നല്ല നാടൻ അച്ചാറും പഴങ്കഞ്ഞിയും കറികളും കിട്ടുന്ന പാലമുക്കിലെ ഉണ്ണീസ്
- Published by:Warda Zainudheen
- local18
- Reported by:Athira Balan A
Last Updated:
ഭക്ഷണം എന്നും ഏവർക്കും പ്രിയപ്പെട്ടതാണ്. എത്രത്തരം വിഭവങ്ങളും രുചിഭേദങ്ങളും വന്നാലും നല്ല നാടൻ മലയാളി വിഭവങ്ങളുടെയും തൊട്ടുക്കൂട്ടുന്ന കറികളുടേയും തട്ട് മിക്കവർക്കും താഴ്ന്നു തന്നെ ഇരിക്കും.
നാടൻ അച്ചാറുകളും പഴങ്കഞ്ഞിയും നല്ല അടിപൊളി കറികളും കിട്ടുന്ന ഒരു നാടൻ കടയാണ് ഉണ്ണീസ്. രാസപദാർത്ഥങ്ങൾ ഒന്നും തന്നെ കലർത്താത്ത കേടുവരാതിരിക്കാൻ സൂത്രപ്പണികൾ ഒന്നും ചെയ്യാത്ത നാടൻ രീതിയിൽ തയ്യാറാക്കുന്ന അടിപൊളി അച്ചാർ. 100 ഗ്രാമിന് 30 രൂപ മുതൽ ആണ് അച്ചാറിൻ്റെ വില ആരംഭിക്കുന്നത്. പലതരം അച്ചാറുകൾ ആണ് ഈ കുഞ്ഞു കടയിൽ വിൽക്കുന്നത്.
കല്ലറ പാലമുക്കിലെ ഈ കടയാണ് നാട്ടിൽ ഇപ്പോൾ താരം. എല്ലാം നല്ല ഹോംമൈഡ് ആണത്ര. സാധാരണ കടകളിൽ നിന്ന് വ്യത്യസ്തമായി നമുക്ക് കറികൾ വാങ്ങാൻ കഴിയുന്നു എന്നതാണ് ഈ കടയുടെ മറ്റൊരു പ്രത്യേകത. ചിക്കൻ കറിയും മീൻകറിയും ബീഫ് കറിയും ഒക്കെ എപ്പോഴും ലഭ്യമാണ്. സാധാരണ നഗരങ്ങളിൽ മാത്രമാണ് ഇങ്ങനെ കറികൾ മാത്രം വിൽക്കുന്ന കടകൾ ഉള്ളത്. അവിടെയാണ് നാട്ടുമ്പുറത്ത് ഉണ്ണീസ് ഇങ്ങനെയൊരു വിൽപ്പന തന്ത്രം പയറ്റുന്നത്. കറികൾക്കൊക്കെ നല്ല രുചിയാണെന്നാണ് വാങ്ങാൻ എത്തുന്നവർ പറയുന്നത്.
advertisement
നാടൻ അച്ചാറുകളും പഴങ്കഞ്ഞിയും നല്ല അടിപൊളി കറികളും കിട്ടുന്ന ഒരു നാടൻ കടയാണ് കല്ലറ പാലമുക്കിലെ ഉണ്ണീസ്. രാവിലെ നല്ല സ്വാദിഷ്ടമായ പഴങ്കഞ്ഞിയും ഈ കടയിൽ ലഭിക്കും. ബ്രേക്ക്ഫാസ്റ്റ് സ്കിപ്പ് ചെയ്തു ആളുകൾ ഇവിടെ എത്തി പഴങ്കഞ്ഞി കുടിക്കാറുണ്ട്. പാലമുക്കിലെ തന്നെ നാട്ടുകാരനായ രാജനാണ് കടയുടമ.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
August 23, 2024 7:34 PM IST
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
നല്ല നാടൻ അച്ചാറും പഴങ്കഞ്ഞിയും കറികളും കിട്ടുന്ന പാലമുക്കിലെ ഉണ്ണീസ്