തിരുവനന്തപുരത്തിൻ്റെ രാജകീയ പ്രൗഢിക്ക് 75 വയസ്സ്: ഡബിൾ ഡെക്കർ ബസ്സിന് പ്രൗഢഗംഭീരമായ വാർഷികം
- Published by:Gouri S
- local18
- Reported by:Athira Balan A
Last Updated:
മുൻപ് തലസ്ഥാനനഗരിയിൽ മാത്രമായിരുന്നു ഡബിൾ ഡക്കർ ബസിന് സേവനം ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ ഇതിൻ്റെ വിനോദസഞ്ചാരസാധ്യതകൾ തിരിച്ചറിഞ്ഞ് കൂടുതൽ ജില്ലകളിൽ ഡബിൾ ഡക്കർ ബസുകൾ ഉണ്ട്.
തലസ്ഥാന നഗരിയുടെ തെരുവീഥികളിലൂടെ തലയുയർത്തി, രാജകീയ പ്രൗഢിയോടെ ഓടുന്ന തിരുവനന്തപുരത്തിൻ്റെ സ്വന്തം ഡബിൾ ഡെക്കർ ബസ്സിന് 75 വയസ്സ് തികഞ്ഞിരിക്കുന്നു. തിരുവനന്തപുരത്തെ പൊതുഗതാഗത ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണിത്. 1948 ഡിസംബർ 10-നാണ് ഈ ചരിത്രപ്രധാനമായ സർവ്വീസ് ആദ്യമായി തുടങ്ങിയത്.
പണ്ടത്തെ ട്രാവൻകൂർ സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് ഡിപ്പാർട്ട്‌മെൻ്റ് ആരംഭിച്ച ഈ ബസ്സിൻ്റെ ആദ്യ ഓട്ടം കവടിയാർ – ഈസ്റ്റ് ഫോർട്ട് റൂട്ടിലായിരുന്നു. യാത്രാ സൗകര്യങ്ങളുടെ കാര്യത്തിൽ കൃത്യമായ ചിട്ടകളുണ്ടായിരുന്നു. മുകളിലത്തെ നിലയിൽ 26 സീറ്റുകളും താഴത്തെ നിലയിൽ 28 സീറ്റുകളുമായി മൊത്തം 54 യാത്രക്കാർക്ക് മാത്രമായിരുന്നു പ്രവേശനം. അന്നത്തെ നിയമപ്രകാരം യാത്രയ്ക്കിടെ ആരെയും നിന്നുകൊണ്ട് പോകാൻ അനുവദിച്ചിരുന്നില്ല.
കാലം മാറിയപ്പോൾ ഈ ഡബിൾ ഡെക്കർ ബസ്സുകൾ ഇന്ന് ഇലക്ട്രിക് രൂപത്തിൽ നഗരത്തിൻ്റെ കാഴ്ചകൾ കാണാനുള്ള ടൂറിസം സർവ്വീസായും തലസ്ഥാനത്തിൻ്റെ അഭിമാനമായി ഓടുന്നു. തിരുവനന്തപുരത്തെ ടൂറിസം രംഗത്തിൻ്റെ വളർച്ചയ്ക്കും ഒരു മുതൽക്കൂട്ട് തന്നെയാണ് ഈ ഡബിൾ ഡക്കർ ബസ്. മുൻപ് തലസ്ഥാനനഗരിയിൽ മാത്രമായിരുന്നു ഡബിൾ ഡക്കർ ബസിന് സേവനം ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ ഇതിൻ്റെ വിനോദസഞ്ചാരസാധ്യതകൾ തിരിച്ചറിഞ്ഞ് കൂടുതൽ ജില്ലകളിൽ ഡബിൾ ഡക്കർ ബസുകൾ ഉണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
December 11, 2025 7:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
തിരുവനന്തപുരത്തിൻ്റെ രാജകീയ പ്രൗഢിക്ക് 75 വയസ്സ്: ഡബിൾ ഡെക്കർ ബസ്സിന് പ്രൗഢഗംഭീരമായ വാർഷികം







