തിരുവനന്തപുരത്തിന് സ്വന്തമായി സൂര്യകാന്തിപ്പാടം
- Published by:Gouri S
- local18
- Reported by:Athira Balan A
Last Updated:
2025 ഓഗസ്റ്റ് 26 മുതൽ സെപ്റ്റംബർ 15 വരെ, സെൻ്റ് സെവിയെഴ്സ് കോളേജ് ക്യാമ്പസിൽ ആരവം 2025 എന്ന പുഷ്‌പ കാർഷിക മേള നാട്ടുകാർക്കായി ഒരുക്കിയിരിക്കുന്നു.
തിരുവനന്തപുരത്തുകാർക്ക് ഇനി സൂര്യകാന്തി പൂക്കൾ കാണാൻ സുന്ദരപാണ്ഡ്യപുരം വരെ പോകേണ്ട ആവശ്യമില്ല. തിരുവനന്തപുരം തുമ്പ സെൻ്റ് സേവിയേഴ്സ് കോളേജിൽ എത്തിയാൽ പൂത്തുലഞ്ഞു നിൽക്കുന്ന സൂര്യകാന്തി പാടം കാണാം.
മലയാളികൾക്ക് സൂര്യകാന്തിപ്പാടം കാണാൻ ഇനി ഗുണ്ടൽപേട്ട്, സുന്ദരപാണ്ട്യപുരം ഒന്നും പോകേണ്ട. തിരുവനന്തപുരം ജില്ലയിൽ കഴക്കൂട്ടത്തിനടുത്ത് കഠിനംകുളം കൃഷിഭവനിലെ സുജിത് എന്ന കർഷകൻ തുമ്പയിലെ ചൊരിമണലിൽ തീർത്ത സൂര്യകാന്തിപ്പാടം കാണേണ്ട കാഴ്ച തന്നെയാണ്. 2025 ഓഗസ്റ്റ് 26 മുതൽ സെപ്റ്റംബർ 15 വരെ, സെൻ്റ് സെവിയെഴ്സ് കോളേജ് ക്യാമ്പസിൽ ആരവം 2025 എന്ന പുഷ്‌പ കാർഷിക മേള നാട്ടുകാർക്കായി ഒരുക്കിയിരിക്കുന്നു. സെൻ്റ് സേവ്യർസ് കോളേജിൽ പ്രത്യേകമായി തയ്യാറാക്കിയിരിക്കുന്ന ഓർഗാനിക് ഫാമിലാണ് സൂര്യകാന്തി പൂക്കൾ വിരിഞ്ഞത്. ചെണ്ടുമല്ലി പൂക്കളുടെ വിപുലമായ ഒരു പാടവും ഒരുക്കിയിട്ടുണ്ട്. മഞ്ഞയും ഓറഞ്ചും കലർന്ന പൂക്കൾ നിറഞ്ഞ ചെണ്ടുമല്ലി പാടം, ജൈവ സമൃദ്ധിയെ വിളിച്ചോതുന്ന പച്ചക്കറി തോട്ടങ്ങൾ എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട്. പ്രത്യേക രീതിയിൽ മണൽ നിറച്ച ഇടങ്ങളിലാണ് സൂര്യകാന്തി പാടം തയ്യാറാക്കിയിട്ടുള്ളത്. സൂര്യകാന്തി പാടം കാണുന്നതിന് ഇവിടെ ഓണത്തിന് എത്തുന്നത് നിരവധി ആളുകളാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
September 02, 2025 1:56 PM IST