്കാനുള്ള കരുത്ത് കൊല്ലത്ത് പാര്‍ട്ടിക്കുണ്ട്': മേഴ്സിക്കുട്ടിയമ്മ
'ഐഷാ പോറ്റി വര്‍ഗവഞ്ചക, സ്ഥാനമാനങ്ങളോട് ആര്‍ത്തി; മറികടക്കാനുള്ള കരുത്ത് കൊല്ലത്ത് പാര്‍ട്ടിക്കുണ്ട്': മേഴ്സിക്കുട്
  • മേഴ്സിക്കുട്ടിയമ്മ ഐഷാ പോറ്റിയെ വർഗവഞ്ചകയെന്നും സ്ഥാനമാനങ്ങൾക്കുള്ള ആർത്തി കാണിച്ചുവെന്നും പറഞ്ഞു

  • ഐഷാ പോറ്റിയുടെ പാർട്ടി വിടൽ കൊല്ലം സിപിഎം ശക്തമായി നേരിടുമെന്നും പ്രതിഷേധം ആവശ്യമില്ലെന്നും വ്യക്തമാക്കി

  • വഞ്ചനയെ നേരിടാൻ കൊല്ലം ജില്ലയിൽ പാർട്ടിക്ക് മുഴുവൻ ശക്തിയുണ്ടെന്ന് മേഴ്സിക്കുട്ടിയമ്മ.

View All
advertisement