Accident | ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം കോഴിക്കോട് അപകടത്തിൽപ്പെട്ടു; മൂന്നു മരണം
- Published by:user_57
- news18-malayalam
Last Updated:
മൂന്ന് പേരുടെ നില ഗുരുതരം
കോഴിക്കോട് (Kozhikode) പുറക്കാട്ടിരിയിൽ വാഹനാപകടത്തിൽ (road accident) മൂന്ന് പേർ മരിച്ചു. കർണാടകയിൽ നിന്നുള്ള ശബരിമല തീർത്ഥാടകർ (Sabarimala pilgrims) സഞ്ചരിച്ച ട്രാവലറാണ് അപകടത്തിൽ പെട്ടത്. കർണ്ണാടക സ്വദേശി ശിവണ്ണ, നാഗരാജൻ ട്രാവലർ ഡ്രൈവറായ എറണാകുളം സ്വദേശി എന്നിവരാണ് മരിച്ചത്. മൂന്ന് പേരുടെ നില ഗുരുതരമാണ്.
വാൻ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് കോഴിക്കോട് ഡെപ്യൂട്ടി കമ്മീഷണർ അമോസ് മാമൻ പറഞ്ഞു. രണ്ട് പേർക്ക് തലയ്ക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്.
Summary: Three died as a vehicle carrying Sabarimala pilgrims met with an accident in Kozhikode. The pilgrims were from Karnataka
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 15, 2022 8:24 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Accident | ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം കോഴിക്കോട് അപകടത്തിൽപ്പെട്ടു; മൂന്നു മരണം


