റിയൽ എസ്റ്റേറ്റ് ഹബ്ബായി തലസ്ഥാനം; 'വീട് വിൽപന' 19% വർധിച്ചു

Last Updated:

മികച്ച വായു ഗുണനിലവാരം, മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരോഗ്യ കേന്ദ്രങ്ങൾ എന്നിവ തിരുവനന്തപുരത്തെ ജീവിതനിലവാരം ഉയർത്തുന്നു.

News18
News18
വിൽപനയിൽ കുതിച്ചുചാട്ടം, തിരുവനന്തപുരം നഗരത്തിൽ 'വീട് വിൽപന' 19% വർധിച്ചു! നമ്മുടെ തലസ്ഥാന നഗരി ഒരു റിയൽ എസ്റ്റേറ്റ് ഹബ്ബായി മാറുന്നു. രാജ്യത്തെ ടയർ 2 നഗരങ്ങളിൽ വീടുകളുടെ വിൽപനയിൽ ഏറ്റവും വലിയ വളർച്ച രേഖപ്പെടുത്തിയിരിക്കുകയാണ് തിരുവനന്തപുരം.
തലസ്ഥാന നഗരത്തിൽ വീട് വിൽപനയിൽ 19% വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇത് നിക്ഷേപകർക്കും സാധാരണക്കാർക്കും ഒരുപോലെ ആവേശം നൽകുന്നതാണ്. ഈ വളർച്ചയ്ക്ക് പിന്നിലെ പ്രധാന കാരണങ്ങൾ ഇവയാണ്: വിഴിഞ്ഞം പോർട്ട്, ടെക്നോപാർക്ക് , സ്മാർട്ട് സിറ്റി പദ്ധതികൾ, ആർസിസി പോലുള്ള സ്ഥാപനങ്ങളിലെ പുതിയ ബ്ലോക്കുകൾ തുടങ്ങിയ വികസനക്കുതിപ്പ് നഗരത്തിന് പുത്തൻ ഊർജ്ജം നൽകുന്നു.
കൂടാതെ, മറ്റു നഗരങ്ങളെ അപേക്ഷിച്ച് മികച്ച വായു ഗുണനിലവാരം (CREA റിപ്പോർട്ടിൽ രണ്ടാം സ്ഥാനം), മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരോഗ്യ കേന്ദ്രങ്ങൾ എന്നിവ തിരുവനന്തപുരത്തെ ജീവിതനിലവാരം ഉയർത്തുന്നു. കൂടുതൽ ആളുകൾ നഗരത്തിലേക്ക് താമസം മാറാൻ ആഗ്രഹിക്കുന്നതിനാൽ, റിയൽ എസ്റ്റേറ്റ് നിക്ഷേപം സുരക്ഷിതമാവുകയും ചെയ്യുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
റിയൽ എസ്റ്റേറ്റ് ഹബ്ബായി തലസ്ഥാനം; 'വീട് വിൽപന' 19% വർധിച്ചു
Next Article
advertisement
ഓസ്ട്രലിയയിലെ ബോണ്ടി ബീച്ചിൽ ആൾക്കുട്ടത്തിന് നേരെയുണ്ടായ വെടിവെയ്പ്പിൽ 10 പേർ കൊല്ലപ്പെട്ടു
ഓസ്ട്രലിയയിലെ ബോണ്ടി ബീച്ചിൽ ആൾക്കുട്ടത്തിന് നേരെയുണ്ടായ വെടിവെയ്പ്പിൽ 10 പേർ കൊല്ലപ്പെട്ടു
  • സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ വെടിവെയ്പ്പിൽ 10 പേർ കൊല്ലപ്പെട്ടു.

  • കറുത്ത വസ്ത്രം ധരിച്ച രണ്ട് തോക്കുധാരികൾ ആയിരക്കണക്കിന് ആളുകളെ ലക്ഷ്യമിട്ട് വെടിയുതിർക്കുകയായിരുന്നു.

  • സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും മറ്റൊരാളെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തതായി അധികൃതർ അറിയിച്ചു.

View All
advertisement